കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ കൊളെജ് സൂപ്രണ്ടിന്റെ സ്വകാര്യ പ്രാക്ടീസ്

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കൊളെജില്‍ ചട്ടങ്ങള്‍ ലംഘിച്ച് സൂപ്രണ്ടിന്റെ സ്വകാര്യ പ്രാക്ടീസ്. ശസ്ത്രക്രിയ വിദഗ്ധന്‍ കൂടിയായ സൂപ്രണ്ടിന് വീട്ടിലെത്തി കണ്ടാല്‍ മാത്രമേ ശസ്ത്രക്രിയയുടെ തീയത നിശ്ചയിക്കൂ. ഏഷ്യാനെറ്റ് ന്യൂസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

സൂപ്രണ്ടിന് ആശുപത്രി പരിസരത്ത് തന്നെ ക്വാര്‍ട്ടേഴ്‌സ് ഉണ്ട്. എന്നാല്‍ സൂപ്രണ്ട് രാത്രി 7.30 ഓടെ എല്ലാ ദിവസവും പുത്തന്‍ കോട്ടയിലെ സ്വന്തം വീട്ടിലെത്തും. സ്വകാര്യ പ്രാക്ടീസിനായാണ് സൂപ്രണ്ട് വീട്ടിലെത്തുന്നത്. ശസ്ത്രക്രിയ കാത്ത് കിടക്കുന്ന രോഗിയുടെ ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവര്‍ സൂപ്രണ്ടിനെ കാണാന്‍ ഈ വീട്ടിലെത്തും.

Thiruvananthapuram

ആദ്യം കാണുമ്പോള്‍ 200 രൂപ, ശസ്ത്രക്രിയ തീയതി നിശ്ചയിച്ചാല്‍ 500 രൂപ എന്നിങ്ങനെയാണ് ഫീസ്. സൂപ്രണ്ട് കൈക്കൂലി വാങ്ങുന്നത് ഉള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടു. എന്നാല്‍ ആരോപണം സൂപ്രണ്ട് നിഷേധിച്ചു. വാര്‍ത്ത പുറത്ത് വന്നതോടെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സൂപ്രണ്ടിന്റ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

English summary
Medical College Superintendent bribes money from patients relatives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X