തേവര ഡിപ്പോയില്‍ വോള്‍വോ ബസുകള്‍ നശിക്കുന്നു; സോഷ്യല്‍ മീഡിയ പ്രചാരണം തെറ്റാണെന്ന് കെഎസ്ആര്‍ടിസി എംഡി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വോള്‍വോ ബസ് കിടന്നു നശിക്കുന്നുവെന്ന തരത്തില്‍ സോഷ്യല്‍മീഡിയകളിലും വിവിധ മാധ്യമങ്ങള്‍ വഴിയും പ്രചരിക്കുന്നത് തെറ്റായ വസ്തുതയാണെന്നും അദ്ദേഹം അറിയിച്ചു.
ഇത്തരത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ നശിക്കുന്നത് കെഎസ്ആര്‍ടിയെ സ്‌നേഹിക്കുന്നവരും, തൊഴിലാളികളും മാനേജ്‌മെന്റും തന്നെ ആരും ആഗ്രഹിക്കുന്നില്ല. പക്ഷെ എന്ത് കൊണ്ട് ഈ ബസ് അവിടെ കിടന്ന് നശിക്കുന്നു എന്നതിനെ കുറിച്ചും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...

ജന്റം സ്‌കീം അനുസരിച്ച് 2009- 12 കാലയളവില്‍ 80 ജന്റം ലോഫ്‌ലോര്‍ എസി വോള്‍വോ ബസുകളാണ് . ഈ ബസുകളാണ് സര്‍വ്വീസ് നടത്താതെ ഇപ്പോള്‍ ഉള്ളത്. അതിന് ശേഷം 2015ല്‍ 110 ബസുകള്‍ ഫെയ്‌സ് രണ്ടില്‍ ലഭിച്ചിരുന്നു. നിലവില്‍ ബസുകള്‍ തിരുവനന്തപുരം സിറ്റിയില്‍ 67 എണ്ണവും, തേവരയില്‍ 87 എണ്ണവും , കോഴിക്കോട് 36 എണ്ണവും, നല്‍കി, തേവരയില്‍ 87 എണ്ണം നല്‍കിയതിന്റെ പ്രധാന ഉദ്ദേശം എറണാകുളത്ത് സിറ്റി സര്‍വ്വീസ് എന്ന ലക്ഷ്യവും അവിടെ നിന്നും അടുത്ത ടൗണുകളായ പെരുമ്പാവൂര്‍, ആലപ്പുഴ, ചേര്‍ത്തല എന്നിവടങ്ങളിലേക്ക് കണക്ട് ചെയ്യുന്ന രീതിയിലുമാണ് ആരംഭിച്ചത്.

ഒരു ബസിന് ഫേസ് 1 ന് 81.44 ലക്ഷം രൂപയും, ഫേസ് 2 ന് 94.85 ലക്ഷം രൂപയും വില മതിച്ചിരുന്നത്. എസി നല്ല രീതിയില്‍ പ്രവര്‍ത്തനം ആളുകള്‍ക്ക് കയറാനും ഇറങ്ങാനും സിറ്റി സര്‍വ്വീസിനും അനുയോജ്യവുമാണ്. പക്ഷെ, ദോഷവശമെന്നാല്‍ വീതി കൂടിയ ബോഡിയാണ്. സാധാരണ ഗതിയില്‍ ഒരു ബസിന് ടേണിംഗ് റേഡിയസ് 8.73 മീറ്റര്‍ ആണെങ്കില്‍ ഇതിന്റെ റേഡിയസ് 9 മീറ്റര്‍ ആണ്. സാധാരണ രീതിയില്‍ ഉള്ള ബോഡി ഒരു ബസിന് 10.39 മീറ്റര്‍ നീളവും 2.47 മീറ്റര്‍ വീതിയും ആണെങ്കില്‍ ഇതിന്റ ബോഡി 12 മീറ്റര്‍ നീളവും 2.52 മീറ്റര്‍ വീതിയുമാണ്. ഇതിന്റെ സീറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത് സിറ്റി സര്‍വ്വീസ് എന്ന രീതിയില്‍ കുറച്ച് സീറ്റും, കൂടുതല്‍ ആളുകള്‍ക്ക് നില്‍ക്കാനുമുള്ള സൗകര്യത്തിനാണ് ഡിസൈനിംഗും.

അത് കൊണ്ട് തന്നെ സിറ്റി സര്‍വ്വീസിന് ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് കണ്ടപ്പോള്‍ ദീര്‍ഘ ദൂര സര്‍വ്വീസിന് വേണ്ടി ഇന്നും ശ്രമിക്കുകയാണ്. ഏതാണ്ട് 32 വണ്ടികളാണ് തിരുവനന്തപുരം കോഴിക്കോട് റൂട്ടില്‍ ഓടുന്നത്.18 ബസുകള്‍ പമ്പ- നിലയ്ക്കല്‍ സര്‍വ്വീസ് നടത്തുന്നു. ശ്രീ ടോമിന്‍ തച്ചങ്കരി ഐപിഎസ് സിഎംഡി ആയിരുന്ന സമയത്ത് ഈ ബസുകളില്‍ ഹൈ ബാക്ക് റെസ്റ്റ് സീറ്റ് ഘടിപ്പിച്ച് ദീര്‍ഘ ദൂര സര്‍വ്വീസ് ആരംഭിച്ചു. കോവിഡ് ആരംഭിച്ചതിന് ശേഷം എ.സി ബസുകളില്‍ യാത്രക്കാര്‍ കയറാത്തതും ഈ ബസുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലാക്കി.

മൊത്തം 190 ബസുകളില്‍ 80 എണ്ണം മാത്രമാണ് ഓഫ് റോഡ് ആയിട്ടുള്ളത്. 110 ബസും സര്‍വ്വീസ് നടത്താനുള്ള കണ്ടീഷനില്‍ ഉള്ളവയാണ് ഓഫ് റോഡായി കിടക്കുന്ന 80 ബസുകളിലെ 3 എണ്ണം 2018 മുതലും, 20 എണ്ണം 2019 മുതലും, 5 എണ്ണം 2020 മുതലും ഓഫ് റോഡായി കിടക്കുന്നവയാണ്. ശ്രീ . ബിജുപ്രഭാകര്‍ ഐഎഎസ് സിഎംഡി ആയി ചുമതലയേറ്റത് 2020 ജൂണില്‍ മാത്രമാണ്.
2020 ന് മുന്‍പ് മുതല്‍ തന്നെ ഏതാണ്ട് 28 ബസുകള്‍ ഓഫ് റോഡായി കിടക്കുകയാണ്.

കോവിഡ് വന്ന ശേഷം എ.സി ബസുകള്‍ക്കുള്ള മാര്‍ക്കറ്റ് ഇത് വരെ തിരികെ വന്നിട്ടില്ല. ഇപ്പോഴും 110 ബസുകള്‍ സര്‍വ്വീസ് നടത്താന്‍ തയ്യാറാണ്. പക്ഷെ യാത്രക്കാരില്ലാതെ സര്‍വ്വീസ് നടത്താനാകുന്നില്ല. സീറ്റ് മാറ്റി ഇറക്കാനും പദ്ധതിയുണ്ട്. 110 ബസുകളിലും യാത്രക്കാര്‍ വന്നാല്‍ കൂടുതല്‍ ബസുകള്‍ സര്‍വ്വീസ് നടത്താന്‍ ബുദ്ധിമുട്ടില്ല. ഇതിന്റെ എഞ്ചിന്‍ കണ്ടീഷന്‍ ആണെങ്കിലും മറ്റെല്ലാ അറ്റകുറ്റപണികള്‍ക്കായി 5 കോടി രൂപയോളമാകുമെന്നാണ് പ്രതീക്ഷിക്കുന്ന ചിലവ്. അത് ചെയ്യാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഇപ്പോള്‍ ഈ ബസുകള്‍ റിപ്പയര്‍ ചെയ്യാനുള്ള തുക കണ്ടെത്താനും പ്രയാസമാണ്.

ജൂണില്‍ 21 കോടി രൂപ വരുമാനം ലഭിച്ചപ്പോഴും 3300 ബസുകള്‍ സര്‍വ്വീസ് നടത്തി. 3300 ബസുകളില്‍ മറ്റു ബസുകളുടെ പാര്‍ട്‌സ് ഉപയോഗിച്ചാണ് സര്‍വ്വീസ് നടത്തിയത്. വരുമാനത്തിന്റെ സിംഹഭാഗവും ഡീസലിന് വേണ്ടി കൊടുക്കുമ്പോഴും ഇത്രയും ബസുകള്‍ ഓടിച്ചു. ഏറ്റവും കുറവ് സ്‌പെയര്‍പാര്‍സ് ചിലവഴിച്ചത് ജൂലൈയിലാണ് . മറ്റ് ബസുകളുടെ സ്‌പെയര്‍ പാര്‍ട്‌സ് എടുത്ത് പര്‍ച്ചീസ് നടത്താതെയാണ് ഓടിച്ചിരുന്നത്. അത് പോലെ തന്നെ ഒക്ടോബര്‍ മാസം ക്ലോസ് ചെയ്തത് 121 കോടി രൂപയാണ്.

121 കോടിയില്‍ 84 കോടി രൂപ ശമ്പളത്തിനായി മാറുന്നു. ശമ്പള വര്‍ദ്ധനവ് വരുമ്പോള്‍ 17 കോടി കൂടി വന്ന് 100 കോടിക്ക് മേല്‍ ആകാനും സാധ്യതയുണ്ട്. കിട്ടുന്ന വരുമാനത്തിന്റെ 55- 60 ശതമാനം സ്‌പെയര്‍പാര്‍ട്ടിനും, ഇന്ധനത്തിനുമായി പോകുന്നു. ബാങ്കുകള്‍ കൊടുത്ത ലോണ്‍ അടയ്ക്കണം. അങ്ങനെയെരിക്കെ ഈ ബസുകള്‍ നന്നാക്കാനുള്ള തുക എവിടെ നിന്നും കണ്ടെത്തുമെന്നുള്ള സാങ്കേതിക പ്രശ്‌നവും നിലനല്‍ക്കുന്നുണ്ട്.
Recommended Video

വിമര്‍ശിക്കുന്നവര്‍ ദയവായി ഇത്തരത്തിലുള് വസ്തുതകള്‍ മനസിലാക്കണം. മനപൂര്‍വ്വം ഈ വാഹനങ്ങള്‍ ഇങ്ങനെ ഇടാറില്ല. മാര്‍ക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ വാഹനങ്ങള്‍ ഇറക്കാനാകൂ. കെഎസ്ആര്‍ടിസിയുടെ പ്രഖ്യാപിത ലക്ഷ്യം തന്നെ ഇപ്പോള്‍ 6000 ബസുകള്‍ ഓടിച്ച് ഒരു ദിവസം ശരാശരി 10 കോടി രൂപ വരുമാനം കണ്ടെത്താനാണ് ശ്രമിക്കുന്നത്. അതിനായി ഇനിയും ഇറക്കേണ്ടതായിട്ടുണ്ട്. 650 ബസുകള്‍ ശബരിമല - സ്‌കൂള്‍ തുറക്കല്‍ സീസണില്‍ ഇറക്കാനിരിക്കെ 919 ബസുകളില്‍ സി എഫ് ടെസ്റ്റ് ഡിസംബര്‍ 31 അകം നടത്തണം. അതിന് ഇനി സമയം നീട്ടി കിട്ടില്ല. അതിന്റെ റിപ്പയര്‍ ചെയ്യണം. നിലവില്‍ വേഗത്തില്‍ നന്നാക്കി വരുമാനം കൂട്ടാനാണ് ലക്ഷ്യമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.












Click it and Unblock the Notifications