ദിലീപിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന് ഫാൻസ് അസോസിയേഷൻ,ദിലീപേട്ടനെ കുടുക്കിയതാണെങ്കിൽ തെരുവിലിറങ്ങും...

  • By: ലോറ ജെയിംസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: തങ്ങളുടെ സ്വന്തം ദിലീപേട്ടൻ ജയിലിലായത് ഫാൻസുകാർക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. എന്നാലും നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന് ദിലീപ് ഫാൻസ് അസോസിയേഷന്റെ തീരുമാനം.

ലൈംഗിക പീഡനത്തിനിരയായ നടിയെ അപമാനിച്ച് പത്ര വാർത്ത! ദിലീപിന്റെ വാർത്തയോടൊപ്പം നടിയുടെ ഫോട്ടോയും!

ദിലീപിന് കണ്ടകശനിയെന്ന് സുഹൃത്തുക്കൾ! കാവ്യ വിളക്കുവച്ച് കയറിയ പുതിയ വീട്ടിൽ...എല്ലാം ശനിയുടെ കളിയോ?

സംസ്ഥാന ഭാരവാഹികൾ ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത ശേഷം മാത്രം ഇക്കാര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചാൽ മതിയെന്നും അസോസിയേഷനിൽ തീരുമാനമായിട്ടുണ്ട്. കോടതി നടപടികൾ നിരീക്ഷിച്ച ശേഷമാകും പിന്തുണ സംബന്ധിച്ച കൂടുതൽ തീരുമാനങ്ങളെടുക്കുക. അതേസമയം, ദിലീപിനെ കേസിൽ കുടുക്കിയാതാണെങ്കിൽ പരസ്യമായി രംഗത്തിറങ്ങാനും സംസ്ഥാന വ്യാപകമായി സമരപരിപാടികൾ സംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട്.

dileep

ദിലീപ് ഫാൻസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി തങ്ങളോട് പറഞ്ഞ കാര്യങ്ങളാണെന്ന് കാണിച്ച് മംഗളം ദിനപ്പത്രമാണ് ഇതെല്ലാം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിവാദമായ കേസായതിനാൽ അനാവശ്യ പ്രതികരണം നടത്തേണ്ടതില്ലെന്നാണ് ഭാരവാഹികളുടെ തീരുമാനം.

കള്ളപ്പണത്തിലും ദിലീപ് കുടുങ്ങി! ദിലീപിന്റെ സ്വത്തും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും;ദുബായ് മാഫിയ

വിഷയം ചർച്ച ചെയ്യാൻ അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികൾ കൊച്ചിയിൽ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ നിലവിലെ സംഭവവികാസങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് വ്യക്തമായ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. അമ്പതിനായിരത്തോളം പേരാണ് ദിലീപ് ഫാൻസ് അസോസിയേഷനിലുള്ളത്. അ‍ഞ്ച് സംസ്ഥാന ഭാരവാഹികൾക്ക് കീഴിലാണ് അസോസിയേഷന്റെ പ്രവർത്തനം.ഈ അഞ്ചംഗ സംഘമാണ് അസോസിയേഷനെ പൂർണ്ണമായും നിയന്ത്രിക്കുന്നത്.

English summary
media report about dileep fans association's response.
Please Wait while comments are loading...