കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം എൽഡിഎഫ് തന്നെ ഭരിക്കും;ഭരണ തുടർച്ച പ്രവചിച്ച് മീഡിയ വൺ സർവ്വേ ഫലം..74-80 സീറ്റുകൾ

Google Oneindia Malayalam News

തിരുവനന്തപുരം; കേരളത്തിൽ എൽഡിഎഫ് സർക്കാരിന് തുടർ ഭരണം പ്രവചിച്ച് മീഡിയ വൺ -പൊളിറ്റിക്യൂ മാർക്കർ പ്രീ പോൾ സർവ്വേ ഫലം. ഭരണതുടർച്ച ലഭിക്കുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് സർവ്വേ പ്രവചനം. 74 മുതൽ 80 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. 2016 ൽ 91 സീറ്റുകളായിരുന്നു എൽഡിഎഫ് സർക്കാരിന് ലഭിച്ചത്.മീഡിയ വൺ സർവ്വേയിലെ വിശദാംശങ്ങളിലേക്ക്

യുഡിഎഫിന് ലഭിക്കുന്നത്

യുഡിഎഫിന് ലഭിക്കുന്നത്

സർവ്വേയിൽ യുഡിഎഫിന് 58 മുതൽ 64 സീറ്റുകൾ വരെ പ്രവചിക്കുന്നുണ്ട്. 2016 ൽ 47 സീറ്റുകളായിരുന്നു യുഡിഎഫിന് ലഭിച്ചത്. കഴിഞ്ഞ തവണ 1 സീറ്റ് നേടിയ എൻഡിഎയ്ക്ക് 2 സീറ്റുകളും സർവ്വേ പ്രവചിക്കുന്നുണ്ട്.
അതേസമയം വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും എൽഡിഎഫിനാണ് സർവ്വേയിൽ വ്യക്തമായ മൂൻതൂക്കം.

വടക്കൻ കേരളത്തിൽ

വടക്കൻ കേരളത്തിൽ

വടക്കൻ കേരളത്തിൽ എൽഡിഎഫിന് 24 മുതൽ 28 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. യുഡിഎഫിന് 21 മുതൽ 24 സീറ്റുകൾ വരേയും പ്രവചിക്കുന്നു.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വടക്കൻ കേരളത്തിലെ അറുപത് സീറ്റുകളില്‍ 37 എണ്ണം ആയിരുന്നു ലഭിച്ചത്.

കഴിഞ്ഞ തവണ ലഭിച്ചത്

കഴിഞ്ഞ തവണ ലഭിച്ചത്

യുഡിഎഫിന് 23 സീറ്റുകള്‍ മാത്രമായിരുന്നു. ഇതിൽ നിന്ന് പരമാവധി ഒരു സീറ്റാണ് അധികമായി പ്രവചിക്കുന്നത്.
അതേസമയം വടക്കൻ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് സർവ്വേ പ്രവചിക്കുന്നു. ഒരു സീറ്റാണ് ബിജെപിക്ക് സർവ്വേയിൽ പ്രവചിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വടക്കൻ കേരളത്തിൽ ഉൾപ്പെടുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ വെറും 89 വോട്ടുകൾക്കായിരുന്നു ബിജെപി പരാജയപ്പെട്ടത്.

തെക്കൻ കേരളത്തിൽ

തെക്കൻ കേരളത്തിൽ

അതേസമയം തെക്കൻ കേരളത്തിൽ എൽഡിഎഫിന് 24 മുതൽ 28 സീറ്റാണ് പ്രവചിക്കുന്നത്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി ആകെ 39 സീറ്റുകളാണ് ഉള്ളത്. കഴിഞ്ഞ തവണ വെറും 6 സീറ്റുകൾ മാത്രമായിരുന്നു യുഡിഎഫിന് ലഭിച്ചത്. ഇത്തവണ യുഡിഎഫ് 19 മുതൽ 22 സീറ്റ് വരെ ലഭിക്കുമെന്ന് സർവ്വേ പ്രവചിക്കുന്നു.

 എൻഡിഎയ്ക്ക്

എൻഡിഎയ്ക്ക്

എൻഡിഎയ്ക്ക് പരമാവധി ഒരു സീറ്റ് വരെ പ്രവചിക്കുന്നുണ്ട്.മധ്യകേരളത്തിൽ 41 സീറ്റുകളാണ് ഉള്ളത്. ഇതിൽ എൽഡിഎഫിന് 23 മുതൽ 27 സീറ്റുകളാണ് പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 23 സീറ്റുകൾ ആയിരുന്നു എൽഡിഎഫിന് ലഭിച്ചത്. യുഡിഎഫിന് 18 മുതൽ 21 സീറ്റുകൾ വരെയാണ് സർവ്വേ പ്രവചിക്കുന്നത്.

നേരത്തേ 10 സർവ്വേകൾ

നേരത്തേ 10 സർവ്വേകൾ

140 മണ്ഡലങ്ങളില്‍ 14,217 പേരുടെ സാംപിളുകളാണ് സര്‍വേയ്ക്കായി തെരഞ്ഞെടുത്തത്.മാര്‍ച്ച് നാല് മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് സര്‍വേ നടത്തിയത്.നേരത്തേ പുറത്തുവന്ന 10 പ്രീ പോൾ ഫലങ്ങൾ പിണറായി സർക്കാരിന് ഭരണതുടർച്ച പ്രവചിച്ചിരുന്നു.

പിണറായി സര്‍ക്കാർ ഭരണത്തിന് 57 ശതമാനം പേരുടെ പിന്തുണ;മീഡിയ വണ്‍ സര്‍വേപിണറായി സര്‍ക്കാർ ഭരണത്തിന് 57 ശതമാനം പേരുടെ പിന്തുണ;മീഡിയ വണ്‍ സര്‍വേ

 'എന്തുകൊണ്ട് സുധാകരനെ പോലൊരാൾ പിണറായിക്കെതിരെ മത്സരിക്കുന്നില്ല?കാരണം ആ പൊതുസമവാക്യം';ബിജെപി 'എന്തുകൊണ്ട് സുധാകരനെ പോലൊരാൾ പിണറായിക്കെതിരെ മത്സരിക്കുന്നില്ല?കാരണം ആ പൊതുസമവാക്യം';ബിജെപി

 എ പ്ലസ് മണ്ഡലത്തിൽ കൈവിട്ട കളി; ആറന്മുളയിൽ ദുർബ്ബലൻ... കോൺഗ്രസിനെ സഹായിക്കാനോ എന്ന് ബിജെപിയിൽ ചോദ്യം എ പ്ലസ് മണ്ഡലത്തിൽ കൈവിട്ട കളി; ആറന്മുളയിൽ ദുർബ്ബലൻ... കോൺഗ്രസിനെ സഹായിക്കാനോ എന്ന് ബിജെപിയിൽ ചോദ്യം

English summary
MediaOne TV survey: predicts continuity of LDF government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X