ദിലീപിന് കണ്ടകശനിയെന്ന് സുഹൃത്തുക്കൾ! കാവ്യ വിളക്കുവച്ച് കയറിയ പുതിയ വീട്ടിൽ...എല്ലാം ശനിയുടെ കളിയോ?

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ ജയിലിലായ നടൻ ദിലീപ് ജ്യോതിഷത്തിലും വാസ്തുവിലുമെല്ലാം അതീവ വിശ്വാസമുള്ളയാളാണ്. അതിനാൽ തന്നെ ദിലീപിന്റെ വീടിനെയും അതിന്റെ വാസ്തുവിനെയുമെല്ലാം ബന്ധപ്പെടുത്തിയുള്ള അഭ്യൂഹങ്ങൾക്കും അടക്കംപറച്ചിലുകൾക്കും ഒരു കുറവുമില്ല.

ദിലീപിന് പിന്നാലെ നാദിർഷയും ജയിലിലേക്ക്? അപ്പുണ്ണിയും നാദിർഷയും പ്രതികളാകും,ദിലീപിന്റെ സഹോദരനും...

കള്ളപ്പണത്തിലും ദിലീപ് കുടുങ്ങി! ദിലീപിന്റെ സ്വത്തും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും;ദുബായ് മാഫിയ

എന്നാൽ ജ്യോതിഷത്തിലും മറ്റും അതീവ വിശ്വാസമുള്ള നടൻ ദിലീപിന് ഇപ്പോൾ കണ്ടകശനിയാണെന്നാണ് സുഹൃത്തുക്കൾ പറയുന്നതെന്ന് മലയാള മനോരമ ഓൺലൈനും റിപ്പോർട്ട് ചെയ്തിരിക്കുന്നു. പല ജീവിതപ്രശ്നങ്ങൾക്കും നടുവിലായിരുന്ന ദിലീപ് അതിൽ നിന്നെല്ലാം മോചിതനായെന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ജയിൽവാസം വിധിക്കപ്പെട്ടതെന്നും മനോരമ നൽകിയ റിപ്പോർട്ടിലുണ്ട്.

കണ്ടകശനിയെന്ന്...

കണ്ടകശനിയെന്ന്...

പല പ്രശ്നങ്ങളും ജീവിതത്തിൽ വേട്ടയാടിയ ദിലീപിന് ഇപ്പോൾ കണ്ടകശനി സമയമാണെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്.

ജ്യോതിഷത്തിൽ വിശ്വാസം...

ജ്യോതിഷത്തിൽ വിശ്വാസം...

ജ്യോതിഷത്തിലും വാസ്തുവിലും അതീവ വിശ്വാസമുള്ള സിനിമാ നടനാണ് ദിലീപ്. അതിനാലാണ് ആലുവയിലെ വീട് പൊളിച്ച് നിലവിലുള്ള പുതിയ വീട് നിർമ്മിച്ചത്.

12 വർഷം മുൻപ്...

12 വർഷം മുൻപ്...

സിനിമയിൽ സജീവമായ സമയത്ത് 12 വർഷം മുൻപാണ് ദിലീപ് ഇപ്പോൾ താമസിച്ചിരുന്ന ആലുവയിലെ വീട് വാങ്ങുന്നത്.

പത്മസരോവരം...

പത്മസരോവരം...

12 വർഷം മുൻപ് വാങ്ങിയ ഈ വീടിന് പത്മസരോവരം എന്നാണ് ദിലീപ് പേരിട്ടിരുന്നത്. ആലുവ പാലസിന് സമീപത്തുള്ള വീട് രണ്ട് വർഷം മുൻപാണ് പൂർണ്ണമായും പൊളിച്ച് പണിതത്.

ജ്യോതിഷികളുടെ ഉപദേശപ്രകാരം...

ജ്യോതിഷികളുടെ ഉപദേശപ്രകാരം...

ജ്യോതിഷികളുടെ ഉപദേശപ്രകാരമാണ് ദിലീപ് പത്മസരോവരം പൊളിച്ച് പണിതത്. പഴയ വീട് പൂർണ്ണമായും ഇടിച്ചുപൊളിച്ച ശേഷമാണ് ജ്യോതിഷികളുടെ നിർദേശങ്ങൾ സ്വീകരിച്ച് പുതിയ വീട് പണിതത്.

കാവ്യ വന്നതും...

കാവ്യ വന്നതും...

ദിലീപുമായുള്ള വിവാഹത്തിന് ശേഷം നടി കാവ്യാ മാധവൻ വിളക്കുവച്ച് കയറിയതും ആലുവ പാലസിനടുത്തുള്ള ഈ വീട്ടിലേക്കായിരുന്നു. അന്ന് വീടിന്റെ പണികൾ പൂർത്തിയായിരുന്നില്ല.

പഴയ വീടുകൾ...

പഴയ വീടുകൾ...

ദിലീപ് ജനിച്ചുവളർന്ന തറവാട് ആലുവയിലെ ദേശത്താണ്. പിന്നീട് സിനിമയിൽ സജീവമായതോടെ പറവൂർ കവല വിഐപി ലെയ്നിൽ മറ്റൊരു വീട് വാങ്ങി പുനർ നിർമ്മിച്ചിരുന്നു.

മഞ്ജു വന്നുകയറിയത്...

മഞ്ജു വന്നുകയറിയത്...

ആദ്യ ഭാര്യ മഞ്ജു വാര്യരെ ദിലീപ് വിവാഹം കഴിച്ചു കൊണ്ടുവന്നത് വിഐപി ലെയ്നിലെ വീട്ടിലേക്കായിരുന്നു. പിന്നീട് ഇരുവരും ആലുവ പാലസിനടുത്തെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. ദിലീപിന്റെ സഹോദരൻ അനൂപും കുടുംബവുമാണ് ഇപ്പോൾ വിഐപി ലെയ്നിലെ വീട്ടിൽ താമസിക്കുന്നത്.

ആലുവ സബ് ജയിലിലേക്ക്....

ആലുവ സബ് ജയിലിലേക്ക്....

ആലുവ പാലസിനടുത്തുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ആലുവ സബ് ജയിൽ. ആലുവ സബ് ജയിലിലെ 523ാം നമ്പർ തടവുകാരനാണ് ദിലീപ്.

English summary
media report about dileep's homes in aluva.
Please Wait while comments are loading...