കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് പുറത്ത് തന്നെ; ഉത്തര്‍പ്രദേശില്‍ എസ്പിയും ബിഎസ്പിയും നാളെ സഖ്യം പ്രഖ്യാപിക്കും

  • By Rajendran
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ ഐക്യനിരക്ക് വിള്ളല്‍ വീഴ്ത്തിക്കൊണ്ട് എസ്പി-ബിഎസ്പി സഖ്യം നാളെ പ്രഖ്യാപിച്ചേക്കും. മയാവതിയും അഖിലേഷ് യാദവും സംയുക്തമായി നാളെ ലക്ഷനൗവില്‍ സംയുക്തമായി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന.

കോണ്‍ഗ്രസ്സിനെ ഒഴിവാക്കിക്കൊണ്ടുള്ള സഖ്യപ്രഖ്യാപനമാണ് നാളെ ഉണ്ടായേക്കുക. കഴിഞ്ഞയാഴ്ച്ച ദില്ലിയില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള ഗത്ബന്ധന്‍ സഖ്യത്തെക്കുറിച്ച് ബിഎസ്പിയും എസ്പിയും ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാഷ്ട്രീയ ലോക്ദള്‍, നിഷാദ് പാര്‍ട്ടി എന്നിവരെക്കൂടി ഉള്‍പ്പെടുത്തിയാണ് എസ്പിയും ബിഎസ്പിയും സഖ്യം രൂപീകരിച്ചിരിക്കുന്നത്.

അതേസമയം, വിശാല പ്രതിപക്ഷ ഐക്യനിരയെന്ന മോഹം ലക്ഷ്യത്തിലെത്താതെ പോയതോടെ ഉത്തര്‍പ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തനിച്ച നേരിടാനാണ് കോണ്‍ഗ്രസ് നീക്കം. പ്രിയങ്കാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേുയം നേതൃത്വത്തില്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് തുടക്കം കുറിച്ചു കഴിഞ്ഞു.

akhilesh-mayawati-

എസ്പിയും ബിഎസ്പിയും ഒരുമിക്കുന്നതിലൂടെ സംസ്ഥാനത്ത് ബിജെപിക്ക് വലിയ തിരിച്ചടി നേരിട്ടേക്കുമെന്നാണ് വിവിധ സര്‍വ്വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 2014 ല്‍ ബി.ജെ.പിയും സംഖ്യകക്ഷിയായ അപ്‌നാ ദളും ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ 80ല്‍ 73സീറ്റുകളും നേടിയിരുന്നു

English summary
Mayawati, Akhilesh Yadav to announce SP-BSP alliance tomorrow, Congress out of alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X