കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹത്തായ ലക്ഷ്യങ്ങള്‍ക്കുള്ള ഉപകരണമായി നവസാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കണം: കുഞ്ഞാലിക്കുട്ടി എംപി

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: നവസാമൂഹിക മാധ്യമങ്ങളെ പ്രത്യയശാസ്ത്രപരമായ വിനമയങ്ങള്‍ക്ക് ഉപയോഗിക്കാന്‍ യുവാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വളരെ വേഗം സ്വാധീനശേഷിയുള്ള ഇത്തരം മാധ്യമങ്ങളെ സാമൂഹിക ഉന്നമനം ലക്ഷ്യത്തോടെ സമീപിക്കണമെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത്ലീഗ് സംഘടിപ്പിച്ച യൂത്ത് സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ജനതയെ വളരെ വേഗം സംഘടിപ്പിക്കാന്‍ നവമാധ്യങ്ങള്‍ക്ക് ശേഷിയുണ്ട്. മഹത്തായ ലക്ഷ്യങ്ങള്‍ക്കുള്ള ഉപകരണമായി ഇതിനെ ഉപയോഗപ്പെടുത്താനാണ് പുതുതലമുറ പരിശ്രമിക്കേണ്ടത്. എന്നാല്‍ ഐക്യ തകര്‍ക്കാനും അരാജകത്വം സൃഷ്ടിക്കാനും സാമൂഹിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുകയും വേണം.

ഖുര്‍ആന്‍ പിന്തുടരുന്നവര്‍ക്ക് തീവ്രവാദിയാകാന്‍ കഴിയില്ല: സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്‍ ഖുര്‍ആന്‍ പിന്തുടരുന്നവര്‍ക്ക് തീവ്രവാദിയാകാന്‍ കഴിയില്ല: സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്‍

സമകാലീന രാഷ്ട്രീയ സാഹചര്യത്തില്‍ യുവാക്കള്‍ക്ക് ഏറെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുണ്ട്. രാജ്യത്ത് ഇന്നുള്ള ഭരണസംവിധാനങ്ങള്‍ അത്രമാത്രം ഭയപ്പാടാണുണ്ടാക്കുന്നത്. കേരളത്തില്‍ നിഷ്‌ക്രിയ ഭരണമുണ്ടാക്കുന്ന ആശങ്ക ചെറുതൊന്നുമല്ല. അടിസ്ഥാന ഭൗതിക സംസ്‌കാരിക വിദ്യാഭ്യാസ മേഖലകളുടെ വളര്‍ച്ചയുടെ രേഖ പരിശോധിച്ചാല്‍ ഇടതുഭരണത്തില്‍ അതെല്ലാം താഴിചയിലായിരിക്കും. ഇപ്പോള്‍ അധികാരത്തിലുള്ള സര്‍ക്കാറിന്റെ സ്ഥിതിയും മറിച്ചല്ല. രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് പ്രവര്‍ത്തിച്ച സര്‍ക്കാറുകളില്‍ മുസ്ലിംലീഗിന് നിര്‍ണായക പങ്കുവഹിക്കാന്‍ സാധിച്ചിട്ടുണ്ട്. കേന്ദ്രത്തിലെ ഏകാധിപത്യഭരണം അപകടരമായ സ്ഥിതി വിശേഷമാണ് രാജ്യത്തിന്റെ ഉണ്ടാക്കിയിരിക്കുന്നത്. നോട്ടുനിരോധനവും ജി.എസ്.ടിയും യു.പി.എ സര്‍ക്കാര്‍ ഉണ്ടാക്കിയ സാമ്പത്തിക ഭദ്രതയാണ് തകര്‍ത്തത്. രാജ്യരക്ഷക്ക് ഭീഷണയായ ഫാസിസ്റ്റ് കോര്‍പറേറ്റ് ശക്തികള്‍ വീണ്ടും അധികാരത്തിലേറുന്ന സാഹചര്യം ഇനിയുണ്ടാകാന്‍ പാടില്ല. അതിനുള്ള ശ്രമങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ യുവാക്കള്‍ക്ക് സാധിക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

kunjalikutty

മലപ്പുറം മണ്ഡലം മുസ്ലിം യൂത്ത്ലീഗ് സംഘടിപ്പിച്ച യൂത്ത് സമ്മിറ്റ് പികെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യുന്നു

മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്റ് കെ.എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. ഷാഫി ചാലിയം, സി. ഹംസ, സുലൈന്‍ മേല്‍പത്തൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. പി.ഉബൈദുല്ല എം.എല്‍.എ, ടി.വി ഇബ്രാഹിം എം.എല്‍.എ, മുജീബ് കാടേരി, അന്‍വര്‍മുള്ളമ്പാറ, വി. മുസ്തഫ, അഷ്റഫ് പാറച്ചോടന്‍, ബാവ വിസപ്പടി, പി.എ സലാം, ഫാരിസ് പൂക്കോട്ടൂര്‍, എ.പി അക്ബര്‍, കെ.പി സവാദ് മാസ്റ്റര്‍, ഹകീം കോല്‍മണ്ണ, ഹുസൈന്‍ ഉള്ളാട്ട്, ഷെരീഫ് മുടിക്കോട്, സി.പി. അബ്ദുറഹ്മാന്‍, കെ.പി ബാസിത്, നിഷാദ് കെ സലീം, സി.എച്ച് ഹസ്സന്‍ ഹാജി, പി ബീരാന്‍കുട്ടി ഹാജി, ഇ.അബൂബക്കര്‍ ഹാജി, കെ. സൈതാലി മൗലവി, ബംഗാളത്ത് മുഹമ്മദ് കുട്ടി എ.എം, റിയാസ് പുല്‍പറ്റ, സജീര്‍ കളപ്പടാന്‍, മുജീബ് പി.പി, പി.കെ കുഞ്ഞാന്‍, മുഹമ്മദലി മുട്ടേങ്ങാടന്‍, കെ.എന്‍ ഹമീദ് മാസ്റ്റര്‍ പ്രസംഗിച്ചു.

English summary
medias should usefull for great acheivments in society-m p kunjalikutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X