ബിജെപിക്ക് മുസ്ലീംവിരോധമെന്ന് പറയുന്നവര്‍ എവിടെ?ഏറ്റവും കൂടുതല്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളുമായി ബിജെപി

  • By: Afeef
Subscribe to Oneindia Malayalam

മുംബൈ: മുസ്ലീംങ്ങളോട് വിരോധമുള്ള പാര്‍ട്ടി എന്നാണ് പൊതുവേ ബിജെപിയെ വിമര്‍ശിക്കുന്നവര്‍ പറയാറുള്ളത്. കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരൊറ്റ മുസ്ലീം സ്ഥാനാര്‍ത്ഥിയെ പോലും മത്സരിപ്പിക്കാതെയാണ് ബിജെപി മിന്നുന്ന വിജയം സ്വന്തമാക്കിയത്. എന്നാല്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നതില്‍ വിമുഖത കാണിക്കുന്ന ബിജെപി ആ പേര് ദോഷം മാറ്റിയിരിക്കുകയാണ്.

മഹാരാഷ്ട്രയിലെ മാലേഗാവ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത് ബിജെപിയാണ്. ബിജെപിയുടെ ആകെയുള്ള 77 സ്ഥാനാര്‍ത്ഥികളില്‍ 45 പേരും മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവരാണ്. രാജ്യത്തെ ഒരു തിരഞ്ഞെടുപ്പില്‍ ആദ്യമായാണ് ബിജെപി ഇത്രയധികം മുസ്ലീം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്.

മാലേഗാവ് തിരഞ്ഞെടുപ്പ്...

മാലേഗാവ് തിരഞ്ഞെടുപ്പ്...

മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലെ മുനിസിപ്പില്‍ കോര്‍പ്പറേഷനാണ് മാലേഗാവ്. 2008ലുണ്ടായ സ്‌ഫോടനവും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളും കാരണം മാലേഗാവ് ഏവര്‍ക്കും സുപരിചിതമായ സ്ഥലമാണ്. മെയ് 24നാണ് മാലേഗാവിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ്.

കൂടുതലും മുസ്ലീം സ്ഥാനാര്‍ത്ഥികള്‍...

കൂടുതലും മുസ്ലീം സ്ഥാനാര്‍ത്ഥികള്‍...

ന്യൂനപക്ഷ ഭൂരിപക്ഷ പ്രദേശമായ മാലേഗാവില്‍ ഇത്തവണ കൂടുതല്‍ മുസ്ലീം സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്തിറക്കിയിരിക്കുന്നത് ബിജെപിയാണ്. ബിജെപിയുടെ ആകെയുള്ള 77 സ്ഥാനാര്‍ത്ഥികളില്‍ 45പേരും മുസ്ലീം മതവിഭാഗത്തില്‍പ്പെട്ടവരാണ്.

ബിജെപിക്ക് വേണ്ടി ആദ്യം...

ബിജെപിക്ക് വേണ്ടി ആദ്യം...

രാജ്യത്ത് ആദ്യമായാണ് ഒരു തിരഞ്ഞെടുപ്പില്‍ ഇത്രയധികം മുസ്ലീം സ്ഥാനാര്‍ത്ഥികളെ ബിജെപി മത്സരിക്കുന്നത്. രാജ്യത്താകമാനം ആഞ്ഞുവീശിയ മോദി തരംഗം മാലേഗാവിലും തുടരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

ബിജെപി നിലംതൊട്ടില്ല...

ബിജെപി നിലംതൊട്ടില്ല...

2012ല്‍ നടന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ വെറും 24 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി മത്സരിപ്പിച്ചത്. അതില്‍ എല്ലാവരും പരാജയപ്പെടുകയും, 12 പേര്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ദേശീയ ഇത്തവണ വന്‍ മുന്നേറ്റമുണ്ടാക്കമെന്നാണ് ബിജെപി കണക്കുക്കൂട്ടുന്നത്.

സ്വാധീനം കോണ്‍ഗ്രസിന്...

സ്വാധീനം കോണ്‍ഗ്രസിന്...

ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മാലേഗാവ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഏറ്റവും സ്വാധീനമുള്ളത് കോണ്‍ഗ്രസിനാണ്. പ്രമുഖ സ്ഥാനാര്‍ത്ഥികളെ അണിനിരത്തി മുനിസിപ്പില്‍ കോര്‍പ്പറേഷന്‍ ഭരണം ഇത്തവണയും സ്വന്തമാക്കാമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

ഒവൈസിയുടെ പാര്‍ട്ടിയും

ഒവൈസിയുടെ പാര്‍ട്ടിയും

എന്‍സിപി-ജനതാദള്‍ സെക്യുലര്‍ സഖ്യം 66 സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. അസാദുദ്ദീന്‍ ഒവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്ലീമീന്‍ പാര്‍ട്ടിയും ഇത്തവണ മത്സരരംഗത്തുണ്ട്. മാലേഗാവില്‍ ആദ്യമായി മത്സരിക്കുന്ന ഒവൈസിയുടെ പാര്‍ട്ടി 37 സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത്.

ശിവസേനയും...

ശിവസേനയും...

ബിജെപിക്ക് വെല്ലുവിളിയുയര്‍ത്തി ശിവസേനയും മാലേഗാവില്‍ മത്സരിക്കുന്നുണ്ട്. 25 കോര്‍പ്പറേഷന്‍ വാര്‍ഡുകളിലാണ് ശിവസേന മത്സരിക്കുന്നത്. ബിജെപിക്ക് മാലേഗാവില്‍ മുന്നേറ്റമുണ്ടാക്കാനാകുമോ എന്നാണ് എല്ലാവരും ഇത്തവണ ഉറ്റുനോക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

സിപിഎമ്മിന് 'ഒന്നൊന്നര അടി'; ഇതിലും വലിയ പരിഹാസം വേറെ ഇല്ല, മാധ്യമ പ്രവര്‍ത്തകയുടെ പോസ്റ്റ് വൈറല്‍!കൂടുതല്‍ വായിക്കൂ...

മമ്മൂട്ടി ചിത്രം ലക്ഷ്മി റായി ഉപേക്ഷിക്കാന്‍ കാരണം, പലരും പറഞ്ഞിട്ടും ലക്ഷ്മി അതിന് തയ്യാറായില്ല!!കൂടുതല്‍ വായിക്കൂ...

English summary
45 Muslims in BJP’s list of 77 for Malegaon poll.
Please Wait while comments are loading...