Get Updates
Get notified of breaking news, exclusive insights, and must-see stories!

'10000 കൊടുക്കേണ്ടിടത്ത് 2000, കുറേ ഡ്രൈവര്‍മാര്‍ കൊറിയര്‍ സര്‍വീസ് നടത്തുന്നു'; ബിജു പ്രഭാകര്‍

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയുടെ അന്തകനാണ് സ്വിഫ്റ്റ് എന്ന പ്രചാരണം തെറ്റാണെന്ന് എം ഡി ബിജു പ്രഭാകര്‍ ഐ എ എസ്. സ്വിഫ്റ്റ് ബസുകളുടെ കളക്ഷന്‍ കെ എസ് ആര്‍ ടി സിക്കുള്ളിലാണ് അടയ്ക്കുന്നതെന്ന് എത്ര പേര്‍ക്ക് അറിയാമെന്നും അദ്ദേഹം ചോദിച്ചു. കെ എസ് ആര്‍ ടി സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'കെ എസ് ആര്‍ ടി സിയുടെ ലാഭകരമായ റൂട്ട് സ്വിഫ്റ്റിന് കൊടുത്തു, സ്വിഫ്റ്റ് കെ.എസ്.ആര്‍.ടി.സിയുടെ അന്തകന്‍, കെ.എസ്.ആര്‍.ടി.സി. ഇല്ലാതാകും തുടങ്ങി പ്രചാരണം നടത്തി ജീവനക്കാര്‍ക്കിടയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കേണ്ടത് പലരുടെയും ആവശ്യമാണ്. കാരണം കെ എസ് ആര്‍ ടി സി. നന്നാകാന്‍ പാടില്ല. ഇവിടുത്തെ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം കിട്ടാന്‍ പാടില്ല. അതിനായി ചില കുബുദ്ധികള്‍ തെറ്റായ വിവരം നല്‍കുകയാണ്'.

kerala

'ഇന്ന് കേരളത്തില്‍ 1180 കെ എസ് ആര്‍ ടി സി ബസുകള്‍ കട്ടപ്പുറത്താണ്. ഏറ്റവും കൂടുതല്‍ ബസുകള്‍ കട്ടപ്പുറത്തുള്ളത് കേരളത്തിലാണ്. സ്വിഫ്റ്റ് വന്നതോടെ നഷ്ടങ്ങളുണ്ടാകുന്ന ആളുകളുണ്ട്. അത് മാഹിയില്‍ നിന്ന് മദ്യം കടത്തുന്നവരാണ്. നാഗര്‍കോവിലില്‍ നിന്ന് 700 കിലോ അരി പിടിച്ചു. സ്വന്തമായി കൊറിയര്‍ സര്‍വീസ് നടത്തുന്ന എത്ര ഡ്രൈവര്‍മാരുണ്ടെന്ന് അറിയാമോ.'

ബംഗളൂരുവില്‍നിന്ന് സാധനം വാങ്ങി ഇവിടെ കച്ചവടം നടത്തുന്നവര്‍ക്ക് വലിയ വിഷമം തോന്നും. സ്വിഫ്റ്റിലുള്ളവരും അത്ര പുണ്യവാളന്മാര്‍ അല്ലെന്നും അതിനാലാണ് പരിശോധന നടത്തേണ്ടി വന്നത്. കുറേ കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ ഇവിടെ കൊറിയര്‍ സര്‍വീസ് നടത്തുന്നുണ്ട്, 1000 സര്‍വീസ് ചാര്‍ജ് കൊടുക്കേണ്ടിടത്ത് ഇവര്‍ക്ക് 2000 രൂപ കൊടുത്താല്‍ മതി. ഇതൊക്കെ കെ എസ് ആര്‍ ടി സിക്ക് കൊടുക്കേണ്ട വരുമാനമാണ്. '- ബിജു പ്രഭാകര്‍ പറഞ്ഞു.

അതേസമയം, കെ എസ് ആര്‍ ടി സി എം ഡി സ്ഥാനം ഒഴിയണമെന്ന ആവശ്യപ്പെട്ട് ബിജു പ്രഭാകര്‍ രംഗത്തെത്തിയിരുന്നു. ശമ്പള വിതരണത്തിലെ പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തിലാണ് സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് ബിജു പ്രഭാകര്‍ സര്‍ക്കാരിനെ അറിയിച്ചത്. ശമ്പള വിതരണത്തിന് കോര്‍പ്പറേഷനെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും കെ എസ് ആര്‍ ടിസിയിലെ പ്രതിസന്ധി സംബന്ധിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+