സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എംസി ജോസഫൈന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ,എംഎസ് താരയും കമ്മീഷനില്‍

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി എംസി ജോസഫൈനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. നിലവിലെ അധ്യക്ഷ കെസി റോസക്കുട്ടി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ നിയമനം. സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ഉപാധ്യക്ഷയുമായ ജോസഫൈന്‍ വൈപ്പിന്‍ മുരുക്കുംപാടം സ്വദേശിനിയാണ്.

Read More: ഇനി വ്രതശുദ്ധിയുടെ നാളുകള്‍;മാസപ്പിറവി അറിയിക്കണമെന്ന് ഖാസിമാര്‍,ഗള്‍ഫില്‍ റമദാന്‍ ശനിയാഴ്ച മുതല്‍..

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ജോസഫൈന്‍, വിശാല കൊച്ചി വികസന അതോറിറ്റി, സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ അധ്യക്ഷയുമായിരുന്നു. അങ്കമാലി,കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് നിയമസഭയിലേക്കും ഇടുക്കിയില്‍ നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ചിട്ടുണ്ട്.

mcjosephine

അങ്കമാലിയില്‍ താമസിക്കുന്ന ജോസഫൈന്‍ ദേശാഭിമാനി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായ പിഎ മത്തായിയാണ് ഭര്‍ത്താവ്. കൊല്ലത്തെ അഭിഭാഷക എംഎസ് താരയെ വനിതാ കമ്മീഷന്‍ അംഗമായും നിയമിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി എംഎല്‍എയും സിപിഐയുടെ മുതിര്‍ന്ന നേതാവുമായിരുന്ന ബിഎം ശെരീഫിന്റെ മകളായ താര, സിപിഐ കൊല്ലം ജില്ലാ കമ്മിറ്റിയംഗമാണ്. പ്രമീള ദേവി, ഷിജി ഷിജു, ലിസി ജോസ് എന്നിവരാണ് കമ്മീഷനില്‍ നിലവിലുള്ള മറ്റ് അംഗങ്ങള്‍.

English summary
mc josephine appointed as state women's commission chairperson.
Please Wait while comments are loading...