കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീന്‍വല്ലം ജലവൈദ്യുത പദ്ധതിയില്‍ നിന്നും കഴിഞ്ഞ വര്‍ഷത്തില്‍ കെഎസ്ഇബിക്ക് വിതരണം ചെയ്തത് 7689230 യൂണിറ്റ് വൈദ്യുതി

  • By Desk
Google Oneindia Malayalam News

പാലക്കാട്: ജില്ലാ പഞ്ചായത്തിന്റെ മീന്‍വല്ലം ജലവൈദ്യുത പദ്ധതിയില്‍ നിന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കെ.എസ്.ഇ.ബിക്ക് വിതരണം ചെയ്തത് 7689230 യൂണിറ്റ് വൈദ്യുതി. ഇതിലൂടെ നേടിയത് 3,65,85,357 രൂപ. ഇന്ത്യയില്‍ തന്നെ ഒരു ജില്ലാപഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുന്ന ആദ്യ ചെറുകിട ജലവൈദ്യുത പദ്ധതിയാണ് മീന്‍വല്ലം. പദ്ധതിക്കായി നബാര്‍ഡില്‍ നിന്നും കടമെടുത്ത 7,79,32,000 രൂപയില്‍ 5,78,87,716 രൂപ അടച്ചുതീര്‍ത്തതായി മീന്‍വല്ലം പ്രൊജക്ട് ചീഫ് എന്‍ജിനീയര്‍ ഇ.സി. പത്മരാജന്‍ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് നടപ്പിലാക്കാന്‍ പോകുന്ന മറ്റൊരു ജലവൈദ്യുത പദ്ധതിയാണ് പാലക്കുഴി പദ്ധതി. ആലത്തൂര്‍ ബ്ലോക്കിലെ പാലക്കുഴി പുഴയില്‍ നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കൂടാതെ മീന്‍വല്ലം ടൈല്‍ റൈസിംങ്, ചെമ്പുക്കട്ടി, കൂടം എന്നീ ചെറുകിട ജലവൈദ്യുത പദ്ധതികളും ഏറ്റെടുത്ത് നടത്താനുള്ള ആലോചനയിലാണ് പഞ്ചായത്ത്.

 power-lines

തെങ്കര ഡിവിഷനു കീഴിലുള്ള കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴു വാര്‍ഡുകളിലേക്കുള്ള കൃഷി ആവശ്യത്തിന് വെള്ളം ലഭ്യമാക്കാനായി സ്ഥാപിച്ച പദ്ധതിയാണ് പൂതുക്കുടി ലിഫ്റ്റ് ഇറിഗേഷന്‍. നിലവിലുണ്ടായിരുന്ന പദ്ധതിക്ക് പത്ത് ലക്ഷം രൂപ അധികമായി വകയിരുത്തിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. കുന്തിപ്പുഴയില്‍ നിന്നാണ് വെള്ളം ലഭ്യമാക്കുന്നത്.
English summary
meenvallam hydro project; kseb got 7689230 unit electricity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X