കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കിസോഫ്രീനിയ ബാധിതരുടെ സംഗമം 24ന് മെഡിക്കൽ കോളേജിൽ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം : സ്കിസോഫ്രീനിയ ദിനാചരണത്തിന്റെ ഭാഗമായി ഈ മാസം 24 ന് സ്കിസോഫ്രീനിയ രോഗികളുടേയും, കുട്ടിരുപ്പ് കാരുടേയും, കുടുംബാഗങ്ങൾ ങ്ങളുടേയും സ്നേഹ സംഗമം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സംഘടിപ്പിക്കുന്നു.

മെഡിക്കൽ കോളേജ് മാനസിക ആരോഗ്യ വിഭാഗത്തിന്റെയും, രോഗികളുടെ സ്വയംസഹായ സംഘടനയായ "മാനസ" യുടേയും നേതൃത്വത്തിലാണ് സംഗമം നടത്തുന്നത്. രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും, സുഹുർത്തുക്കൾക്കും പരസ്പരം അറിയാനും, പ്രശ്നങ്ങൾ പങ്കുവെക്കാനും, താങ്ങാകാനും ഈ കൂട്ടായ്മ വേദിയാകും, ഇവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ സംഗമത്തിന്റെ മുഖ്യ വിഷയമാകും. ഈ മാസം 24 ന് രാവിലെ 10 മണിക്ക് മെഡിക്കൽ കോളേജ് വളപ്പിലെ റെയിൽവെ ടിക്കറ്റ് റിസർവേഷൻ സെന്ററിന് സമീപമുള്ള ലഹരിവിമോചന കേന്ദ്രത്തിൽ വെച്ചാണ് സംഗമം നടക്കുക.

trivandrum

പലതരം അസാധാരണമായ പെരുമാറ്റങ്ങൾ സൃഷ്ടിക്കുന്ന ഒരു ഗുരുതരമായ മാനസിക തകരാറാണ് സ്കിസോഫ്രീനിയ. ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുക, യഥാർത്ഥത്തിൽ ഇല്ലാത്ത കാര്യങ്ങൾ കാണുക, വിചിത്രവും ഭ്രമാത്മകവുമായ വിശ്വാസങ്ങൾ പുലർത്തുക തുടങ്ങിയ കാര്യങ്ങളാണ് സ്കിസോഫ്രീനിയ മൂലം ഒരു വ്യക്തിയിൽ പ്രധാനമായും കണ്ടു വരുന്ന മാറ്റങ്ങൾ. ഇവർക്ക് സങ്കൽപ്പവും യാഥാർത്ഥ്യവും തമ്മിൽ വേർതിരിച്ചറിയാനുള്ള കഴിവ് ഉണ്ടാവില്ല. മറ്റുള്ളവർ ഇവരെ സ്വന്തം ലോകത്ത് സ്വയം നഷ്ടപ്പെട്ടവരായി കാണുമ്പോൾ ഇവർക്കാകട്ടെ ഈ അസാധാരണ അനുഭവങ്ങൾ സത്യത്തിൽ ഉള്ളതായി അനുഭവപ്പെടുന്നു.

കൃത്യസമയത്ത് ചികിത്സിച്ചാൽ സമൂഹത്തിലെ മറ്റേതൊരു വ്യക്തിയേയും പോലെ സാധാരണ ജീവിതം നയിക്കാർ ഇവർക്ക് കഴിയും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക. റ്റോമി, നമ്പർ 9446162005

English summary
meeting for schizophrenia affected persons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X