29കാരിയായ ക്രിസ്ത്യൻ വീട്ടമ്മയുമായി മലപ്പുറത്തെ 21കാരന് പ്രണയം!മതപരിവർത്തനത്തിന് ശ്രമം,അമ്മ കോടതിയിൽ

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: ഏറെ കോളിളക്കമുണ്ടാക്കിയ ഹാദിയ കേസിന് പിന്നാലെ സമാന സ്വഭാവമുള്ള മറ്റൊരു കേസും ഹൈക്കോടതിയിൽ. വിവാഹിതയും എട്ടു വയസുള്ള ആൺകുട്ടിയുടെ മാതാവുമായ 29 കാരിയായ ക്രിസ്ത്യൻ യുവതിയെ 21 കാരനായ കാമുകൻ മതംമാറ്റി വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം.

കൊച്ചി മെട്രോയിൽ 'കൈപ്പണി'യുമായി യാത്രക്കാർ! സിസിടിവിയിൽ പെട്ടാൽ പിഴയടച്ച് മുടിയും;ചില്ലറക്കാര്യമല്ല

15കാരിയുടെ നിരവധി നഗ്നചിത്രങ്ങൾപകർത്തി;പെൺകുട്ടിയെ പ്രതിക്കൊപ്പംവിട്ടത് രക്ഷിതാക്കൾ,കാരണം സിനിമാമോഹം

ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞ കൊല്ലം സ്വദേശിനിയായ യുവതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അമ്മയാണ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തതെന്നാണ് രാഷ്ട്രദീപിക പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിവാഹശേഷം കൊച്ചിയിൽ...

വിവാഹശേഷം കൊച്ചിയിൽ...

കൊല്ലം സ്വദേശിനിയായ ക്രിസ്ത്യൻ യുവതി വിവാഹശേഷം ഭർത്താവിനോടൊപ്പമാണ് കൊച്ചിയിലെത്തുന്നത്. ലേക്ക്ഷോർ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്നതിനിടെയാണ് 21കാരനായ യുവാവുമായി അടുപ്പത്തിലാകുന്നത്.

മലപ്പുറം സ്വദേശിയായ യുവാവ്...

മലപ്പുറം സ്വദേശിയായ യുവാവ്...

ആശുപത്രിയിലെ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. മലപ്പുറം സ്വദേശി സ്വാലിഹ് റഹ്മാനുമായായിരുന്നു യുവതിയുടെ പ്രണയം. തുടർന്ന് കാമുകൻ യുവതിയോട് ഭർത്താവിനെ ഉപേക്ഷിക്കാനും മതംമാറാനും ആവശ്യപ്പെടുകയായിരുന്നു.

വിവാഹമോചനം വേണമെന്ന്...

വിവാഹമോചനം വേണമെന്ന്...

ഒരു കാരണവുമില്ലാതെ പെട്ടെന്നൊരു ദിവസം യുവതി വിവാഹമോചനം ആവശ്യപ്പെട്ടതോടെയാണ് ഭർത്താവും വീട്ടുകാരും ഈ ബന്ധത്തെക്കുറിച്ചറിയുന്നത്. ദാമ്പത്യ ജീവിതം ആരംഭിച്ച് ഒൻപത് വർഷത്തിനിടെ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. സംഭവമറിഞ്ഞ് യുവതിയുടെ കവൈറ്റിലുള്ള അമ്മ നാട്ടിലെത്തുകയും ചെയ്തു.

കോടതിയിൽ...

കോടതിയിൽ...

ഇതിനിടെ യുവതിയെ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ബന്ധുക്കളും ഭർത്താവും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാമുകനും യുവതിയും വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിക്കുകയും ചെയ്തു. കോടതി നടപടിക്രമങ്ങളുടെ ഭാഗമായുള്ള കൗൺസിലിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു.

ഒളിച്ചോട്ടം...

ഒളിച്ചോട്ടം...

ലേക്ക് ഷോറിൽ നിന്നും വൈറ്റിലയിലെ ഒരു സ്ഥാപനത്തിലേക്ക് ജോലി മാറിയ യുവതി കഴിഞ്ഞ 19നാണ് യുവാവിനൊപ്പം ഒളിച്ചോടിയത്.

യുവാവിന് തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന്...

യുവാവിന് തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന്...

മലപ്പുറം സ്വദേശിയായ യുവാവിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വിവരമുണ്ടെന്നാണ് രാഷ്ട്രദീപിക റിപ്പോർട്ടിലുള്ളത്. മതത്തെ സംബന്ധിച്ചുള്ള തീവ്രവമായ കാര്യങ്ങൾ ഇയാൾ യുവതിയെ പഠിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

കർണ്ണാടകയിലെ ഒളിസങ്കേതത്തിൽ...

കർണ്ണാടകയിലെ ഒളിസങ്കേതത്തിൽ...

വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് വീട് വിട്ടിറങ്ങിയ യുവതി കുറച്ച് കാലം കൊച്ചിയിലെ ഒരു ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. പെൺകുട്ടികളെ മതപരിവർത്തനം നടത്തി വിദേശത്തേക്ക് അയക്കുന്ന സംരക്ഷണയിലാണ് യുവതി കഴിഞ്ഞിരുന്നതെന്നും റിപ്പോർട്ടുണ്ട്. ഇപ്പോൾ കാമുകനായ യുവാവും യുവതിയും കർണ്ണാടകയിലെ ഒളിസങ്കേതത്തിലുണ്ടെന്നാണ് വിവരമെന്നാണ് റിപ്പോർട്ടിലുള്ളത്.

English summary
media report;house wife run away with lover.
Please Wait while comments are loading...