• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എംസിടി നിക്ഷേപ തട്ടിപ്പ്; ഡയറക്ടര്‍മാര്‍ മലപ്പുറത്തുകാരെന്ന് സൂചന, നഷ്ടപ്പെട്ടത് കോടികള്‍, പിന്നാലെ പോലീസ്

കാസര്‍കോഡ്: മണി ചെയിന്‍ മാതൃകയില്‍ 500 കോടിയോളം രൂപ തട്ടിയ സംഭവത്തില്‍ മലപ്പുറത്തുകാര്‍ക്ക് ബന്ധമുണ്ടെന്ന് സൂചന. ആയിരക്കണക്കിന് ആളുകളില്‍ നിന്ന് പണം സ്വീകരിച്ച് ഇടവും വലവും ആളുകളെ ചേര്‍ത്താണ് തട്ടിപ്പ് നടത്തിയത്. മഞ്ചേശ്വരം ഉദവാര്‍ സ്വദേശി 28കാരനായ മുഹമ്മദ് ജാവേദിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ജാവേദ് തട്ടിപ്പിലെ പ്രധാനിയാണെന്ന് പോലീസ് പറയുന്നു.

വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം

എന്നാല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ വേണ്ടി ഇയാള്‍ക്കൊപ്പം പ്രവര്‍ത്തിച്ചവരില്‍ മലപ്പുറം സ്വദേശികളുമുണ്ടെന്നാണ് പോലീസിന് സംശയം. ഒരു തട്ടിക്കൊണ്ടുപോകല്‍ അന്വേഷണമാണ് കോടികളുടെ തട്ടിപ്പ് വിവരം പുറത്താകാന്‍ കാരണം....

ജാവേദിന് കിട്ടിയത്

ജാവേദിന് കിട്ടിയത്

ജാവേദ് ഒരു കോടിയിലധികം രൂപ കൈവശപ്പെടുത്തി എന്നാണ് ഇതുവരെ അന്വേഷണ സംഘത്തിന് മനസിലായിട്ടുള്ളത്. 4300 പേരില്‍ നിന്നാണ് നിക്ഷേപം സ്വീകരിച്ചത്. ഇയാള്‍ ഒരുക്കിയ നെറ്റ് വര്‍ക്കിന്റെ ഭാഗമായിരുന്നു ഇത്രയും പേരും. ജാവേദ് വഴി നിക്ഷേപകര്‍ക്ക് 47 കോടി രൂപ നഷ്ടപ്പെട്ടുവെന്നാണ് ഇതുവരെയുള്ള വിവരം.

യുഎഇ, തായ്‌ലാന്റ്

യുഎഇ, തായ്‌ലാന്റ്

കാസര്‍കോട് ഡിവൈഎസ്പി പിപി സദാനന്ദനാണ് അന്വേഷണ ചുമതല. നേരത്തെ ഇത്തരം കേസുകളില്‍ മികച്ച അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കേരളം, കര്‍ണടാക, യുഎഇ, തായ്‌ലാന്റ് എന്നിവിടങ്ങളിലുള്ള വ്യക്തികളില്‍ നിന്ന് പണം സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

മൈ ക്ലബ് ട്രേഡേഴ്‌സ്

മൈ ക്ലബ് ട്രേഡേഴ്‌സ്

മൈ ക്ലബ് ട്രേഡേഴ്‌സ് എന്ന പേരിലാണ് തട്ടിപ്പ് സംഘം ഒരു കമ്പനി രൂപീകരിച്ചത്. എംസിടി എന്ന് ചുരുക്കി വിളിച്ചു. കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നത് ബാങ്കോക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു എന്നാണ്. എന്നാല്‍ കമ്പനിയുടെ അണിയറ പ്രവര്‍ത്തകര്‍ ആരെല്ലാമാണെന്ന് വെബ്‌സൈറ്റില്‍ വിശദീകരിക്കുന്നില്ല.

മലപ്പുറം സ്വദേശികള്‍

മലപ്പുറം സ്വദേശികള്‍

എംസിടിയുടെ ഡയറക്ടര്‍മാരില്‍ ചിലര്‍ മലപ്പുറം സ്വദേശികളാണെന്ന് സംശയിക്കുന്നതായി ഡിവൈഎസ്പി സദാനന്ദന്‍ പറഞ്ഞു. കമ്പനിയുടെ പേരില്‍ ഒരു ആപ്പ് ഉണ്ട്. പ്ലേ സ്റ്റോറില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാം. ഈ ആപ്പ് വഴിയാണ് പണം നല്‍കിയിരുന്നത്. 2019 ഏപ്രിലിലാണ് ആപ്പ് പുറത്തിറക്കിയത്. ഇതുവരെ 50000ത്തിലധികം പേര്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഇത്രയും പേര്‍ നിക്ഷേപം നടത്തിയിട്ടുണ്ടാകാമെന്ന് സംശയിക്കുന്നു.

264 ശതമാനം തിരിച്ചു തരും

264 ശതമാനം തിരിച്ചു തരും

നിക്ഷേപിക്കുന്നതിന്റെ 264 ശതമാനം തിരിച്ചു തരുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ആളുകളെ ചേര്‍ക്കുന്നവര്‍ക്ക് 10 ശതമാനം കമ്മീഷനും നല്‍കും. ഇതുവഴിയാണ് നിക്ഷേപകരെ ആകര്‍ഷിച്ചിരുന്നത്. ഇടത്തും വലത്തും ആളുകളെ ചേര്‍ത്ത് വരുമ്പോള്‍ കമ്മീഷന്‍ കൂടും. അതുകൊണ്ട് തന്നെ ഒരു തവണ നിക്ഷേപിച്ചവര്‍ കൂടുതല്‍ പേരെ ചേര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യും.

എല്ലാ ദിവസവും വരുമാനം

എല്ലാ ദിവസവും വരുമാനം

നിക്ഷേപിച്ച തുകയുടെ ഒരു ശതമാനം എല്ലാ ദിവവും കിട്ടുമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത് എന്ന് തട്ടിപ്പിനിരയായ ചിലര്‍ പറയുന്നു. അഞ്ച് മാസം കഴിഞ്ഞാല്‍ പണം പിന്‍വലിക്കാനും അവസരം നല്‍കിയിരുന്നു. ആയിരം രൂപ നിക്ഷേപിച്ച വ്യക്തിക്ക് ഒരു വര്‍ഷമാകുമ്പോള്‍ രണ്ടര ലക്ഷത്തിലധികം കിട്ടുമെന്നായിരുന്നുവത്രെ വാഗ്ദാനം.

ആദ്യം ചേര്‍ന്നവര്‍ക്ക് പണം കിട്ടി

ആദ്യം ചേര്‍ന്നവര്‍ക്ക് പണം കിട്ടി

ആദ്യം ചേര്‍ന്നവര്‍ക്ക് പണം കൃത്യമായി ലഭിച്ചിരുന്നു. പിന്നീട് ചേര്‍ന്നവര്‍ക്കാണ് പണം നഷ്ടമായത്. ജാവേദ് 453 പേരെ കമ്പനിയുടെ ഭാഗമാക്കിയിടട്ടുണ്ട്. ഇവര്‍ക്ക് 47 കോടിയാണ് നഷ്ടപ്പെട്ടത്. മൊത്തം നഷ്ടമായ പണം 500 കോടിയോളം വരും. ജാവേദ് അംഗമാക്കിയവരില്‍ ഒട്ടേറെ പേര്‍ യുഎഇയില്‍ ജോലി ചെയ്യുന്നവരാണ്.

പ്രിന്‍സ് ഗോള്‍ഡ്

പ്രിന്‍സ് ഗോള്‍ഡ്

പ്രിന്‍സ് ഗോള്‍ഡ് എന്ന ജ്വല്ലറി ഗ്രൂപ്പില്‍ പണം നിക്ഷേപിച്ചിട്ടുണ്ട് എന്നാണ് കമ്പനിയില്‍ പണം മുടക്കുന്നവരോട് മുകളിലുള്ളവര്‍ പറഞ്ഞതത്രെ. ഇത് കള്ളപ്പണം വെളുപ്പിക്കാനുള്ള വഴിയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. ജാവേദ് ജ്വല്ലറിയില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

 മൈ ഗോള്‍ഡ് ആപ്പ്

മൈ ഗോള്‍ഡ് ആപ്പ്

പ്രിന്‍സ് ഗോള്‍ഡിലേക്ക് പണം എത്തുന്നതിന് ഇവര്‍ മൈ ഗോള്‍ഡ് എന്ന ഒരു ആപ്പ് തയ്യാറാക്കിയിരുന്നു. 2020 ഫെബ്രുവരിയിലാണ് ഈ ആപ്പ് തയ്യാറാക്കിയത്. 500 തവണ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഫൈസല്‍ എന്നയാളാണ് പ്രിന്‍സ് ഗോള്‍ഡ് നടത്തുന്നത്. കാസര്‍കോടും വടകരയിലും ജ്വല്ലറിയുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

തട്ടിപ്പിന്റെ തുമ്പ് ലഭിച്ച മറ്റൊരു സംഭവം

തട്ടിപ്പിന്റെ തുമ്പ് ലഭിച്ച മറ്റൊരു സംഭവം

രണ്ടാഴ്ച മുമ്പ് ഒരു സംഘം ജാവേദിനെ തട്ടിക്കൊണ്ടുപോയി. പരാതി ലഭിച്ചതോടെ അന്വേഷണം നടത്തിയ പോലീസ് സംഘത്തെ പിടികൂടി. മൈ ക്ലബ് ട്രേഡേഴ്‌സില്‍ പണം നിക്ഷേപിച്ചിരുന്നുവെന്നും പണം നഷ്ടമായതിനെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഇതോടെയാണ് പോലീസ് തട്ടിപ്പ് സംബന്ധിച്ച് പരിശോധിച്ചത്.

കോണ്‍ഗ്രസിന് തിരിച്ചടി കിട്ടിയത് 10 സംസ്ഥാനങ്ങളില്‍; നാമമാത്ര ആശ്വാസം രണ്ടിടത്ത്, തിങ്കളാഴ്ച ചര്‍ച്ചകോണ്‍ഗ്രസിന് തിരിച്ചടി കിട്ടിയത് 10 സംസ്ഥാനങ്ങളില്‍; നാമമാത്ര ആശ്വാസം രണ്ടിടത്ത്, തിങ്കളാഴ്ച ചര്‍ച്ച

ശിവാനി നാരായണൻ - ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാം

cmsvideo
  BJP leader o Rajagopal shares light photo while ldf enjoys victory

  English summary
  MCT Investment Fraud case: Police says Company Directors from Malappuram Districts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X