Get Updates
Get notified of breaking news, exclusive insights, and must-see stories!

താലിബാന്റെ അല്ല, കേരളത്തിന്റെ സ്പീക്കറാണ്; എംബി രാജേഷ് ഭഗത്‌സിംഗിനെ അപമാനിച്ചെന്ന് ഗോപാലകൃഷ്ണന്‍

തൃശൂര്‍: കേരള നിയമസഭ സ്പീക്കര്‍ എംബി രാജേഷിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ രംഗത്ത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്ഥാനം ഭഗത് സിങ്ങിന് തുല്യമാണെന്ന് സ്പീക്കര്‍ എംബി രാജേഷിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ഗോപാലകൃഷ്ണന്റെ വിമര്‍ശനം. എംബി രാജേശ് ഭഗത് സിംഗിനെ അപമാനിച്ചെന്നും സ്പീക്കര്‍ മാപ്പ് പറയണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

താലിബാന്റെ സ്പീക്കര്‍ അല്ല കേരളത്തിന്റെ സ്പീക്കറാണ്, എം. ബി.രാജേഷ് എന്ന് അദ്ദേഹത്തിന് ഓര്‍മ്മ വേണം. എം.ബി.രാജേഷ് സ്പീക്കര്‍ പദവിയുടെ മാനം കളയുകയാണ്. തികട്ടി വരുന്ന രാഷ്ട്രീയ ഇസത്തിന്റെ ആങ്കര്‍ ആയി സ്പീക്കര്‍ മാറരുത്. സമൂഹത്തില്‍ മാന്യതയും ബഹുമാനവും ഉണ്ടാക്കുന്ന തരത്തിലാകണം സ്പീക്കര്‍ ഇടപെടേണ്ടത്. കേരളത്തിന്റെ സ്പീക്കറില്‍ നിന്ന് പ്രതീക്ഷിക്കുന്നതും അതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kerala

പുല്‍തകിടില്‍ മാലാഖയെ പോലെ സുന്ദരിയായി നടി എസ്തര്‍ അനില്‍; ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറല്‍

താലിബാന്റെ സ്പീക്കറെ പോലെയാണ് എം.ബി. രാജേഷ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച മാപ്പിള ലഹളയുടെ 100 - മത് വര്‍ഷവുമായി
ബന്ധപ്പെട്ട യോഗത്തില്‍ സംസാരിച്ചത്. മാപ്പിള ലഹളയിലെ വാരിയംകുന്നന്‍ ഹാജി, ഭഗത് സിംഗിന് സമാനമാണെന്ന് പറഞ്ഞതോടെ സ്പീക്കര്‍ ,
ഭഗത് സിംഗിനേയും സ്വാതന്ത്യസമര സേനാനികളേയും അപമാനിച്ചിരിക്കുന്നു. മാപ്പിള ലഹള സ്വാതന്ത്ര്യസമരമാണെന്ന് വരുത്തുവാനുള്ള സ്പീക്കറുടെ ശ്രമം അപലപനീയമാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

മാപ്പിള ലഹളയിലെ ഹിന്ദു കൂട്ടക്കൊല യെ കുറിച്ച് സ്പീക്കര്‍ക്ക് എന്ത് പറയാനുണ്ട് ? ഹിന്ദു കൂട്ടക്കൊല നടന്നിട്ടില്ലെന്ന് സ്പീക്കര്‍ക്ക് അഭിപ്രായമുണ്ടോ ? മാപ്പിള ലഹള സ്വാതന്ത്ര്യസമരമായിരുന്നെങ്കില്‍, ഇഎംഎസ് എന്തിന് നാടുവിട്ടു ? മഹാകവി കുമാരനാശാനും, എസ്. കെ പൊറ്റക്കാടും, തകഴിയും എഴുതിയത് ആര്‍എസ്എസ് പറഞ്ഞിട്ടാണോ ? കെ.പി കേശവമേനോനും. കെ. മാധവന്‍ നായരും
കെ. കേളപ്പനും പറഞ്ഞതും എഴുതിയതും ചരിത്ര വിരുദ്ധതയും വിവരക്കേടുമാണോ? സ്പീക്കര്‍ മറുപടി പറയണം.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന മാപ്പിള ലഹളയുടെ 100ാം വര്‍ഷ ആഘോഷം ഹിന്ദു മനസ്സുകളിലെ മുറിപ്പാടുകളില്‍ ഉപ്പ് തേക്കുന്നതിന് തുല്യവും ഹിന്ദു മുസ്ലിം ഭീന്നത കൂട്ടാനും മാത്രമേ ഇട വരുത്തൂവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും സ്വന്തം നാട്ടില്‍ രക്തസാക്ഷിത്വം ചോദിച്ചു വാങ്ങിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഭഗത് സിംഗിന് തുല്യമാണെന്നുമായിരുന്നു എംബി രാജേഷ് പരിപാടിക്കിടെ പറഞ്ഞത്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച രാജ്യത്തിന്റെ പേര് മാപ്പിള രാജ്യമായിരുന്നില്ലെന്നും മലയാള രാജ്യമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നു. പുതിയ തലമുറയെ ചരിത്രം വസ്തുനിഷ്ഠമായി പഠിപ്പിക്കുന്നതിന് ചരിത്ര വായനകള്‍ അനിവാര്യമാണെന്നും അദ്ദേഹം പരിപാടിയില്‍ പറഞ്ഞിരുന്നു. മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+