എല്‍ഡിഎഫ് സീറ്റുകള്‍ കുറയും പക്ഷെ ഭരണം കൈവിടില്ല; ബിജെപിക്ക് മലബാറിലും സീറ്റ്: മീഡിയ വണ്‍ സര്‍വെ
തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലേക്ക് എത്താന്‍ 12 ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിവിധ മാധ്യമങ്ങളുടെ പ്രീ പോള്‍ സര്‍വേ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. മീഡിയ വണ്‍ ചാനല്‍ ഇന്ന് അവരുടെ രണ്ടാം ഘട്ട സര്‍വെ പുറത്ത് വിടുകയാണ്. തെക്കന്‍, കേരളം, വടക്കന്‍ കേരളം എന്നിങ്ങനെ മൂന്ന് മേഖലകളാക്കി തിരിച്ചാണ് മീഡിയ വണ്‍ സര്‍വേ പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞെടുപ്പിലെ അവസ്ഥയില്‍ നിന്നും യുഡിഎഫ് നില മെച്ചപ്പെടുത്തുമെങ്കിലും ഭരണത്തിലെത്താന്‍ കഴിയില്ലെന്നാണ് മീഡിയ വണ്‍ സര്‍വെ അവകാശപ്പെടുന്നത്. ആദ്യ ഘട്ടതിലേതെന്ന് പോലെ രണ്ടാം ഘട്ടത്തില്‍ ഭരണത്തുടര്‍ച്ചയെന്നാണ് സര്‍വെ അവകാശപ്പെടുന്നത്.

തെക്കന്‍ കേരളത്തില്‍
തെക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളിലെ 48 മണ്ഡലങ്ങളില്‍ 23 മുതല്‍ 27 വരെ സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നാണ് മീഡിയ സര്‍വേ റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. 2016 ലെ തിരഞ്ഞെടുപ്പില്‍ ഈ അഞ്ച് ജില്ലകളില്‍ നിന്നായി 36 സീറ്റുകളായിരുന്നു എല്‍ഡിഎഫിന് ലഭിച്ചത്. കോട്ടയം, ആലപ്പുഴ, തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ അഞ്ച് ജില്ലകളാണ് തെക്കന്‍ കേരളത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യുഡിഎഫ് സീറ്റ് വര്‍ധിപ്പിക്കും
ഈ മേഖലയില്‍ നിന്നും 20 മുതല്‍ 23 വരെ സീറ്റുകളാണ് യുഡിഎഫിന് ലഭിക്കുകയെന്നാണ് മീഡിയ വണ്‍ സര്‍വേയില്‍ പറയുന്നത്. 2016 ലെ തിരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ മേഖലയില്‍ യുഡിഎഫ് ഇരട്ടിയോളം സീറ്റുകള്‍ വര്‍ധിപിക്കുന്നു. നിലവില്‍ 10 എംഎല്‍എമാരാണ് ഈ ജില്ലകളില്‍ യുഡിഎഫിനുള്ളത്.

ബിജെപിക്ക് ഒന്ന്
മേഖലയില്‍ ഒരു സീറ്റാണ് ബിജെപിക്ക് പ്രവചിക്കുന്നത്. 2016 ല്‍ ബിജെപി നേടിയ ഏക സീറ്റ് തെക്കന്‍ കേരളത്തിലായിരുന്നു. മീഡിയ വണ്‍ തന്നെ നേരത്തെ പുറത്തുവിട്ട സര്‍വെയുമായി താരതമ്യം ചെയ്യുമ്പോള്‍ നേരിയ നേട്ടം യുഡിഎഫിനാണ്. ആദ്യ ഘട്ട സര്‍വ്വേയില്‍ എല്‍ഡിഎഫിന് 24-28 സീറ്റും യുഡിഎഫിന് 19-22 സീറ്റുകളുമായിരുന്നു പ്രവചിക്കപ്പെട്ടിരുന്നത്. ആ സ്ഥിതിയില്‍ നിന്നും ഒരു സീറ്റ് ഉയര്‍ത്താന്‍ രണ്ടാംഘട്ടത്തില്‍ യുഡിഎഫിന് സാധിച്ചിട്ടുണ്ട്.

മധ്യകേരളത്തില്‍
നിലവിലേതില്‍ നിന്നം സീറ്റുകള്‍ കുറയുമെങ്കിലും മധ്യകേരളത്തിലെ 44 സീറ്റുകളിലും എല്‍ഡിഎഫിന് തന്നെയാണ് സര്‍വേ മേല്‍ക്കൈ പ്രവചിക്കുന്നത്. മധ്യകേരളത്തില്‍ എല്‍ഡിഎഫിന് 23-27 സീറ്റും യുഡിഎഫിന് 18-21 സീറ്റും ലഭിക്കുമെന്നാണ് സര്‍വേ അവകാശപ്പെടുന്നത്. നിലവിലെ അവസ്ഥയില്‍ നിന്നും യുഡിഎഫ് ആറ് സീറ്റുകള്‍ ഉയര്‍ത്തിയേക്കുമെന്ന് സൂചന.

എറണാകുളം, പാലക്കാട്
എറണാകുളം, പാലക്കാട് , ഇടുക്കി, തൃശൂര്‍ എന്നീ നാല് ജില്ലകളാണ് മധ്യകേരളത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ എറണാകുളം ജില്ലയില്‍ യുഡിഎഫ് 9- എല്‍ഡിഫ് 5, ഇടുക്കി യുഡിഎഫ്, 2 - എല്‍ഡിഎഫ് 3, തൃശൂര്‍ യുഡിഎഫ് 1- എല്‍ഡിഎഫ് 12, പാലക്കാട് യുഡിഎഫ് 3- എല്‍ഡിഎഫ് 8 എന്നതാണ് അവസ്ഥ.

വടക്കന്‍ കേരളത്തില്‍
മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍ എന്നിങ്ങനെയുള്ള വടക്കന്‍ കേരളത്തിലെ 5 ജില്ലകളിലും എല്‍ഡിഎഫിന് തന്നെയാണ് മേല്‍ക്കൈ. 48 സീറ്റുകളാണ് ഈ അഞ്ച് ജില്ലകളിലായി ഉള്ളത്. ഇതില്‍ 25 മുതല്‍ 29 വരെ സീറ്റുകള്‍ എല്‍ഡിഎഫ് എന്നാണ് സര്‍വേ അവകാശപ്പെടുന്നത്. യുഡിഎഫ് 20 മുതല്‍ 23 വരെ സീറ്റുകളും പ്രവചിക്കുന്നു. ബിജെപിയും മലബാറില്‍ സീറ്റ് നേടിയാക്കെന്നാണ് സര്‍വേയില്‍ പറയുന്നത്.

നിലവിലെ അവസ്ഥ
മലപ്പുറം യുഡിഎഫ് 11 - എല്‍ഡിഎഫ് 4, വയനാട് യുഡിഎഫ് 1 - എല്‍ഡിഎഫ് 2, കോഴിക്കോട് യുഡിഎഫ് 2 - എല്‍ഡിഎഫ് 11, കണ്ണൂര്‍ യുഡിഎഫ് 3 - എല്‍ഡിഎഫ് 8, കാസര്‍കോട് യുഡിഎഫ് 2 - എല്‍ഡിഎഫ് 3 എന്നിങ്ങനെയാണ് നിലവിലെ മുന്നണികളുടെ സീറ്റ് അവസ്ഥ. 140 സീറ്റുകളുടേയും കണക്ക് എടുക്കുമ്പോള്‍ ഇടത് ഭരണത്തുടര്‍ച്ചയെന്നാണ് സര്‍വേ പ്രവചനം.

ഭരണത്തുടര്‍ച്ച
എല്‍.ഡി.എഫിന് 73- 78 വരെ സീറ്റുകള്‍ ലഭിക്കും. 60-65 സീറ്റുകള്‍ യു.ഡി.എഫും 0-2 സീറ്റുകള്‍ എന്‍ഡിഎയ്ക്കും ലഭിക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. അതേസമയം കേരളത്തിന്‍റെ മുഖ്യമന്ത്രി ആരാകണം എന്ന ചോദ്യത്തിന് 40 ശതമാനം പേരും പിന്തുണ നല്‍കിയത് പിണറായി വിജയനായിരുന്നു. ഉമ്മന്‍ചാണ്ടി 25 %, രമേശ് ചെന്നിത്തല 10 % ഈ ശ്രീധരന്‍ 5% എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പിന്തുണ

ധാരണയുണ്ടോ
ബി.ജെ.പിയും ഇടതുമുന്നണിയും തെരഞ്ഞെടുപ്പിൽ ധാരണയുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് അഭിപ്രായപ്പെട്ടത് 52 ശതമാനം പേരാണ്. ഉണ്ടെന്ന് 21 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോള്‍ 27 ശതമാനം പേർ ഈ ചോദ്യത്തോട് പ്രതികരിച്ചില്ല. ബിജെപിയെ നേരിടാൻ ഏറ്റവും മികച്ച മുന്നണി എല്‍ഡിഎഫ് ആണെന്നും സര്‍വേയില്‍ പങ്കെടുത്ത 59 ശതമാനം പേരും അഭിപ്രായപ്പെട്ടപ്പോള്‍ 35 ശതമാനം പിന്തുണ മാത്രമാണ് യു.ഡി.എഫിന് കിട്ടിയത്

മുരളീധരന്‍ വന്നത്
കേരളത്തിലെ ബിജെപിയുടെ ഏക സീറ്റായ നേമത്ത് കെ മുരളീരന്റെ സ്ഥാനാർത്ഥിത്വം യുഡിഎഫിന് ഗുണകരമാകുമോ എന്ന ഈ ചോദ്യത്തിന് ഇല്ല എന്ന് അഭിപ്രായം രേഖപ്പെടുത്തിയത് 28 ശതമാനം പേരാണ്. 27 ശതമാനം പേർ അതേ എന്ന് പ്രതികരിച്ചപ്പോൾ 26 ശതമാനം പേർ ഉണ്ടാകാം എന്ന അഭിപ്രായം രേഖപ്പെടുത്തി. സ്ഥാനാര്‍ത്ഥി പട്ടികയെ കുറിച്ചുള്ള ചോദ്യത്തിന് എൽഡിഎഫിന്റെ സ്ഥാനാർത്ഥി പട്ടിക മികച്ചതാണെന്ന് 63 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications