Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതി: നടൻ വിനായകനെ അറസ്റ്റ് ചെയ്തു! മൊഴിയെടുത്ത് ജാമ്യത്തിൽ വിട്ടു

Recommended Video

cmsvideo
    യുവതിയുടെ പരാതി, നടന്‍ വിനായകന് ജാമ്യം | Oneindia Malayalam

    കല്‍പ്പറ്റ: ലൈംഗികാധിക്ഷേപം നടത്തി എന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ പോലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ പോലീസ് സ്‌റ്റേഷനില്‍ വിനായകന്‍ നേരിട്ട് എത്തുകയായിരുന്നു. വിനായയകന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. അഭിഭാഷകര്‍ക്കും സുഹൃത്തുക്കളായ ജാമ്യക്കാര്‍ക്കും ഒപ്പമാണ് വിനായകന്‍ സ്റ്റേഷനില്‍ എത്തിയത്. പോലീസ് വിളിപ്പിക്കാതെയാണ് സ്വമേധയാ വിനായകന്‍ ഹാജരായത്.

    യുവതിയുടെ പരാതിയില്‍ കല്‍പ്പറ്റ പോലീസ് വിനായകന്റെ മൊഴി രേഖപ്പെടുത്തി. സ്റ്റേഷന്‍ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകന് മേല്‍ പോലീസ് ചുമത്തിയിരുന്നത്. ഐപിസി 509, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. താന്‍ യുവതിയോടല്ല ഫോണില്‍ സംസാരിച്ചത് എന്നും ആദ്യം വിളിച്ച പുരുഷനോടാണ് സംസാരിച്ചത് എന്നാണ് വിനായകന്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

    vinayakan

    പരാതിക്കാരിയായ യുവതിയെ ശല്യപ്പെടുത്തരുത് എന്ന് വിനായകന് പോലീസ് നിര്‍ദേശം നല്‍കി. പരാതിക്കാരിയായ യുവതിയും ആ സമയം കല്‍പ്പറ്റ സ്‌റേറഷനില്‍ എത്തിയിരുന്നു. യുവതിയുടെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. കേട്ടാലറയ്ക്കുന്ന അശ്ലീലം നടന്‍ ഫോണിലൂടെ പറഞ്ഞു എന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. വിനായകന്റെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തത് യുവതി പോലീസിന് കൈമാറിയിരുന്നു. യുവതിയുടെ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

    വിനായകന്‍ ഫോണിലൂടെ ലൈംഗിക അധിക്ഷേപം നടത്തിയതായി ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ദളിത് ആക്ടിവിസ്റ്റായ യുവതി ആദ്യം വെളിപ്പെടുത്തിയത്. വയനാട്ടില്‍ സംഘടിപ്പിച്ച ഒരു ക്യാംപിലേക്ക് ക്ഷണിക്കാനായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലൈംഗികമായി അധിക്ഷേപിച്ചു എന്നായിരുന്നു ആരോപണം. പിന്നീട് യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ോട്ടയത്ത് നല്‍കിയ പരാതി സംഭവം നടക്കുമ്പോള്‍ യുവതി വയനാട്ടിലായതിനാല്‍ പിന്നീട് കല്‍പ്പറ്റ പൊലീസിന് കൈമാറുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+