ക്രിസ്ത്യാനിയാണെങ്കിലും താൻ ഹിന്ദുമതവിശ്വാസിയെന്ന് യേശുദാസ്! സത്യവാങ്മൂലം നൽകി, ഇനിയെല്ലാം എളുപ്പം..

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് അനുമതി തേടി ഗാനഗന്ധർവ്വൻ കെജെ യേശുദാസ് കത്തയച്ചു. ക്ഷേത്രത്തിന്റെ എക്സിക്യൂട്ടീവ് ഓഫീസർക്കാണ് യേശുദാസ് കത്തയച്ചത്. താൻ ക്ഷേത്രാചാരങ്ങളിൽ വിശ്വസിക്കുന്ന ആളാണെന്ന് കാണിച്ച് ഹിന്ദുമതവിശ്വാസിയാണെന്ന സത്യവാങ്മൂലം സഹിതമാണ് യേശുദാസ് കത്തയച്ചിരിക്കുന്നത്.

അമിത് ഷായുടെ മുന്നിൽ നാണംകെടരുത്! എപ്പോൾ വിളിച്ചാലും ബിജെപിയിൽ അംഗത്വം, ലക്ഷ്യം നാലു ലക്ഷം...

മധുര പ്രതികാരം! പിവി സിന്ധുവിന് കൊറിയ സൂപ്പർ സീരീസ് കിരീടം, ഒകുഹാരയോട് കണക്ക് തീർത്തു...

ക്ഷേത്രദർശനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കെജെ യേശുദാസ് അയച്ച കത്ത് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർക്ക് കഴിഞ്ഞദിവസമാണ് ലഭിച്ചത്. വെള്ളക്കടലാസിൽ എഴുതിയിരിക്കുന്ന കത്ത് ഒരാൾ ഓഫീസിലെത്തിച്ചതാണെന്നാണ് എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞത്. സെപ്റ്റംബർ 30ന് തിരുവനന്തപുരത്ത് എത്തുമ്പോൾ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ അനുമതി നൽകണമെന്നാണ് യേശുദാസ്
കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗർഭനിരോധന ഗുളികയെന്ന് പറഞ്ഞ് സയനൈഡ് ഗുളിക നൽകും! 20 യുവതികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ അധ്യാപകൻ...

ആധികാരികത...

ആധികാരികത...

സെപ്റ്റംബർ 30ന് തിരുവനന്തപുരത്ത് എത്തുമ്പോൾ ക്ഷേത്രദർശനത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കെജെ യേശുദാസ് നൽകിയ കത്തിന്റെ ആധികാരികത പരിശോധിക്കുമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ്
ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്.

അതിനുശേഷം...

അതിനുശേഷം...

ഗാനഗന്ധർവ്വൻ കെജെ യേശുദാസിന് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി നൽകുന്ന കാര്യം കത്തിന്റെ ആധികാരികത പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

ക്രിസ്ത്യാനിയാണെങ്കിലും...

ക്രിസ്ത്യാനിയാണെങ്കിലും...

താനൊരു ക്രിസ്ത്യാനിയാണെങ്കിലും ഹിന്ദുമതവിശ്വാസിയാണ്. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആളാണെന്നും യേശുദാസ് കത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഓഫീസിൽ...

ഓഫീസിൽ...

വെള്ളക്കടലാസിലെഴുതിയ കത്ത് ക്ഷേത്ര ഓഫീസിൽ എത്തിച്ചത് ആരാണെന്ന് സംബന്ധിച്ച് കൃത്യമായ വിവരമില്ല.

ക്ഷേത്രാചാരം...

ക്ഷേത്രാചാരം...

ക്ഷേത്രാചാരങ്ങൾ അനുസരിക്കുന്നവർക്കും വിശ്വസിക്കുന്നവർക്കും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് തടസമില്ല.

ക്ഷേത്ര പ്രവേശനം..

ക്ഷേത്ര പ്രവേശനം..

മറ്റു മതവിഭാഗങ്ങളിൽ പെടുന്നവർ ക്ഷേത്രാചാരങ്ങളിൽ വിശ്വസിക്കുന്നയാളാണെന്ന് സത്യവാങ്മൂലം നൽകിയാൽ പ്രവേശനത്തിന് അനുമതി നൽകുന്നത് പതിവാണ്. ഈ സാഹചര്യത്തിൽ യേശുദാസിനും
ക്ഷേത്രദർശനത്തിന് അനുമതി ലഭിച്ചേക്കും.

തിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത്...

സെപ്റ്റംബർ 30ന് തിരുവനന്തപുരത്ത് എത്തുന്ന യേശുദാസ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം സംഗീത കച്ചേരി അവതരിപ്പിക്കുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
media report;kj yesudas wrote letter to sree padmanabhaswamy temple.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്