കേരളത്തിലെ ഒരു മുൻ മന്ത്രിയും പാകിസ്താനി യുവതിയും ദുബായിൽ ഒരു രാത്രി ചെലവഴിച്ചു! ഇന്റലിജൻസ് പിന്നാലെ
ഇദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും ഇന്റലിജൻസ് ബ്യൂറോയുടെ കർശന നിരീക്ഷണത്തിലാണെന്നും മംഗളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: കേരളത്തിലെ ഒരു മുൻ മന്ത്രി പാകിസ്താൻ യുവതിയുമായി ഒരു രാത്രി ചെലവഴിച്ചത് വിവാദമാകുന്നു. ദുബായ് യാത്രയ്ക്കിടെയാണ് മുൻ മന്ത്രി സുഹൃത്തായ പാകിസ്താൻ യുവതിയുമായി ഒരു രാത്രി മുഴുവൻ ചെലവഴിച്ചതെന്ന് മംഗളം ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മുൻ മന്ത്രിയുടെ ഗൾഫ് യാത്രയും, പാകിസ്താൻ യുവതിയുമൊത്തുള്ള താമസവും വിവാദമായതോടെ ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും, ഇദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും ഇന്റലിജൻസ് ബ്യൂറോയുടെ കർശന നിരീക്ഷണത്തിലാണെന്നും മംഗളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ ഈ മുൻ മന്ത്രി ആരാണെന്ന കാര്യം റിപ്പോർട്ടിൽ വ്യക്തമല്ല.

പാകിസ്താനി യുവതിയുമായി...
യുഡിഎഫ് മന്ത്രിസഭയിൽ ഒരു ഘടകകക്ഷിയുടെ മന്ത്രിയായിരുന്ന വ്യക്തിയാണ് ദുബായിൽ പാകിസ്താൻ യുവതിയുമായി ഒരു രാത്രി ചിലവഴിച്ചതെന്നാണ് മംഗളത്തിന്റെ വാർത്തയിൽ പറയുന്നത്. ഇദ്ദേഹത്തിന്റെ ഗൾഫ് യാത്രയിലും, സുഹൃത്തായ പാകിസ്താൻ യുവതിയെ സന്ദർശിച്ചതിലും ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് സമർപ്പിച്ചതായും മംഗളം ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു. ഈ വിവാദ യാത്രയ്ക്കും രാത്രിയിലെ കൂടിക്കാഴ്ചയ്ക്കും ശേഷം ഇദ്ദേഹത്തിന്റെയും സുഹൃത്തിന്റെയും ഓരോ നീക്കങ്ങളും ഇന്റലിജൻസ് ബ്യൂറോയുടെ കർശന നിരീക്ഷണത്തിലാണ്. ഗൾഫ് യാത്രയ്ക്കിടെ ദുബായിൽ വച്ചാണ് സംസ്ഥാനത്തെ മുൻ മന്ത്രി സുഹൃത്തായ പാകിസ്താൻ യുവതിയുമായി ഒരു രാത്രി മുഴുവൻ ചിലവഴിച്ചത്.

വിശദാംശങ്ങൾ...
പാകിസ്താനി യുവതിയുമായി ഒരു രാത്രി മുഴുവൻ ചിലവഴിച്ചെന്ന വിവരം പുറത്തുവന്നതോടെ ഇന്റലിജൻസ് ബ്യൂറോ ഇദ്ദേഹത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞതായും സൂചനയുണ്ട്. സുഹൃത്തായ പാകിസ്താനി യുവതിയെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഇന്റലിജൻസ് ബ്യൂറോ ആരാഞ്ഞത്. ഇവർക്കിടയിൽ സൗഹൃദം മാത്രമേയുള്ളോ, അതോ മറ്റെന്തെങ്കിലും ബന്ധങ്ങളുണ്ടോ എന്നതും ഇന്റലിജൻസ് ബ്യൂറോ അന്വേഷിക്കുന്നുണ്ട്. നേരത്തെയുള്ള ധാരണ പ്രകാരമാണോ കൂടിക്കാഴ്ച നടന്നതെന്നും, സാമ്പത്തിക ഇടപാടുകൾ വല്ലതും നടന്നിട്ടുണ്ടോ എന്നതും, ഇടനിലക്കാരായി ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ എന്നതും ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്.

പാകിസ്താൻ...
ഇന്ത്യ-പാകിസ്താൻ ബന്ധങ്ങൾ വഷളായിരിക്കുന്ന സാഹചര്യത്തിലാണ് മുൻ മന്ത്രിയുടെ ഇത്തരത്തിലുള്ള നീക്കമുണ്ടായിരിക്കുന്നതെന്നും മംഗളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, യുഡിഎഫ് മന്ത്രിസഭയിലുണ്ടായിരുന്ന ഈ മുൻ മന്ത്രി ആരാണെന്നോ, മറ്റു വിശദാംശങ്ങളോ വാർത്തയിൽ പറയുന്നില്ല. രാഷ്ട്രീയ കേരളത്തിൽ വൻ വിവാദത്തിന് തിരികൊളുത്തുന്ന വാർത്തയാണ് മംഗളം ദിനപ്പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുഡിഎഫ് മന്ത്രിസഭയിൽ ഒരു ഘടകകക്ഷിയുടെ മന്ത്രിയായിരുന്ന വ്യക്തിയാണെന്ന് മാത്രമാണ് മംഗളത്തിന്റെ വാർത്തയിലുള്ളത്. അതിനാൽ തന്നെ ഗൾഫിൽ ബന്ധങ്ങളുള്ള യുഡിഎഫിലെ കോൺഗ്രസ് ഇതര പാർട്ടികളിലെ മുൻ മന്ത്രിമാരിലേക്കാണ് സംശയമുന നീളുന്നത്.












Click it and Unblock the Notifications