സൈനബയുടെ മലപ്പുറത്തെ വീട്ടിൽ എൻഐഎ സംഘം! പോപ്പുലർ ഫ്രണ്ട് വനിതാ നേതാവിനെ ചോദ്യം ചെയ്തു...

  • Posted By: Desk
Subscribe to Oneindia Malayalam

മലപ്പുറം: ഹാദിയ കേസുമായി ബന്ധപ്പെട്ട് വിമൻസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എഎസ് സൈനബയെ എൻഐഎ സംഘം ചോദ്യം ചെയ്തു. നവംബർ 19 ‍ഞായറാഴ്ചയായിരുന്നു എൻഐഎ സംഘം സൈനബയെ രഹസ്യമായി ചോദ്യം ചെയ്തത്. ഹാദിയ കേസിൽ സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് എൻഐഎയുടെ ചോദ്യം ചെയ്യൽ.

ഫഹദ് ഫാസിൽ നിയമത്തിന് മുന്നിൽ 'കീഴടങ്ങി'! നൽകിയത് 17 ലക്ഷം രൂപ; അമലാ പോൾ വാശിയിൽ തന്നെ?

'സുഹൈബിനെ വിവാഹം കഴിക്കാൻ അച്ഛനും അമ്മയും സമ്മതിച്ചില്ല', യോഗാ കേന്ദ്രത്തിലെ പീഡനങ്ങൾ...

കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘമാണ് സൈനബയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്. സൈനബയുടെ മലപ്പുറത്തെ വീട്ടിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. ഹാദിയയുടെ മതമാറ്റത്തിന് പുറമേ, മറ്റു സംഭവങ്ങളെക്കുറിച്ചും സൈനബയോട് വിശദമായി ചോദിച്ചുവെന്നാണ് റിപ്പോർട്ട്. ഇന്ത്യാ ടുഡേയുടെ ഒളിക്യാമറ ഓപ്പറേഷനെക്കുറിച്ചും എൻഐഎ സംഘം വിവരങ്ങൾ ആരാഞ്ഞു.

പോപ്പുലർ ഫ്രണ്ട്....

പോപ്പുലർ ഫ്രണ്ട്....

പോപ്പുലർ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വിമൻസ് ഫ്രണ്ടിന്റെ ദേശീയ പ്രസിഡന്റാണ് എഎസ് സൈനബ. ഹാദിയയെ മതം മാറ്റിയതിന് പിന്നിൽ സൈനബയാണെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. ഹാദിയയുടെ മതംമാറ്റത്തിന് പിന്നിൽ വിമൻസ് ഫ്രണ്ട് നേതാവായ സൈനബയ്ക്ക് നിർണ്ണായക പങ്കുണ്ടെന്നാണ് എൻഐഎ സംഘത്തിന്റെ കണ്ടെത്തൽ. സൈനബയുടെ സംരക്ഷണത്തിൽ കഴിയുന്ന കാലത്താണ് ഹാദിയയും ഷെഫിൻ ജഹാനും വിവാഹിതരാകുന്നത്. ഈ വിവാഹം പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

 മലപ്പുറത്തെ വീട്ടിൽ...

മലപ്പുറത്തെ വീട്ടിൽ...

ഹാദിയ കേസ് നവംബർ 27ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് എൻഐഎ സംഘം സൈനബയെ ചോദ്യം ചെയ്തത്. ഹാദിയ കേസിൽ സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു ചോദ്യം ചെയ്യൽ. കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം ഞായറാഴ്ചയാണ് മലപ്പുറത്തെ വീട്ടിലെത്തി സൈനബയെ വിശദമായി ചോദ്യം ചെയ്തത്.

മറ്റു കേസുകളും...

മറ്റു കേസുകളും...

ഹാദിയയുടെ മതംമാറ്റത്തിന് പുറമേ, കേരളത്തിൽ 89 നിർബന്ധിത മതപരിവർത്തനങ്ങൾ നടന്നുവെന്നാണ് എൻഐഎ കണ്ടെത്തൽ. ഇതിലെ മിക്ക സംഭവങ്ങൾക്ക് പിന്നിലും പോപ്പുലർ ഫ്രണ്ടിന് പങ്കുണ്ടെന്നും ആരോപണമുണ്ടായിരുന്നു. ഇക്കാര്യങ്ങളെ സംബന്ധിച്ചെല്ലാം എൻഐഎ സംഘം സൈനബയിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഹാദിയ ഹാജരാകും...

ഹാദിയ ഹാജരാകും...

നവംബർ 27ന് കേസ് പരിഗണിക്കുമ്പോൾ ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഹാദിയക്ക് പറയാനുള്ളതും കേൾക്കണമെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഇത്തരത്തിൽ നിർദേശം പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട് എൻഐഎ സംഘം സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതും ഇതേദിവസമാണ്. ഹാദിയ, പിതാവ് അശോകൻ, ഷെഫിൻ ജഹാൻ എന്നിവരിൽ നിന്ന് എൻഐഎ സംഘം നേരത്തെ മൊഴിയെടുത്തിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
media report;nia recorded statement of pfi womens wing leader sainaba.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്