മുൻ ഭർത്താവ് ദിലീപ് ജയിലിൽ! മഞ്ജു വാര്യർ ദുബായിലേക്ക്, കൂടെ തമിഴ് നടൻ പ്രഭുവും..ഒരു വാക്ക് പോലും..

  • By: ലോറ ജെയിംസ്
Subscribe to Oneindia Malayalam

കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ മുൻ ഭർത്താവ് ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നടി മഞ്ജു വാര്യർ കേരളം വിടുന്നു. നടിയെ ആക്രമിച്ചതിന് പിന്നിലെ ബുദ്ധി ദിലീപിന്റേതാണെന്ന് തെളിഞ്ഞിട്ടും, വിഷയത്തിൽ ഒരു പ്രതികരണം പോലും നടത്താതെയാണ് മഞ്ജു വിദേശത്തേക്ക് പോകുന്നത്.

കലാഭവൻ മണിയെ കൊല്ലാനും ദിലീപോ?ദിലീപിനെതിരെ സിബിഐ അന്വേഷണവും,സഹോദരന്റെ വെളിപ്പെടുത്തൽ

കൊച്ചിയിൽ നിന്നും മഞ്ജു വാര്യർ ദുബായിലേക്ക് പോകുന്നുവെന്നാണ് മംഗളം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംവിധായകൻ കമലിന്റെ ആമിയുടെ ഷൂട്ടിംഗിനിടെയാണ് മഞ്ജു വാര്യർ യുഎഇയിലേക്ക് പോകുന്നത്. നടി ആക്രമണത്തിനിരയായെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ചത് മഞ്ജു വാര്യരായിരുന്നു. കേസിന്റെ എല്ലാ ഘട്ടങ്ങളിലും യുവനടിക്ക് പൂർണ്ണ പിന്തുണയുമായി മഞ്ജു വാര്യരുണ്ടായിരുന്നു.

ഇതുവരെ പ്രതികരിച്ചില്ല...

ഇതുവരെ പ്രതികരിച്ചില്ല...

യുവനടിയെ ആക്രമിച്ച കേസിൽ മുൻ ഭർത്താവ് ദിലീപ് അറസ്റ്റിലായതിനെ സംബന്ധിച്ച് മഞ്ജു വാര്യർ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

പൊട്ടിക്കരഞ്ഞെന്ന്...

പൊട്ടിക്കരഞ്ഞെന്ന്...

ദിലീപിന്റെ അറസ്റ്റ് വാർത്തയറിഞ്ഞ് ആമിയുടെ ലൊക്കേഷനിൽ വെച്ച് മഞ്ജു വാര്യർ പൊട്ടിക്കരഞ്ഞെന്ന് നേരത്തെ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കേരളം വിടുന്നു...

കേരളം വിടുന്നു...

ദിലീപിന്റെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിനെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്തുവരുന്നതിനിടെയാണ് മഞ്ജു വാര്യർ തത്ക്കാലത്തേത്ത് കേരളത്തിൽ നിന്നും മാറിനിൽക്കുന്നത്.

വിദേശത്തേക്ക്....

വിദേശത്തേക്ക്....

കമലിന്റെ ആമി എന്ന സിനിമയിലാണ് മഞ്ജു വാര്യർ ഇപ്പോൾ അഭിനയിക്കുന്നത്. ഉടൻതന്നെ മഞ്ജു കൊച്ചിയിൽ നിന്നും യുഎഇയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്.

ഉദ്ഘാടനത്തിന്...

ഉദ്ഘാടനത്തിന്...

ദുബായിലെ സ്വർണ്ണക്കടകളുടെ ഉദ്ഘാടനത്തിനായാണ് മഞ്ജു വാര്യർ യുഎഇയിലേക്ക് പോകുന്നത്. ഉദ്ഘാടനത്തിന് ശേഷം മഞ്ജു തിരിച്ചെത്തി ആമിയുടെ ചിത്രീകരണത്തിൽ പങ്കെടുക്കും.

തമിഴ് നടൻ പ്രഭുവും...

തമിഴ് നടൻ പ്രഭുവും...

പ്രമുഖ തമിഴ് നടൻ പ്രഭുവിന്റെ കൂടെയാണ് മഞ്ജുവിന്റെ യുഎഇയിലേക്കുള്ള യാത്രയെന്നും മംഗളം റിപ്പോർട്ടിലുണ്ട്. ഇരുവരും ചേർന്നാണ് സ്വർണ്ണക്കടകളുടെ ഉദ്ഘാടനം നിർവഹിക്കുന്നത്.

ആദ്യം പറഞ്ഞത് മഞ്ജു...

ആദ്യം പറഞ്ഞത് മഞ്ജു...

നടിയെ ആക്രമിച്ച സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം ആരോപണമുന്നയിച്ചത് മഞ്ജു വാര്യരായിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിനിമാ പ്രവർത്തകർ കൊച്ചി ദർബാർ ഹാളിൽ നടത്തിയ ചടങ്ങിലായിരുന്നു മഞ്ജുവിന്റെ പ്രസ്താവന. ദിലീപിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മഞ്ജു ഇക്കാര്യം പറഞ്ഞത്.

ശക്തമായി ഇടപെട്ടു...

ശക്തമായി ഇടപെട്ടു...

നടി ആക്രമണത്തിനിരയായ കേസിന്റെ എല്ലാ ഘട്ടങ്ങളിലും നടിക്ക് വേണ്ടി മഞ്ജു വാര്യർ ശക്തമായ ഇടപെടൽ നടത്തിയിരുന്നു. സിനിമാരംഗത്തെ സ്ത്രീ കൂട്ടായ്മയായ വിമൻ കളക്ടീവ് ഇൻ സിനിമയുടെ രൂപീകരണത്തിന് പിന്നിലും മഞ്ജുവായിരുന്നു.

English summary
media report; manju warrier is going to uae.
Please Wait while comments are loading...