മെഡിക്കല്‍ കോളജില്‍ മരുന്ന് മാറി നല്‍കി; നഴ്‌സിന് സസ്‌പെന്‍ഷന്‍, രോഗി നിരീക്ഷണത്തില്‍

  • Posted By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന രോഗിക്ക് ഗുളിക മാറി നല്‍കി. സാംക്രമിക രോഗ വിഭാഗത്തില്‍ നാഡീ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലില്‍ കഴിഞ്ഞിരുന്ന 52 കാരനാണ് ഗുളിക മാറി ലഭിച്ചത്.

22

ഗുരുതരമായ വീഴ്ച വരുത്തിയ നഴ്‌സിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

ഞായറാഴ്ച രാവിലെയാണ് ഗുളിക മാറി നല്‍കിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടനെ ഡോക്ടറെ അറിയിക്കുകയും രോഗിയുടെ വയറ് കഴുകി വിദഗ്ധ ചികില്‍സ നല്‍കുകയും ചെയ്തു. കൂടുതല്‍ നിരീക്ഷണത്തിനായി രോഗിയെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലേക്ക് മാറ്റി.

ഇപ്പോള്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്താണ് നഴ്‌സിനെതിരേ നടപടിയെടുത്തതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. തുടരന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Medicine change in Thiruvananthapuram Medical Collage

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്