Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ എംപിയെ പോലീസ് ചോദ്യം ചെയ്യണം; മാധ്യമങ്ങൾക്കെതിരേയും ആഞ്ഞടിച്ച് എംവി ജയരാജൻ

കണ്ണൂർ; പാനൂർ പുല്ലൂക്കരയിലെ മൻസൂർ കൊലക്കേസുമായി ബന്ധപ്പെട്ട് വരുന്ന വ്യാജ വാർത്തകൾ അവിടെ അന്തി ചർച്ചകൾക്കും തലക്കെട്ടുകൾക്കും വിഷയ ദാരിദ്ര്യമനുഭവിക്കുന്നവർക്ക് രാഷ്ട്രീയ ഊർജ്ജം നൽകുമെങ്കിലും ജനങ്ങളിൽ ഇത്തരം മാധ്യമങ്ങളുടെ വിശ്വാസ്യതയാണ് തകരുന്നതെന്ന് എംവി ജയരാജൻ.കണ്ണൂർ എംപി നടത്തിയ പ്രസംഗം രതീഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തുന്നതിന് മുമ്പ് ആയിരുന്നു. 'രതീഷിനെ കൊന്നിട്ട് കെട്ടിത്തൂക്കിയതാണെന്ന്' ഉറപ്പിച്ചു പറയുന്നു, വീണ്ടും അതേ ആരോപണം ഉന്നയിക്കുന്ന കണ്ണൂർ എംപിയെ പോലീസ് ചോദ്യം ചെയ്യണം. അദ്ദേഹമാണ് സംഭവത്തിന്റെ ദൃക്സാക്ഷിയെന്ന് മറ്റുള്ളവർക്ക് തോന്നും വിധമാണ് അവതരണം.വ്യാജ വാർത്തകൾ നൽകുന്ന മാധ്യമങ്ങളും രാഷ്ട്രീയം കളിക്കുകയാണ്. നാട്ടിലുള്ള ആത്മഹത്യകൾ മുഴുവൻ ദുരൂഹമാണെന്നും അതിലൊക്കെ പ്രതികൾ CPIM കാരാണെന്നും പറയാൻ ഇക്കൂട്ടർക്ക് മടിയില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയരാജന് എഴുതി. പോസ്റ്റ് വായിക്കാം

വിശ്വാസ്യത തകരും

വിശ്വാസ്യത തകരും

പാനൂർ പുല്ലൂക്കരയിലെ മൻസൂർ കൊലക്കേസുമായി ബന്ധപ്പെട്ട പ്രതിദിനം ചില മാധ്യമങ്ങളിൽ വരുന്ന വ്യാജ വാർത്തകൾ അവിടെ അന്തി ചർച്ചകൾക്കും തലക്കെട്ടുകൾക്കും വിഷയ ദാരിദ്ര്യമനുഭവിക്കുന്ന മാധ്യമങ്ങൾക്ക് രാഷ്ട്രീയ ഊർജ്ജം നൽകുമെങ്കിലും ജനങ്ങളിൽ ഇത്തരം മാധ്യമങ്ങളുടെ വിശ്വാസ്യതയാണ് തകരുന്നത്. മൻസൂർ കേസിലെ പ്രതിയും കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് തലശ്ശേരി സബ് ജയിലിൽ കഴിയുകയും ചെയ്യുന്ന ഒരാളെ കൊല്ലുന്ന വാർത്ത നൽകുന്നതിൽ ഒരു മടിയും ഇക്കൂട്ടർക്കില്ല.

വ്യാപകമായി പ്രചരിച്ചു

വ്യാപകമായി പ്രചരിച്ചു

ജയിലിൽ കഴിയുന്ന ആൾക്ക് മധ്യമങ്ങളോട് മറുപടി പറയാൻ കഴിയില്ലല്ലോ. "മൻസൂർ കേസിലെ നാലാം പ്രതി ശ്രീരാഗിനെ മരിച്ച നിലയിൽ കണ്ടെത്തി. രതീഷിനു പുറമെ ശ്രീരാഗ് കൂടി മരണപ്പെട്ടതോടെ കേസിന്റെ ദുരൂഹത വർദ്ധിച്ചു". ഇതായിരുന്നു ഏഷ്യാനെറ്റ് ഏപ്രിൽ 12 ന് ഉച്ചയ്ക്ക് ശേഷം 2.21 ന് റിപ്പോർട്ട് ചെയ്തത്. ഈ വാർത്ത സംപ്രേഷണം ചെയ്ത ഉടൻ ലീഗുകാർ സ്ക്രീൻ ഷോട്ട് എടുത്ത് നവമാധ്യമങ്ങളിലൂടെ വീണ്ടും കൊന്നവനെ കൊല്ലുന്ന CPIM എന്ന തലക്കെട്ടോടെ വ്യാപകമായി പ്രചരിപ്പിച്ചു. ഏഷ്യാനെറ്റും ലീഗുകാരും തമ്മിലുള്ള ഗൂഢാലോചന വ്യക്തമാണ്.

അണികൾക്ക് ലീഗ് നൽകിയിരുന്നു

അണികൾക്ക് ലീഗ് നൽകിയിരുന്നു

ഇത്തരമൊരു വാർത്ത ഏഷ്യാനെറ്റ് നൽകുമെന്നും ലീഗ് പ്രവർത്തകരെല്ലാം കോപ്പി എടുത്ത് പ്രചരിപ്പിക്കണമെന്നുമുള്ള നിർദ്ദേശം അണികൾക്ക് ലീഗ് നേതൃത്വം നൽകിയിരുന്നു. പിന്നീട് ഏഷ്യാനെറ്റ് നിഷേധിച്ചിരുന്നെങ്കിലും ശ്രീരാഗ് 'കൊല്ലപ്പെട്ടു' കഴിഞ്ഞിരുന്നു. ഒരു പത്രം രതീഷിന്റേത് കൊലപാതകമാണെന്നും വിധി എഴുതി. ഇനി ശിക്ഷ വിധിച്ചാൽ മതി. ആരൊക്കയാണ് പ്രതികൾ എന്ന് കണ്ണൂർ എംപി പറഞ്ഞു തരുമെന്ന് ആ പത്രം കരുതിയിരിക്കണം.
പാനൂരിൽ ഏപ്രിൽ 10 ന് യു ഡി എഫ് നടത്തിയ ഉപവാസ പരിപാടിയിൽ കണ്ണൂർ എംപി നടത്തിയ പ്രസംഗം രതീഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തുന്നതിന് മുമ്പ് ആയിരുന്നു. 'രതീഷിനെ കൊന്നിട്ട് കെട്ടിത്തൂക്കിയതാണെന്ന്' ഉറപ്പിച്ചു പറയുന്നു വീണ്ടും അതേ ആരോപണം ഉന്നയിക്കുന്ന കണ്ണൂർ എംപിയെ പോലീസ് ചോദ്യം ചെയ്യണം. അദ്ദേഹമാണ് സംഭവത്തിന്റെ ദൃക്സാക്ഷിയെന്ന് മറ്റുള്ളവർക്ക് തോന്നും വിധമാണ് അവതരണം.

പരാതി വായിക്കണം

പരാതി വായിക്കണം

ഇത്തരം പുകമറ സൃഷ്ടിക്കുന്നവർ രതീഷിന്റെ മാതാവ് പോലീസധികാരികൾക്ക് നൽകിയ പരാതി വായിച്ചു നോക്കണം. "വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ലീഗ് പ്രവർത്തകർ ചേർന്ന് മർദ്ദിച്ചെന്ന വിവരം വീട്ടിൽ പറഞ്ഞിരുന്നു. ബോംബേറിൽ പരിക്കേറ്റ മൻസൂർ മരിച്ച കേസിൽ അന്യായമായി പ്രതി ചേർത്തതിൽ അവൻ ആകെ പ്രയാസത്തിലായിരുന്നു. എല്ലാവരുമായി സൗഹൃദം പുലർത്തുന്ന ആളായിരുന്നു രതീഷ്. യാതൊരു അടിസ്ഥാനവുമില്ലാതെ പ്രദേശത്തെ ലീഗുകാർ ഗൂഢാലോചന നടത്തി കൊലക്കേസിൽ പ്രതി ചേർത്തതിൽ മനംനൊന്താണ് മകൻ ആത്മഹത്യ ചെയ്തത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി ഗൂഢാലോചന നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം." ഇതാണ് അമ്മ പത്മിനിയുടെ പരാതി. രതീഷാണ് വിധവയായ പത്മിനിയുടെ കുടുംബത്തിന്റെ അത്താണി. രതീഷിന്റെ വേർപാടിൽ ദുഃഖം അനുഭവിക്കുന്ന കുടുംബത്തോട് എംപി നീതി കാട്ടിയില്ല.
അദ്ദേഹത്തിന്റെ രാഷ്ട്രീയമതാണ്.

ഇക്കൂട്ടർക്ക് മടിയില്ല

ഇക്കൂട്ടർക്ക് മടിയില്ല

എന്നാൽ വ്യാജ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്ക് എന്തുപറ്റി. അവർക്കും രാഷ്ട്രീയം തന്നെ. കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ ആത്മഹത്യ ചെയ്യും എന്ന് പ്രഖ്യാപിച്ചയാളുടെ പത്രമല്ലെ? ഇതും ഇതിനപ്പുറവും അവർ എഴുതും. നാട്ടിലുള്ള ആത്മഹത്യകൾ മുഴുവൻ ദുരൂഹമാണെന്നും അതിലൊക്കെ പ്രതികൾ CPIM കാരാണെന്നും പറയാൻ ഇക്കൂട്ടർക്ക് മടിയില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+