Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ എൽഡിഎഫ് തന്നെ; ഭരണതുടർച്ച പ്രവചിച്ച് മാതൃഭൂമി സി വോട്ടർ സർവ്വേ ഫലം

തിരുവനന്തപുരം; സംസ്ഥാനത്ത് എൽഡിഎഫ് സർക്കാരിന്റെ പ്രതീക്ഷ ഉയർത്തി മാതൃഭൂമി സീ വോട്ടർ സർവ്വേ ഫലം. കേരളത്തിലെ ചരിത്രം തിരുത്തി ഇത്തവണയും എൽഡിഎഫ് തന്നെ അധികാരത്തിലേറുമെന്നാണ് സർവ്വേ പ്രവചനം. 79 സീറ്റുകളാണ് ഇടതുപക്ഷത്തിന് സർവ്വേ പ്രവചിക്കുന്നത്. ഇതുവരെ 11 സർവ്വേകളാണ് പിണറായി സർക്കാരിന് ഭരണ തുടർച്ച പ്രവചിച്ചിരിക്കുന്നത്. മാതൃഭൂമി സർവ്വേയിലെ മറ്റ് വിശദാംശങ്ങളിലേക്ക്

വോട്ട് വിഹിതം

വോട്ട് വിഹിതം

എൽഡിഎഫിന് 40.9 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്നാണ് സർവ്വേയിലെ രേഖപ്പെടുത്തൽ.
സംസ്ഥാന സര്‍ക്കാര്‍ ഭരണത്തില്‍ തുടരണമെന്ന് 59.5 ശതമാനം പേര്‍ സർവ്വേയിൽ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം ഈ സർക്കാരിനോട് എതിർപ്പുണ്ടെന്നും സർക്കാർ മാറണം എന്നും അഭിപ്രായപ്പെട്ടത് 40.5 ശതമാനം പേരാണ്.

17 സീറ്റുകൾ വരെ

17 സീറ്റുകൾ വരെ

അതേസമയം 2016 ലേതിനേക്കാൾ 17 സീറ്റുകളെങ്കിലും യുഡിഎഫിന് അധികമായി ലഭിക്കുമെന്നും സർവ്വേ പ്രവചിക്കുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 47 സീറ്റുകളായിരുന്നു യുഡിഎഫിന് ലഭിച്ചത്. ഇത്തവണ അത് 56 മുതൽ 64 സീറ്റ് വരെയെന്നാണ് സർവ്വേ പ്രവചിക്കുന്നത്.
37.9 ശതമാനം വോട്ട് വിഹിതമാണ് യുഡിഎഫിന് സർവേ പ്രവചിക്കുന്നത്.

എൻഡിഎയ്ക്ക് ലഭിക്കുക

എൻഡിഎയ്ക്ക് ലഭിക്കുക

എൻഡിഎയും സംസ്ഥാനത്ത് സീറ്റ് ഉയർത്തുമെന്ന് സർവ്വേ പ്രവചിക്കുന്നുണ്ട്.
രണ്ട് സീറ്റുകൾ വരെയാണ് എൻഡിഎയ്ക്ക് പ്രവചിക്കുന്നത്. 16.6 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്നും സർവ്വേ പ്രവചിക്കുന്നുണ്ട്. അതേസമയം ബിജെപി സംസ്ഥാനത്ത് ഇത്തവണയും നില മെച്ചപ്പെടുത്തില്ലെന്ന അഭിപ്രായമായിരുന്നു 56.9 ശതമാനം ആളുകൾ പങ്കുവെച്ചത്. സർവ്വേയിൽ പങ്കെടുത്ത 31.8 ശതമാനം പേർ നില മെച്ചപ്പെടുത്തുമെന്നും അഭിപ്രായപ്പെട്ടിരുന്നു.

പിണറായി വിജയൻ തന്നെ

പിണറായി വിജയൻ തന്നെ

അതേസമയം അടുത്ത മുഖ്യമന്ത്രിയാകാൻ യോഗ്യൻ എന്ന ചോദ്യത്തിന് ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുത്തത് പിണറായി വിജയനെ ആണ്. സർവ്വേയിൽ പങ്കെടുത്ത 37.3 ശതമാനം ആളുകൾ പിണറായിയെ പിന്തുണച്ചു. മറ്റ് ചാനൽ സർവ്വേകളിൽ എല്ലാം തന്നെ ജനപ്രീതിയിൽ പിണറായി തന്നെയായിരുന്നു മുന്നിൽ.

ഗുണം ചെയ്യുമെന്ന്

ഗുണം ചെയ്യുമെന്ന്

കിറ്റും പെൻഷനും തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഗുണം ചെയ്യുമെന്ന് സർവ്വേയിൽ പങ്കെടുത്ത 53.9 ശതമാനം പേർ അഭിപ്രായപ്പെട്ടത്. നേരിയ തോതിൽ ഗുണമാകുമെന്ന് 26.2 ശതമാനം പേർ പറഞ്ഞപ്പോൾ ഗുണം ചെയ്യില്ലെന്ന് 18 ശതമാനം പേരും അഭിപ്രായപ്പെട്ടു.കിഫ്ബി ഗുണം ചെയ്യുമെന്ന് 37. 3 ശതമാനം പേരും ചെയ്യില്ലെന്ന് 37.1 ശതമാനം പേരും തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് 15.4 ശതമാനം പേരും അഭിപ്രായപ്പെട്ടു.

ശബരിമല വിവാദം

ശബരിമല വിവാദം

ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന വിവാദം സ്വർണക്കടത്താണെന്നാണ് സർവ്വേയിൽ ഉയർന്ന അഭിപ്രായം. 25.2 ശതമാനം പേർ സ്വർണക്കടത്ത് എന്ന് അഭിപ്രായപ്പെട്ടപ്പോൾ 20. 2 ശതമാനം പേർ ശബരിമല വിവാദമാണെന്ന അഭിപ്രായം പങ്കുവെച്ചു. 13 ശതമാനം പേർ കൊവിഡ് പ്രതിരോധമാണെന്നും 8 ശതമാനം പേർ പ്രളയ ദുരിതാശ്വാസമാണെന്നും മോദി ഫാക്ടർ 2.6 ശതമാനം ആണെന്നും സർവ്വേയിൽ പറയുന്നു.140 മണ്ഡലങ്ങളില്‍ നിന്നുള്ള 14,913 പേരാണ് അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തത്. 18-85 പ്രായമുളളവരാണ് സര്‍വേയില്‍ പങ്കെടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+