കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പാത്രം കൂട്ടിമുട്ടിക്കൽ, എന്ത് പ്രഹസനമാണ് മോദി ജി? വൈറസിന് ഞായറാഴ്ച കണ്ണ് കാണില്ലേ?'

Google Oneindia Malayalam News

അവർ രാത്രി ഉറങ്ങിയില്ല, കുളിക്കാനാനോ ഭക്ഷണം കഴിക്കാനോ തയ്യാറായില്ല, പ്രതികളുടെ അവസാന നിമിഷം ഇങ്ങനെതിരുവനന്തപുരം; കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ ഞായറാഴ്ച ഒരു ദിവസം ജനത കർഫ്യൂ നടപ്പാക്കണമെന്നാണ് കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടത്. രാവിലെ ഏഴ് മുതൽ 9 വരെ ജനം വീടിന് പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. കൊറോണയെ ഒറ്റക്കെട്ടായി നേരിടണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ എല്ലാവരും സ്വാഗതം ചെയ്യുമ്പോഴും ഒരു ദിവസം ജനതാ കർഫ്യ പാലിക്കണമെന്ന നിർദ്ദേശത്തിനെതിരെ പക്ഷേ വിമർശനങ്ങൾ ഉയരുന്നുണ്ട്.

Recommended Video

cmsvideo
MB Rajesh against Modi over Janata Curfew | Oneindia Malayalam

അവർ രാത്രി ഉറങ്ങിയില്ല, കുളിക്കാനാനോ ഭക്ഷണം കഴിക്കാനോ തയ്യാറായില്ല, പ്രതികളുടെ അവസാന നിമിഷം ഇങ്ങനെഅവർ രാത്രി ഉറങ്ങിയില്ല, കുളിക്കാനാനോ ഭക്ഷണം കഴിക്കാനോ തയ്യാറായില്ല, പ്രതികളുടെ അവസാന നിമിഷം ഇങ്ങനെ

രൂക്ഷ പരിഹാസമാണ് ഇക്കാര്യത്തിൽ മോദിക്കെതിരെ സിപിഎം നേതാവും മുൻ എംപിയുമായ എംബി രാജേഷ് ഉയർത്തുന്നത്. കൊറോണയെ നേരിടാൻ പ്രധാനമന്ത്രിയും കേരള മുഖ്യമന്ത്രിയും നടത്തിയ പ്രഖ്യാപനത്തെ താരതമ്യം ചെയ്തുകൊണ്ടാണ് രാജേഷ് രംഗത്തെത്തിയത്. പോസ്റ്റ് വായിക്കാം

 സാമ്പത്തിക പാക്കേജ്

സാമ്പത്തിക പാക്കേജ്

മുഖ്യമന്ത്രിയുടെ പത്ര സമ്മേളനവും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതും നാം കണ്ടു.മുഖ്യമന്ത്രി പ്രഖ്യാപിച്ചത് സാമ്പത്തിക പാക്കേജ് .പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കർഫ്യൂ.രാഷ്ട്രീയ പക്ഷപാതിത്വമുള്ളവർക്കും ഇല്ലാത്തവർക്കുമെല്ലാം വസ്തുനിഷ്ഠമായ ഒരു താരതമ്യം സാദ്ധ്യമാണിപ്പോൾ. മുഖ്യമന്ത്രിയുടെ പാക്കേജ് ഇരുപതിനായിരം കോടി രൂപയുടെ. കൊറോണ സൃഷ്ടിച്ച ഗുരുതര സാഹചര്യം നേരിടാൻ ഇന്ത്യയിൽ ആദ്യമായി ഒരു സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നു.

 വൈറസിന് കണ്ണ് കാണില്ലേ?

വൈറസിന് കണ്ണ് കാണില്ലേ?

ആരോഗ്യപാക്കേജും ഇളവുകളും ആശ്വാസ നടപടികളുമെല്ലാമുണ്ട് അതിൽ. എല്ലാ വിഭാഗം ആളുകൾക്കും.
ലോകമഹായുദ്ധത്തേക്കാൾ ഗുരുതരമാണ് സാഹചര്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകയുദ്ധസമാനമായ സാഹചര്യം നേരിടാൻ പ്രധാനമന്ത്രി നിർദ്ദേശിച്ച കാര്യങ്ങൾ നോക്കു.കർഫ്യൂ. രാവിലെ 7 മുതൽ വൈകീട്ട് 9 വരെയാണത്രേ. അതെന്താ വൈറസിന് കണ്ണ് കാണില്ലേ?

 പ്രഹസനമാണ് മോദി ജീ

പ്രഹസനമാണ് മോദി ജീ

വൈറസ് ഇരുട്ടായാൽ പുറത്തിറങ്ങില്ലെന്നാണോ മോദി കരുതുന്നത്?പിന്നെ പാത്രം കൂട്ടിമുട്ടിക്കൽ. അറുപതു വയസ്സ് കഴിഞ്ഞവർ പുറത്തിറങ്ങരുത്. (മോദിക്കും ബാധകമാവുമല്ലോ അല്ലേ?) എന്തൊരു പ്രഹസനമാണ് മോദി ജീ ഇത്?
പക്ഷേ ഓർക്കുക. ഇന്നലെയാണ് ഇതേ മോദി ഗവൺമെൻ്റ് തങ്ങൾക്ക് വേണ്ടപ്പെട്ട കോർപ്പറേറ്റ് ചങ്ങാതിമാർ കേന്ദ്ര സർക്കാരിന് സ്പെക്ട്രം യൂസർചാർജ്, ലൈസൻസ് ഫീസിനങ്ങളിൽ നൽകാനുള്ള കുടിശ്ശികയുടെ പലിശ, പിഴപലിശ എന്നിവ ഒഴിവാക്കണമെന്ന് സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചത്.മുതൽ തിരിച്ചടക്കാൻ 20 വർഷം സാവകാശം കൊടുക്കണമെന്നും!

 വേദനിക്കുന്ന കോടീശ്വരൻമാരുടെ കണ്ണീര്

വേദനിക്കുന്ന കോടീശ്വരൻമാരുടെ കണ്ണീര്

സുപ്രീം കോടതി അനുവദിച്ചില്ല. ഇന്നത്തെ എല്ലാ പത്രങ്ങളിലും ഈ വാർത്തയുണ്ട്. കൊറോണ മൂലം ഉപജീവന മാർഗ്ഗം മുട്ടിയവരുടെ ദുരിതം കാണാത്ത മോദി വേദനിക്കുന്ന കോടീശ്വരൻമാരുടെ കണ്ണീര് കാണും.അവർക്ക് പാത്രം നിറയെ. ബാക്കിയുള്ളവർ ഒഴിഞ്ഞ പാത്രം കൂട്ടിമുട്ടിച്ച് കലമ്പിക്കോളാൻ. കൊറോണ പിടിച്ചാൽ വെയിലു കൊണ്ടോളാൻ. എന്നിട്ടും മാറിയില്ലെങ്കിൽ ഗോമൂത്രം കുടിച്ചോളാൻ.

വരൂ ഭക്തരേ

വരൂ ഭക്തരേ

തൊട്ടുകൂട്ടാൻ മോദിയുടെ പ്രസംഗങ്ങൾ കൊടുക്കുമത്രേ. അതോടെ രോഗിയുടെ കാര്യം തീരുമാനമാവും.വരൂ ഭക്തരേ.. ഇരുപതിനായിരം കോടിയുടെ പാക്കേജിനെ തെറി വിളിക്കാനും കർഫ്യൂവിനെ ന്യായീകരിക്കാനും വരിവരിയായി വരൂ.

ഫെബ്രുവരി 20 നിർഭയ ' ന്യായ് ദിവസ്'; നിർഭയുടെ പിതാവിന്റെ ആദ്യ പ്രതികരണം ഇങ്ങനെഫെബ്രുവരി 20 നിർഭയ ' ന്യായ് ദിവസ്'; നിർഭയുടെ പിതാവിന്റെ ആദ്യ പ്രതികരണം ഇങ്ങനെ

ഒടുവില്‍ എന്‍റെ മകള്‍ക്ക് നീതി ലഭിച്ചു: നിര്‍ഭയയുടെ ചിത്രം മാറോട് ചേര്‍ത്ത് അമ്മ ആശാദേവിഒടുവില്‍ എന്‍റെ മകള്‍ക്ക് നീതി ലഭിച്ചു: നിര്‍ഭയയുടെ ചിത്രം മാറോട് ചേര്‍ത്ത് അമ്മ ആശാദേവി

English summary
MB Rajesh against Modi over Janata Curfew
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X