കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് എംഎൽഎ ഫേസ്ബുക്കിൽ കാഷ്ടിച്ച് ഓടിയ വഴിക്ക് പുല്ല് പോലും മുളച്ചിട്ടില്ല! എണ്ണിയെണ്ണി മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാനത്ത് പ്രതിപക്ഷം പിണറായി സര്‍ക്കാരിനെതിരെ പല വിവാദങ്ങളും കുത്തിപ്പൊക്കിയെങ്കിലും ഒന്നും പച്ചപിടിച്ചില്ല. സ്പ്രിംക്ലര്‍ മുതല്‍ ഹെലികോപ്റ്ററില്‍ വരെ രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് കയറിപ്പിടിച്ച് നോക്കിയെങ്കിലും ഒന്നും ഏശിയില്ല.

സാലറി ചലഞ്ചിനെ എതിര്‍ക്കാര്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത് മുതല്‍ തോര്‍ത്ത് വാങ്ങിയത് വരെ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നു. ഒരു ഓളമുണ്ടാക്കിയ ശേഷം വിവാദങ്ങളെല്ലാം കെട്ടടങ്ങി. എന്നാല്‍ ഓരോന്നിലും പ്രതിപക്ഷത്തിന് എണ്ണിയെണ്ണി മറുപടി നല്‍കിയിരിക്കുകയാണ് എംബി രാജേഷ്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

നിറം പിടിപ്പിച്ച നുണകൾ

നിറം പിടിപ്പിച്ച നുണകൾ

നിറം പിടിപ്പിച്ച നുണകൾ, കേൾക്കാത്ത സത്യങ്ങളും. ഹലോ... ഹെലികോപ്റ്ററിനെക്കുറിച്ച് എത്ര വാട്സ് ആപ് ഫോർവേഡുകൾ നിങ്ങൾക്ക് കിട്ടി? കാബിനറ്റ് പദവിയുടെ പേരിൽ 'ചോരുന്ന ' പണത്തിൻ്റെ കഥകൾ നിങ്ങൾ കേൾക്കാത്ത ദിവസമുണ്ടോ? ഉപദേഷ്ടാക്കളുടെ 'കനത്ത 'ശമ്പളത്തെക്കുറിച്ചുള്ള നിറം പിടിപ്പിച്ച നുണകൾ കേട്ട് കേട്ട് വിശ്വാസമായിത്തുടങ്ങിയില്ലേ? തോർത്തും ടയറും വരെ നീളുന്ന ' ധൂർത്തി'ൻ്റെ കണക്കുകൾ പറഞ്ഞ് ചാനലുകാരും പ്രതിപക്ഷവും സംസ്ഥാന സർക്കാരിനെ ആക്ഷേപിക്കാത്ത ഒരു ദിവസമെങ്കിലും നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാനാവുമോ?

അവർക്കത്ര മതി. ഒരു പുകമറ.

അവർക്കത്ര മതി. ഒരു പുകമറ.

ഓരോ ദിവസത്തെ ചർച്ചയിലും ഓരോ ചാനലിലുമിരുന്ന് അരിശം കൊള്ളുന്ന പ്രതിപക്ഷക്കാരും അട്ടഹസിക്കുന്ന അവതാരകരുമെല്ലാം മനോധർമ്മമനുസരിച്ച് മാറിമാറിപ്പറയുന്ന പൊരുത്തപ്പെടാത്ത കണക്കുകളും വാട്ട്സ് ആപ് ഫോർവേഡുകളിലെ ഇതൊന്നുമല്ലാത്ത കൊട്ടക്കണക്കുകളുമെല്ലാം കേട്ട് നിങ്ങൾക്ക് തല പെരുക്കുന്നുണ്ടാകും. ഒന്നും മനസ്സിലാകില്ലെന്നും ഉറപ്പ്. മനസ്സിലാകരുതെന്ന് അവർക്ക് നിർബന്ധവുമുണ്ട്..'എങ്കിലും എന്തെങ്കിലുമില്ലാതെ ഇത്രയും കോലാഹാലമുണ്ടാകുമോ ' എന്ന ഒരു സംശയം നിങ്ങളിൽ അവശേഷിക്കും. മതി. അവർക്കത്ര മതി. ഒരു പുകമറ. സംശയം.

നേരത്തോട് നേരം, നിരന്തരം, നിർലജ്ജം

നേരത്തോട് നേരം, നിരന്തരം, നിർലജ്ജം

അതിലൂടെ ഒരു അവമതി ഉണ്ടാക്കാനായാൽ അത്രയും ലാഭം. ആഗോള അംഗീകാരത്തിൻ്റെ നെറുകയിൽ നിൽക്കുന്ന ഒരു സർക്കാരിനെതിരെ സംശയത്തിൻ്റെ ചെളിയെങ്കിലും തെറിപ്പിക്കാനായാൽ അങ്ങേയറ്റം frustrated ആയ ഈ പ്രതിപക്ഷ - മാദ്ധ്യമ സഖ്യത്തിന് തൽക്കാല സംതൃപ്തിയായി. അതിനാണവർ നേരത്തോട് നേരം, നിരന്തരം, നിർലജ്ജം പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ നുണകളുടെ പുകമറ നീക്കുക തന്നെ വേണം. ഓരോ നുണകളുടേയും വസ്തുത എണ്ണിപ്പറഞ്ഞുതന്നെ.

1. ഹെലികോപ്റ്റർ:

1. ഹെലികോപ്റ്റർ:

സംസ്ഥാന സർക്കാർ അടിയന്തിരാവശ്യങ്ങൾ നിർവ്വഹിക്കാൻ ഹെലികോപ്റ്റർ വാടകക്കെടുക്കുന്നതാണല്ലോ മഹാ അപരാധം. ഇന്ത്യയിലെ ചെറിയവയടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങൾക്കും ഈ സൗകര്യം ഇന്നുണ്ട് എന്നാർക്കണം. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ 200 കോടി രൂപയ്ക്ക് മൂന്നാമതൊരു ജെറ്റ് വിമാനം കൂടി വാങ്ങാൻ സർക്കാർ തീരുമാനിച്ചതിൻ്റെ വാർത്ത ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു ( 9.1.2020).നിലവിലുള്ള രണ്ടെണ്ണത്തിന് പുറമേയാണിത്. രാജസ്ഥാൻ സർക്കാരിന് 30 വർഷം മുമ്പ് സ്വന്തം വിമാനമുണ്ടെന്നോർക്കണം.

ഒരു സീ പ്ലെയിനടക്കം രണ്ടെണ്ണം

ഒരു സീ പ്ലെയിനടക്കം രണ്ടെണ്ണം

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് വേണ്ടി വാങ്ങിയത് 191 കോടി രൂപയുടെ ബോംബാർഡിയർ ചാലഞ്ചർ- 650 എന്ന വിമാനം. ഇങ്ങനെ നിരവധി ഉദാഹരണങ്ങൾ വേറെയുമുണ്ട്. എം പിയായിരിക്കേ നമ്മുടെ നാട്ടുകാരനായ ഒരു ഗവർണറെ കാണാൻ മറ്റൊരു സംസ്ഥാനത്തെ രാജ്ഭവനിൽ പോയപ്പോൾ അവിടെ ഒരു സീ പ്ലെയിനടക്കം രണ്ടെണ്ണം കിടക്കുന്നു. അവിടെയൊക്കെ ചെയ്യുന്നതു കൊണ്ട് ഇവിടെയുമാവാം എന്ന ന്യായമല്ല പറയുന്നത്. അടിയന്തിര ഘട്ടത്തിൽ ഹെലികോപ്റ്റർ സേവനം സംസ്ഥാനങ്ങൾക്ക് ഇന്ന് അത്യാവശ്യമാണ്. അതൊരു ആർഭാടമല്ല. പ്രളയ സമയത്ത് നാം അത് മനസ്സിലാക്കിയതുമാണ്.

400 ആഡംബര വാഹനങ്ങൾ

400 ആഡംബര വാഹനങ്ങൾ

കേരളത്തിൽ ഒരു ഡസൻ വ്യക്തികൾക്കെങ്കിലും സ്വന്തമായി ഹെലികോപ്റ്ററുള്ള കാലത്താണ് പോലീസിന് ഒന്ന് വാടകക്ക് എടുക്കുന്നതിൻ്റെ പേരിൽ ഇത്രയും ആക്ഷേപം ഉന്നയിക്കുന്നത്. രാജസ്ഥാനിലും ഗുജറാത്തിലും ആഡംബര വിമാനങ്ങൾ വാങ്ങുന്നതോ അതോ അതിനേക്കാൾ എത്രയോ തുഛമായ ചെലവിൽ അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാനായി ഇവിടെ ഒരു ഹെലികോപ്റ്റർ വാടകക്കെടുക്കുന്നതാണോ ധൂർത്ത്? കോൺഗ്രസിൻ്റെ ധൂർത്തിനെക്കുറിച്ചുള്ള നിർവ്വചനം എന്താണാവോ? പഞ്ചാബിലെ കോൺഗ്രസ് സർക്കാർ മുഖ്യമന്ത്രി, മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർക്കായി വാങ്ങിയത് 400 ആഡംബര വാഹനങ്ങൾ. 16 എണ്ണം ലാൻസ് ക്രൂയിസർ, 17 ഫോർച്യൂണർ എന്നിവയുൾപ്പെടെയാണിത്. കേരള സർക്കാറിൽ ഈ ഗണത്തിൽ പെട്ട ഒറ്റ വാഹനം പോലുമില്ലെന്നോർക്കണം.

2 .ഉപദേഷ്ടാക്കൾ :

2 .ഉപദേഷ്ടാക്കൾ :

2 .ഉപദേഷ്ടാക്കൾ :
രണ്ടു പേരൊഴികെ എല്ലാവരും പ്രതിഫലം പറ്റാത്തവർ. രണ്ടു പേർക്കും കൂടിയാവട്ടെ ഒരു സീനിയർ ഐ.എ.എസ് ഓഫീസറുടേതിനേക്കാൾ കുറഞ്ഞ ശമ്പളവും. ഇതാണ് വസ്തുത. പ്രചരിപ്പിക്കുന്ന പെരും നുണകളോ?

3. കാബിനറ്റ് പദവി:
പുതുതായി മൂന്ന് പേർക്ക് മാത്രം. സമ്പത്തിനു പദവി അനുവദിച്ചത് കേന്ദ്ര സർക്കാരിൽ ഇടപെടാനും ഡൽഹിയിൽ മന്ത്രിമാർ ,വകുപ്പു സെക്രട്ടറിമാർ എന്നിവരുടെ അപ്പോയിൻ്റ്മെൻറുകൾ കിട്ടാനുമൊക്കെയുള്ള സൗകര്യത്തിനു വേണ്ടി മാത്രം. മൂന്ന് കാബിനറ്റ് പദവിയിലുള്ളവർക്കും കൂടി ആകെയുള്ളതിനേക്കാൾ പേഴ്സണൽ സ്റ്റാഫിൽ 8 പേർ പ്രതിപക്ഷ നേതാവിന് അധികമുണ്ട്. സംസ്ഥാനത്തെ മിക്ക മന്ത്രിമാരുടേയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളേക്കാളും കൂടുതലാണ് പ്രതിപക്ഷ നേതാവിൻ്റെ സ്റ്റാഫിൻ്റെ എണ്ണം.

വാഴ കത്തുമ്പോൾ പുര വെട്ടുന്നത്

വാഴ കത്തുമ്പോൾ പുര വെട്ടുന്നത്

ഇക്കാര്യം മാദ്ധ്യമങ്ങൾ നിങ്ങളെ അറിയിക്കാനിടയില്ല.(അവർ എഴുതി തയ്യാറാക്കുന്ന പ്രസംഗങ്ങളിലാണെങ്കിലോ
' മഹാമേരി 'യെന്ന അക്ഷരത്തെറ്റും 'വാഴ കത്തുമ്പോൾ പുര വെട്ടുന്നതു ' പോലുള്ള ഭീമാ ബദ്ധങ്ങളുമെല്ലാം പതിവും. അക്ഷരത്തെറ്റില്ലാതെ മലയാളം എഴുതാൻ കഴിയാത്ത നിരവധി പേരെ സ്റ്റാഫിൽ കുത്തിനിറച്ചതല്ലേ സാർ ശരിക്കും ധൂർത്ത്?) അതുകൊണ്ട് പ്രതിപക്ഷ നേതാവ് സ്റ്റാഫിലെ അധികമുള്ളവരുടെ എണ്ണം വെട്ടിക്കുറച്ച് പാഴ്ച്ചെലവ് കുറക്കുമോ?

4. പേഴ്സണൽ സ്റ്റാഫ്:

4. പേഴ്സണൽ സ്റ്റാഫ്:

UDF സർക്കാരിൻ്റെ കാലത്തേക്കാൾ മന്ത്രിമാരുടെ സ്റ്റാഫിൻ്റെ ശമ്പളത്തിൽ ഈ സർക്കാരിൻ്റെ കാലത്ത് പ്രതിവർഷം 10 കോടി രുപ കുറവാണ്. അഞ്ചു വർഷം കൊണ്ട് 50 കോടി ഖജനാവിന് ലാഭം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മോഹൻ ശമ്പളമുൾപ്പെടെ ഒരാനുകൂല്യവും കൈപ്പറ്റാതെയാണ് ജോലി ചെയ്യുന്നതെന്ന വിവരം ആർക്കെങ്കിലും അറിയാമോ? നേരത്തേ ആ തസ്തികയിൽ ജോലി ചെയ്തിരുന്ന എം.വി.ജയരാജനും ചില്ലിക്കാശ് പ്രതിഫലം പറ്റിയിരുന്നില്ല എന്ന് നുണകളിൽ സഹികെട്ട് മാതൃഭൂമി പത്രത്തിലെ രാധാകൃഷ്ണൻ പട്ടാനൂർ FB പോസ്റ്റിൽ വെളിപ്പെടുത്തിയപ്പോഴല്ലേ നാട്ടുകാർ അറിഞ്ഞത്? കഴിഞ്ഞ സർക്കാരിലെ മന്ത്രിമാരുടെ ആകെ സ്റ്റാഫ് 623. ഈ സർക്കാറിൽ 478 മാത്രം. 135 പേർ കുറവ്. UDF മന്ത്രിമാർക്ക് പാചകക്കാർ മാത്രം 61 പേരായിരുന്നു. പാചകവും വാചകവും പാതകങ്ങളുമായിരുന്നല്ലോ അക്കാലത്തിൻ്റെ മുഖമുദ്ര.

5. നാം മുന്നോട്ട്:

5. നാം മുന്നോട്ട്:

മുഖ്യമന്ത്രിയുടെ പ്രതിവാര ടി.വി. പരിപാടിയുടെ പ്രൊഡക്ഷൻ സി-ഡിറ്റിനായിരുന്നു. സി-ഡിറ്റ് ഇത് ചെയ്തിരുന്നത് ഉപകരണങ്ങളും ആളുകളേയും വാടകക്ക് എടുത്തായിരുന്നു. മീഡിയാ വണ്ണിൽ നിന്നായിരുന്നു ക്യാമറ വാടകക്ക് എടുത്തിരുന്നത്. പ്രൊഡക്ഷൻ തടസ്സപ്പെട്ടപ്പോൾ PRD പ്രൊഡക്ഷൻ യൂണിറ്റിനായി ടെണ്ടർ ക്ഷണിച്ചു. ഏറ്റവും കുറഞ്ഞ നിരക്കിൽ ആവശ്യമായ സൗകര്യങ്ങൾ വാഗ്ദാനം ചെയ്തതിനാൽ കൈരളിക്ക് ലഭിച്ചു.

158.85 കോടി രൂപ പരസ്യത്തിന്

158.85 കോടി രൂപ പരസ്യത്തിന്

തലസ്ഥാന നഗരത്തിൻ്റെ ഹൃദയഭാഗത്ത് അഞ്ച് സ്റ്റുഡിയോകൾ ഉള്ള സൗകര്യം കൈരളിക്കു മാത്രമേയുള്ളൂ എന്നതിനാലാണിത്. ഇനി സി-ഡിറ്റിന് നൽകിയതിൻ്റെ പകുതി പണം പോലും കൈരളിക്ക് നൽകുന്നില്ലെന്നും അറിയണം. പണം പകുതി കുറഞ്ഞാൽ ധൂർത്താവുന്നതിൻ്റെ രാഷ്ട്രീയം മനസ്സിലാക്കാൻ പ്രയാസമുണ്ടോ? UDF സർക്കാർ 158.85 കോടി രൂപ പരസ്യത്തിന് ചെലവഴിച്ചുവെന്ന കണക്കും സോളാർ, ബാർകേസുകളിൽ കോടികൾ വക്കീൽ ഫീസായി കൊടുത്തതും ധൂർത്തായി UDF നേതാക്കൾ സമ്മതിക്കുമോ?

6.കിഫ് ബിയിലെ ശമ്പളം:

6.കിഫ് ബിയിലെ ശമ്പളം:

കിഫ്ബി സി.ഇ.ഒ.ആയ മുൻ ചീഫ് സെക്രട്ടറിയുടെ ശമ്പളമാണ് വേറൊരു ആരോപണം. കേരളത്തിൽ പല മാദ്ധ്യമപ്രമുഖർക്കും കിട്ടുന്നതിനേക്കാൾ കൂടുതലല്ലല്ലോ അദ്ദേഹത്തിൻ്റെ ശമ്പളം.സെബി പോലുള്ള സുപ്രധാന സ്ഥാപനങ്ങളുടെ മേധാവിയായിരുന്ന അദ്ദേഹത്തിൻ്റെ വൈദഗ്ദ്ധ്യം കേരളം ഉപയോഗിക്കുകയാണ് ചെയ്യുന്നത്. സ്വകാര്യ മേഖലയിൽ ഇതിനെക്കാൾ ശമ്പളം നിശ്ചയമായും അദ്ദേഹത്തിന് കിട്ടുമല്ലോ. കൊള്ളാവുന്നവരെയും പ്രവർത്തിക്കാൻ വൈദഗ്ദ്ധ്യമുള്ളവരെയുമൊക്കെ അവഹേളിക്കുകയല്ലേ പ്രതിപക്ഷം ചെയ്യുന്നത്?

മധുരിച്ചിട്ട് തുപ്പാനും വയ്യ

മധുരിച്ചിട്ട് തുപ്പാനും വയ്യ

കിഫ് ബി യിൽ 4000 കോടിയുടെ പദ്ധതികൾ പൂർത്തിയായതിൽ പ്രതിപക്ഷ MLA മാരുടെ മണ്ഡലങ്ങളിലുള്ള വയുമില്ലേ? കീഫ് ബികൊള്ളില്ലെങ്കിൽ, അതിൽ വിശ്വാസമില്ലെങ്കിൽ കിഫ് ബി പദ്ധതി അവർ വേണ്ടെന്നു വെക്കുന്നില്ലല്ലോ? വേണ്ടെന്നു വെക്കാൻ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോ? അവർക്ക് കിഫ് ബി കയ്ച്ചിട്ട് ഇറക്കാനും വയ്യ. മധുരിച്ചിട്ട് തുപ്പാനും വയ്യ. രാഷ്ട്രീയമായി എതിർക്കണം. മണ്ഡലത്തിൽ താൻ കൊണ്ടുവന്ന വികസനമെന്ന് എട്ടുകാലി മമ്മൂഞ്ഞുമാവണം.ധനമന്ത്രി പറഞ്ഞ പോലെ, ഇവരുടെ കള്ളക്കണക്കാകെ സമ്മതിച്ചാൽ പോലും ബജറ്റിൻ്റെ o.o 1 ശതമാനം മാത്രമേ വരുന്നുള്ളു..

തോർത്തും ടയറും വാങ്ങിയതിൽ ധൂർത്ത്

തോർത്തും ടയറും വാങ്ങിയതിൽ ധൂർത്ത്

അത് ഊതിപ്പെരുപ്പിച്ച് കത്തിച്ചു നിർത്തുന്ന മാദ്ധ്യമങ്ങൾക്ക് ഈ ദുരന്തകാലത്ത് 1.80 ലക്ഷം കോടി ഇന്ധന നികുതിയുടെ ഭാരം കേന്ദ്രം അടിച്ചേല്പിച്ചത് ചർച്ച ചെയ്യാൻ തോന്നാത്തതെന്തേ? തോർത്തും ടയറും വാങ്ങിയതിൽ ധൂർത്ത് തിരയുന്നവർ പുതിയ പാർലിമെൻ്റും പ്രധാനമന്ത്രിയുടെ പുതിയ വീടുമുണ്ടാക്കാൻ ഇരുപതിനായിരം കോടി പൊടിക്കുന്നത് അറിഞ്ഞമട്ട് നടിച്ചില്ലല്ലോ? ചാനൽ അവതാരകർ ആക്രോശിച്ചില്ലല്ലോ? കേന്ദ്ര ജീവനക്കാരുടെ DAപിടിച്ചതും കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനടക്കം എല്ലാ സംസ്ഥാനങ്ങളും ശമ്പളം പിടിക്കുന്നതും 68000 കോടി വായ്പ എഴുതി തള്ളിയവരും അവഗണിച്ചവർ കേരളത്തിൽ ആംബുലൻസ് 15 മിനിട്ട് വൈകിയപ്പോൾ പ്രൈം ടൈമിൽ തുടലു പൊട്ടിച്ചു ശൗര്യം കാണിച്ചതും മറക്കാമോ?

 'കമ്പിളിപ്പുതപ്പ്, കമ്പിളിപ്പുതപ്പ്

'കമ്പിളിപ്പുതപ്പ്, കമ്പിളിപ്പുതപ്പ് "

സ്പ്രിങ്ക്ളറിൽ സ്വകാര്യം ചോരുമെന്നും അതു തടയാൻ NIC യെ വിളിക്കു എന്നും അലമുറയിട്ടവരും അതേNIC യുടെ ചോർന്നൊലിച്ച് ഡേറ്റ തെരുവിൽ കിടക്കുന്ന ആരോഗ്യ സേതുവിൻ്റെ വാർത്തയെന്തേ 'കമ്പിളിപ്പുതപ്പ്, കമ്പിളിപ്പുതപ്പ് " എന്ന മട്ടിൽ കേൾക്കാൻ പാടുപെടുന്നു? ഇപ്പറഞ്ഞ വസ്തുതകളെ പ്രതിപക്ഷത്തെ ആർക്കെങ്കിലും നിഷേധിക്കാമോ? പ്രതിപക്ഷത്തിൻ്റെ modus operandi വസ്തുതകളുടെ അടിസ്ഥാനത്തിൽ സർക്കാരിനെ വിമർശിക്കലല്ല. നുണകൾ പ്രചരിപ്പിക്കുക. അത് നൂറ്റൊന്നാവർത്തിക്കുക. അതു പൊളിഞ്ഞാൽ മുങ്ങുക.

ഓടിയ വഴിക്ക് പുല്ലു പോലും മുളച്ചിട്ടില്ല

ഓടിയ വഴിക്ക് പുല്ലു പോലും മുളച്ചിട്ടില്ല

ഒരു നാണവുമില്ലാതെ അടുത്ത നുണയുമായി പൊങ്ങുക. അതാവർത്തിച്ചുകൊണ്ടിരിക്കും. നിപ്പയും കൊറോണയുമൊക്കെയായി വൈറസുകൾ ആവർത്തിക്കും പോലെ. വാൽക്കഷ്ണം: ക്ലാസ് മേറ്റ്സിലെ കഞ്ഞിക്കുഴി സതീശനെ ഓർമ്മിപ്പിക്കുന്ന ഒരു കോൺഗ്രസ് എം.എൽ.ഏ സ്പ്രിങ്ക്ളറിൻ്റെ പേരിൽ ഫേസ്ബുക്കിൽ കാഷ്ടിച്ചിട്ട് പിന്നീട് അത് തുടച്ച് നീക്കിയ ശേഷം ഓടിയ വഴിക്ക് പുല്ലു പോലും മുളച്ചിട്ടില്ല. പ്രതിപക്ഷത്തെ കാത്തിരിക്കുന്നതും കഞ്ഞിക്കുഴിയും കുന്നപ്പള്ളിയുമൊക്കെ ഓടിയം കണ്ടം തന്നെയാണ്''.

English summary
MB Rajesh gives befitting reply to opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X