പൾസർ സുനിയുടെ അമ്മയുടെ ബാങ്ക് ബാലൻസിൽ വർദ്ധനവ്! പണം നൽകിയത് ആര്? പോലീസ് ക്ലബിൽ ചോദ്യം ചെയ്യൽ
സിഐ ബിജു പൗലോസിന്റെ നേതൃത്വത്തിൽ ആലുവ പോലീസ് ക്ലബിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മാതാവിന്റെയും ബന്ധുവിന്റെയും ബാങ്ക് ബാലൻസിൽ വർദ്ധനവ്. ബാങ്ക് അക്കൗണ്ടിൽ അരലക്ഷത്തോളം രൂപ വർദ്ധിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഇരുവരെയും ചോദ്യം ചെയ്തു.
പൾസർ സുനിയുടെ അമ്മ ശോഭന, ഇവരുടെ സഹോദരി പുത്രൻ വിഷ്ണു എന്നിവരെയാണ് പോലീസ് കഴിഞ്ഞദിവസം ചോദ്യം ചെയ്തത്. സിഐ ബിജു പൗലോസിന്റെ നേതൃത്വത്തിൽ ആലുവ പോലീസ് ക്ലബിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. പൾസർ സുനിയുടെ മാതാവിന്റെ അക്കൗണ്ടിൽ അരലക്ഷത്തോളം രൂപ എങ്ങനെ വന്നുവെന്നാണ് പോലീസ് പ്രധാനമായും ചോദിച്ചറിഞ്ഞത്.

അരലക്ഷത്തോളം രൂപ...
പൾസർ സുനി അറസ്റ്റിലായ ശേഷം ശോഭനയുടെ ബാങ്ക് അക്കൗണ്ടിൽ അരലക്ഷം രൂപയുടെ വർദ്ധനവുണ്ടായെന്ന് നേരത്തെ വിവരങ്ങൾ പുറത്തുവന്നിരുന്നു.

ശോഭന പറഞ്ഞത്...
കുടുംബശ്രീയിൽ നിന്നും ലോണെടുത്തും, ചിട്ടിയിൽ നിന്ന് പിരിഞ്ഞുകിട്ടിയതുമായ തുകയാണ് അരലക്ഷം രൂപയെന്ന് ശോഭന നേരത്തെ പോലീസിന് വിശദീകരണം നൽകിയിരുന്നു.

വിശ്വസിച്ചില്ല...
എന്നാൽ ശോഭന ആദ്യം നൽകിയ വിശദീകരണം പോലീസ് വിശ്വസിച്ചിരുന്നില്ല. തുടർന്നാണ് കഴിഞ്ഞദിവസം പോലീസ് ക്ലബിൽ വിളിച്ചുവരുത്തി വീണ്ടും ചോദ്യം ചെയ്തത്.

പലിശക്ക് പണം...
കഴിഞ്ഞദിവസം ശോഭന നൽകിയ മൊഴിയും ആദ്യം നൽകിയ വിശദീകരണവും തമ്മിൽ പൊരുത്തക്കേടുണ്ടെന്നാണ് മംഗളം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താൻ പലിശക്ക് പണം നൽകാറുണ്ടെന്നും, ഇത്തരത്തിൽ ഒരാൾക്ക് 90000 രൂപ നൽകിയിരുന്നുവെന്നും, ഇയാൾ മടക്കിനൽകിയ 50000 രൂപയാണ് അക്കൗണ്ടിലുള്ളതെന്നുമാണ് ശോഭന കഴിഞ്ഞദിവസം മൊഴി നൽകിയത്.

എല്ലാ രേഖകളും...
തുടർന്ന് പണം നൽകിയെന്ന് പറഞ്ഞയാളെ പോലീസ് ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു. ശോഭനക്ക് പണം നൽകിയെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്തു. തുടർന്ന് പണമിടപാടിന്റെ എല്ലാ രേഖകളും ഹാജരാക്കാൻ പോലീസ് ശോഭനയോട് ആവശ്യപ്പെട്ടു.

നശിപ്പിച്ച് കളയുമെന്ന്...
വലിയതോതിൽ തനിക്ക് പണമിടപാടില്ലെന്നാണ് ശോഭന പോലീസിനോട് പറഞ്ഞത്. കൂടാതെ ഒരോരുത്തരുടെയും ഇടപാട് പൂർത്തിയാകുമ്പോൾ എഴുതിവെച്ച പേപ്പറുകൾ നശിപ്പിച്ചു കളയുമെന്നും ഇവർ പറഞ്ഞതായി മംഗളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പൾസർ
ശോഭനയുടെ ബാങ്ക് അക്കൗണ്ടിലൂടെ പൾസർ സുനി ഇടപാടുകൾ നടത്തിയോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.












Click it and Unblock the Notifications