കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിയെണ്ണുന്ന ദിലീപിന് വേണ്ടി കാവ്യ വന്നില്ല...! കാത്തിരിപ്പ് പാതിരാത്രി വരെ..! ഒടുവില്‍...

  • By Anamika
Google Oneindia Malayalam News

പൊന്‍കുന്നം: ദിലീപിന്റെ അറസ്‌റ്റോടെയാണ് കോട്ടയം പൊന്‍കുന്നത്തെ ജഡ്ജിയമ്മാവന്‍ കോവില്‍ മാധ്യമശ്രദ്ധ നേടിയത്. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിന് തൊട്ട് മുന്‍പുള്ള ദിവസം സഹോദരന്‍ അനൂപും ബന്ധുക്കളും സുഹൃത്തുക്കളും ജഡ്ജിയമ്മാവന്‍ കോവിലില്‍ എത്തി പ്രാര്‍ത്ഥിച്ചിരുന്നു. കഴിഞ്ഞ ദിവസം ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍ കോവിലില്‍ എത്തുമെന്ന് കരുതിയിരുന്നുവെങ്കിലും അതുണ്ടായില്ല. കാവ്യയെ കാത്ത് നിന്നത് വന്‍മാധ്യമപ്പടയാണ്.

മഞ്ജുവിന്റേയും ദിലീപിന്റേയും പേരിൽ ഭൂമി.!! ആക്രമിക്കപ്പെട്ട നടി പറഞ്ഞത് തന്നെയാണ് ശരി..!മഞ്ജുവിന്റേയും ദിലീപിന്റേയും പേരിൽ ഭൂമി.!! ആക്രമിക്കപ്പെട്ട നടി പറഞ്ഞത് തന്നെയാണ് ശരി..!

ദിലീപിന്റെ അറസ്റ്റ്..തനിക്ക് പലതും പറയാനുണ്ട്..! വിനായകന്റെ പ്രതികരണം ഇങ്ങനെ..!ദിലീപിന്റെ അറസ്റ്റ്..തനിക്ക് പലതും പറയാനുണ്ട്..! വിനായകന്റെ പ്രതികരണം ഇങ്ങനെ..!

കാവ്യയെ കാത്ത്

കാവ്യയെ കാത്ത്

വെള്ളിയാഴ്ച ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രാര്‍ത്ഥിക്കാന്‍ കാവ്യാ മാധവന്‍ എത്തുമെന്നായിരുന്നു കരുതിയിരുന്നത്. കാവ്യയെ കാത്ത് അര്‍ധരാത്രി വരെ വന്‍ മാധ്യമപ്പടയും ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു.

ജാമ്യമില്ലാതെ ദിലീപ്

ജാമ്യമില്ലാതെ ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ അഴിയെണ്ണുന്ന ദിലീപിന്റെ ജാമ്യക്കാര്യത്തില്‍ ഇതുവരെ കോടതി തീരുമാനം വന്നിട്ടില്ല. അതുകൊണ്ടുതന്നെ ദിലീപിന് വേണ്ടി അനൂപ് വന്നത് പോലെ കാവ്യയും എത്തുമെന്നായിരുന്നു കരുതിയിരുന്നത്.

കാവ്യ വന്നില്ല

കാവ്യ വന്നില്ല

സെലിബ്രിറ്റി ആണെന്നതിനാല്‍ ആളൊഴിഞ്ഞ നേരത്താവും കാവ്യ വരിക എന്ന പ്രതീക്ഷയില്‍ വൈകുവോളം ചാനലുകാരും പത്രക്കാരും കാത്തിരുന്നു. ഒടുവില്‍ കാവ്യ എത്തില്ലെന്ന് ഉറപ്പായതോടെയാണ് എല്ലാവരും സ്ഥലം കാലിയാക്കിയത്.

ദിലീപിന് വേണ്ടി അനൂപ്

ദിലീപിന് വേണ്ടി അനൂപ്

ഇക്കഴിഞ്ഞ ചൊവ്വാഴ്ച 5 മണിയോടെ ചില സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമാണ് ദിലീപിന്റെ സഹോദരൻ അനൂപ് ക്ഷേത്രത്തിലെത്തിയത്. ജഡ്ജിയമ്മാവന്റെ പ്രീതിക്കായി പ്രത്യേക അട വഴിപാടും കഴിച്ചു. ദിലീപിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും പൂജയും നടത്തി.

പ്രത്യേക പ്രാർത്ഥന

പ്രത്യേക പ്രാർത്ഥന

അനൂപിന്റെ സുഹൃത്താണ് കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തി വഴിപാടിനുള്ള രസീത് എടുത്തത്. തുടര്‍ന്നാണ് ചൊവ്വാഴ്ച അനൂപും മറ്റുള്ളവരും ക്ഷേത്രത്തില്‍ എത്തിയത്. ആയിരണക്കണക്കിന് വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ ഫലമുണ്ടാകും എന്നാണ് വിശ്വാസം. പ്രത്യേകിച്ചും വ്യവഹാരങ്ങളില്‍ പെട്ട് കിടക്കുന്നവര്‍ക്ക്

ജാമ്യം ലഭിച്ചില്ല

ജാമ്യം ലഭിച്ചില്ല

നടിയെ ആക്രമിച്ച കേസില്‍ കോടതി റിമാന്‍ഡ് ചെയ്തതിന് പിന്നാലെ ദിലീപ് ജാമ്യത്തിന് ശ്രമിച്ചിരുന്നു. പക്ഷേ അങ്കമാലി മജിസ്‌ട്രേററ് കോടതി ജാമ്യം നല്‍കിയില്ല. 25ാം തിയ്യതി വരെയാണ് റിമാന്‍ഡ്.

ജാമ്യത്തിന് പൂജ

ജാമ്യത്തിന് പൂജ

ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിന് തലേദിവസം അനൂപിന്റെ പറവൂരിലെ വീട്ടില്‍ ദിലീപിന് വേണ്ടി പൂജ നടത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. രാത്രി മുതല്‍ നേരം വെളുക്കുന്നത് വരെ ആയിരുന്നു പൂജ.

ശ്രീശാന്തിന് അനുഭവം

ശ്രീശാന്തിന് അനുഭവം

ആ പൂജ ഫലിച്ചില്ലെങ്കിലും ദിലീപിന്റെ കുടുംബം പ്രതീക്ഷ കൈവിട്ടിട്ടില്ല. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കേയാണ് അനൂപ് ജഡ്ജിയമ്മാവൻ കോവിലിൽ എത്തിയത്. ഐപിഎല്‍ വാതുവെപ്പ് കേസില്‍ പെട്ട മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഈ ക്ഷേത്രത്തില്‍ മുന്‍പ് ദര്‍ശനം നടത്തിയ വിഐപിയാണ്. ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചതിന് ശേഷമാണത്രേ ശ്രീശാന്തിനെ കോടതി വെറുതെ വിട്ടത്.

English summary
Media Persons waited till midnight for Kavya Madhavan at Judgiyammavan Kovil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X