ജെയ്റ്റ്ലിയെ പരിഹസിച്ച് എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്; കല്ലുകൊണ്ട് സ്വീകരിക്കില്ല, പൂക്കൾ തരും

  • By: Akshay
Subscribe to Oneindia Malayalam

പാലക്കാട്: കേരളത്തിൽ സന്ദർശനം നടത്തുന്ന കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് എംബി രാജേഷ് എംപിയുടെ തുറന്ന കത്ത്. അരുൺ ജെയ്റ്റ്ലിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് എംബി രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ജിഎസ്ടിയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ക്കിടയിലും കേരളത്തിലെത്തിയതിന് അഭിനന്ദനമെന്നും കത്തിൽ പറയുന്നു.

ധനമന്ത്രാലയത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും നിർണായകമായ ചുമതലയിലും രാജ്യത്തിന്റെ തെക്കേ അറ്റത്തെ സംസ്ഥാനത്തേക്ക് എത്താൻ താങ്കൾ വളരെ ഏറെ ബുദ്ധിമുട്ടി. രാജ്യത്തിനുവേണ്ടി വീരമൃതു വരിച്ച ജവാൻമാരിൽ കുറച്ചുപേരുടെ വീട്ടിലെങ്കിലും താങ്കൾ പോകാൻ സമയം ലഭിക്കുമോയെന്നു താൻ അത്ഭുതപ്പെടുന്നു. എങ്കിലും ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്റെ കുടുംബത്തെ കാണാൻ അങ്ങേയ്ക്ക് സമയം ലഭിച്ചുവല്ലോ എന്നും എംബി രാജേഷ് കേന്ദ്രമന്ത്രി ജെയ്റ്റ്ലിയെ പരിഹസിച്ചു.

MB Rajesh

ഞങ്ങളുടെ മുഖ്യമന്ത്രി പിണറായി വിജയന് മറ്റു പല സംസ്ഥാനങ്ങളിൽനിന്നു ലഭിച്ച മോശം പ്രതികരണങ്ങൾ ഇവിടെ പറയുന്നത് ഉചിതമാണെന്ന് കരുതുന്നു എന്ന് പറഞ്ഞാണ് രാജേഷ് കത്ത് അവസാനിപ്പിക്കുന്നത്. എന്നും ഞങ്ങൾ കേരളീയർ അതിഥിസൽക്കാരപ്രിയരാണ്. ഇവിടെയെത്തുന്ന അതിഥികളെ പൂക്കൾക്കൊണ്ട് വലിയ ആദരവോടെയാണ് സ്വീകരിക്കുക, ഭരിക്കുന്ന പാർട്ടികളുടെ നേതാവാണെങ്കിലും എതിർപ്പാട്ടിയുടേതാണെങ്കിലും എന്ന് എംബി രാജേഷ് പരിഹസിക്കുന്നു.

English summary
MB Rajesh MP against Arun Jaitley
Please Wait while comments are loading...