കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീടൂ ചിലർക്ക് ഫാഷനെന്ന് പരിഹസിച്ച് മോഹൻലാൽ, അമ്മ സ്റ്റേജ് ഷോയിൽ ദിലീപില്ല, നടിമാരോട് ആദരവ്

  • By Anamika Nath
Google Oneindia Malayalam News

ദുബായ്: വിവാദങ്ങളില്‍ നിന്നും കോളിളക്കങ്ങളില്‍ നിന്നും താല്‍ക്കാലികമായ വിരാമത്തിലാണ് മലയാള സിനിമയിലെ താരസംഘടനയായ അമ്മ. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയായ ദിലീപില്‍ നിന്നും രാജി ചോദിച്ച് വാങ്ങിയതോടെയാണ് വിവാദങ്ങള്‍ക്ക് താല്‍ക്കാലിക പരിസമാപ്തിയായത്.

അതിനിടെ ലോകമെമ്പാടും വലിയ മൂവ്‌മെന്റായി മാറിയിരിക്കുന്ന മീടുവിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് അമ്മ പ്രസിഡണ്ടായ മോഹന്‍ലാല്‍. പ്രളയ കേരളത്തിന് വേണ്ടിയുളള അമ്മയുടെ സ്റ്റേജ് ഷോയെക്കുറിച്ച് സംസാരിക്കവേയാണ് മോഹന്‍ലാലിന്റെ ഈ പ്രതികരണം. വിശദാംശങ്ങള്‍ ഇങ്ങനെ:

സിനിമയെ പിടിച്ചുലച്ച മീടൂ

സിനിമയെ പിടിച്ചുലച്ച മീടൂ

ഹോളിവുഡിനേയും ബോളിവുഡിനേയും തമിഴ് അടക്കമുളള തെന്നിന്ത്യന്‍ സിനിമാ രംഗത്തേയും പിടിച്ച് കുലുക്കിക്കൊണ്ടിരിക്കുന്ന മീടൂ മൂവ്‌മെന്റിന്റെ അലയൊലികള്‍ മലയാള സിനിമയിലുമുണ്ട്. നടി അര്‍ച്ചനാ പദ്മിനി മമ്മൂട്ടി ചിത്രത്തിലെ അണിയറ പ്രവര്‍ത്തകനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. നടനും എംഎല്‍എയുമായ മുകേഷിന് നേര്‍ക്കും മീടൂ ആരോപണം ഉയര്‍ന്ന് വരികയുണ്ടായി.

മീടൂ ഒരു പ്രസ്ഥാനമല്ല

മീടൂ ഒരു പ്രസ്ഥാനമല്ല

മലയാള സിനിമയെ ഞെട്ടിച്ച മീ ടൂ ആരോപണം നടന്‍ അലന്‍സിയറിനെതിരെ നടി ദിവ്യ ഗോപിനാഥ് ഉയര്‍ത്തിയതാണ്. ഈ ആരോപണങ്ങളിലൊന്നും ഇതുവരെ നടപടിയുണ്ടായതായി വിവരങ്ങളില്ല. അതിനിടെയാണ് മീടൂവിനെ കുറിച്ച് മോഹന്‍ലാലിന്റെ പ്രതികരണം. മീടൂ ക്യാംപെയ്ന്‍ ഒരു പ്രസ്ഥാനമല്ല എന്നാണ് മോഹന്‍ലാല്‍ ദുബായില്‍ വെച്ച് പ്രതികരിച്ചിരിക്കുന്നത്.

മീടൂ ചിലർക്ക് ഫാഷൻ

മീടൂ ചിലർക്ക് ഫാഷൻ

മീടൂ കൊണ്ട് ഇതുവരെ യാതൊരു കുഴപ്പവും മലയാള സിനിമയ്ക്ക് ഉണ്ടായിട്ടില്ല എന്നും മോഹന്‍ലാല്‍ പറഞ്ഞു.മാധ്യമങ്ങള്‍ പറഞ്ഞ് ഉണ്ടാക്കാതിരുന്നാല്‍ മതിയെന്നും ചിലര്‍ അത് ഒരു ഫാഷനായി കാണുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇത്തരം പുതിയ നീക്കങ്ങള്‍ എല്ലായിടത്തും ഉണ്ടാകുന്നുണ്ട്. അത് കുറച്ച് കാലം നിലനില്‍ക്കും. പിന്നെ ഇല്ലാതാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അമ്മയുടെ ഷോ

അമ്മയുടെ ഷോ

നവകേരള നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനുളള അമ്മയുടെ സ്‌റ്റേജ് ഷോയെക്കുറിച്ച് ദുബായില്‍ സംസാരിക്കുകയായിരുന്നു ലാല്‍. ഒന്നാണ് നമ്മള്‍ എന്ന് പേരിട്ട ഷോ ഡിസംബര്‍ 7ന് അബുദാബിയില്‍ വെച്ചാണ് നടക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുക്കുന്ന പരിപാടി ലക്ഷ്യമിടുന്നത് 5 കോടി രൂപ സമാഹരിക്കുക എന്നതാണ്.

ദിലീപിനെ പങ്കെടുപ്പിക്കില്ല

ദിലീപിനെ പങ്കെടുപ്പിക്കില്ല

അമ്മയില്‍ നിന്ന് രാജിവെച്ച് പുറത്ത് പോയ നടന്‍ ദിലീപ് ഷോയില്‍ പങ്കെടുക്കില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. നേരത്തെ പരിപാടിയിലേക്ക് താരങ്ങളെ വിട്ട് തരില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പ്രഖ്യാപിച്ചത് മൂലം അമ്മ ഷോ അനിശ്ചിതത്വത്തില്‍ ആയിരുന്നു. ഷൂട്ടിംഗ് നിര്‍ത്തിവെച്ച് താരങ്ങളെ വിട്ട് കൊടുക്കുന്നത് മൂലമുളള സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. പിന്നീടീ പ്രശ്‌നം അനുനയ ചര്‍ച്ച വഴി പരിഹരിച്ചു.

നടിമാരോട് ആദരവ്

നടിമാരോട് ആദരവ്

ദിലീപ് വിഷയത്തിലും മലയാള സിനിമയിലെ ചൂഷണങ്ങള്‍ക്കുമെതിരെ അമ്മയോട് തുറന്ന പോര് പ്രഖ്യാപിച്ച വിമന്‍ ഇന്‍ സിനിമ കലക്ടീവിനെക്കുറിച്ചും മോഹന്‍ലാല്‍ പ്രതികരിച്ചു. വനിതാ താരങ്ങളുമായി അമ്മയ്ക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അമ്മ അവരെ ആദരിക്കുന്നുവെന്നും മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

5 കോടി ലക്ഷ്യം

5 കോടി ലക്ഷ്യം

അമ്മയിലും അംഗങ്ങളായ ഡബ്ല്യൂസിസി അംഗങ്ങളായ പാര്‍വ്വതിയും രേവതിയും പത്മപ്രിയയും ഷോയില്‍ പങ്കെടുക്കുന്നുണ്ടോ എന്നത് വ്യക്തമല്ല. മലയാളത്തിലെ അറുപതോളം നടീനടന്മാര്‍ പങ്കെടുക്കുന്ന പരിപാടി നടക്കുന്നത് യുഎഇ ആംഡ് ഫോഴ്‌സ് ഗ്രൗണ്ടിലാണ്. പാസ്സ് മൂലമാണ് പരിപാടിയിലേക്കുളള പ്രവേശനം. 100 മുതല്‍ 5000 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്.

English summary
Me Too is not a movement, it is a fashion says Mohanlal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X