കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21 വര്‍ഷം മുമ്പ് ലിഗ്മെന്‍റ് പൊട്ടി, ഇപ്പോഴും വേദന; എന്തുകൊണ്ട് ശരിയാക്കിയില്ല, മമ്മൂട്ടി പറയുന്നു

Google Oneindia Malayalam News

കോഴിക്കോട്: മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഒരു കാലിന് ചെറിയ വൈകല്യം ഉള്ളത് പലര്‍ക്കും അറിയാത്ത ഒരു കാര്യമാണ്. അത്രയ്ക്ക് ശ്രദ്ധയോടെ വീക്ഷിച്ചാല്‍ മാത്രമേ അത് കണ്ടെത്താനും സാധിക്കുകയുള്ളു. ഇപ്പോഴിതാ ഈ ഒരു പ്രശ്നത്തെ കുറിച്ച് തുറന്ന് പറഞ്ഞ് താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായായിരുന്നു മെഗസ്റ്റാര്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ..

മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്

മമ്മൂട്ടി പറയുന്നു

ആശുപത്രി ആയതുകൊണ്ട് തന്നെ ആളുകളെ നിയന്ത്രിക്കുന്നതില്‍ ഒരു പരിധിയുണ്ട്. അപ്പോഴുണ്ടായ ബുദ്ധിമുട്ടില്‍ തനിക്ക് വിഷമമുണ്ട്.
ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ സ്വീകരിക്കാന്‍ പ്രഗല്‍ഭരായ പല ഡോക്ടര്‍മാരും ഉണ്ടായിരുന്നു. പക്ഷെ ആരുടേയും മുഖം എനിക്ക് മനസ്സിലാവാത്തത് കൊണ്ടും പരിചയമില്ലാത്തത് കൊണ്ടും തന്നെ അവര്‍ ആരാണെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അതില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും താരം പറഞ്ഞു.

തന്‍റെ ഫീല്‍ഡല്ല

എല്ലാവര്‍ക്കും പേടിയുള്ള ഒരു കാര്യമാണ്. ഏതായാലും വളരെ സ്നേഹപൂര്‍ണ്ണമായ ക്ഷണം അനുസരിച്ചാണ് ഇവിടെ വന്നത്. ഇത് ഒരു വലിയ അംഗീകാരമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. അത് മറ്റൊന്നും കൊണ്ടല്ല, ഇത് ഞാനുമായി ബന്ധപ്പെട്ടൊരു ഫീല്‍ഡല്ല. പേരില്‍ ഒരു ഡോക്ടര്‍ കിടക്കുന്നുണ്ടെങ്കിലും അത് എംബിബിഎസ് അല്ലാലോയെന്ന് താരം തമാമാശ രൂപേണ പറയുന്നു.

ഡോക്ടര്‍ പദവി

യൂണിവേഴ്സിറ്റിക്കാര്‍ തന്നതാണ് ആ ഡോക്ടര്‍ പദവി. അല്ലാതെ മെഡിക്കല്‍ ഫീല്‍ഡുമായി എനിക്ക് യാതൊരു ബന്ധവും ഇല്ല. എന്‍റെ ഫാദറിന് എന്നെ ഡോക്ടര്‍ ആക്കണമെന്ന വലിയ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ എനിക്ക് ഒരു നടനാകണം എന്നത് തന്നെയായിരുന്നു അന്നത്തെ ആഗ്രഹം എന്നും മമ്മൂട്ടി പറയുന്നു.

റോബോട്ടിക്

റോബോട്ടിക് സര്‍ജറി എന്ന് പറയുന്നത് മുന്‍പത്തെ ഒരു തലമുറയെ വെച്ച് നോക്കുമ്പോള്‍ കേട്ട് കേള്‍വിയില്ലാത്ത ഒരു കാര്യമാണ്. പലര്‍ക്കും അത് വിശ്വസനീയവും അല്ലായിരുന്നു. പൊതുവെ ഈ സന്ധിമാറ്റിവെക്കല്‍ സര്‍ജറി റിസ്ക് ഏറിയ കാര്യമാണ്. തന്‍റെ ഇടത് കാലിലെ ലിഗ്മെന്‍റ് പൊട്ടിയിട്ട് 21 വര്‍ഷമായെങ്കിലും അത് ഞാന‍് ഓപ്പറേറ്റ് മാറ്റിയിട്ടില്ല.

കാലിന് പറ്റിയത്

ഓപ്പറേഷന്‍ ചെയ്താൽ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകൾ കളിയാക്കും. അതുകൊണ്ട് തന്നെ പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ. അതത് വലിയ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറയുന്നു.

ദക്ഷിണേന്ത്യയില്‍

ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയ നടപ്പാക്കുന്ന സ്ഥാപനം കോഴിക്കോട് ഉണ്ടാവുക എന്നുള്ളത് വളരേയേറെ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ് അതില്‍ വളരെ ഏറെയെ സന്തോമുണ്ട്. ഈ ഒരു കോവിഡ് കാലത്ത് ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് തന്നെ ഇതിന്‍റെ പ്രധാന്യം മനസ്സിലാക്കിയാണ്.

'സൗന്ദര്യം കണ്ണുകളെ കീഴടക്കും: സാരിയും സ്ലീവ് ലെസ്സ് ബ്ലൗസുമണിഞ്ഞ് പ്രിയാമണി- വെറലായി ഫോട്ടോ ഷൂട്ട്

ആരോഗ്യ രംഗത്ത്

ആരോഗ്യ രംഗത്ത് വളരേയേറെ മുന്നേറിക്കൊണ്ടിരിക്കുന്ന കേരളത്തിന് മുതര്‍ക്കൂട്ട് തന്നെയാണ് ഈ സംരഭം. ഇതൊരു വലിയ സ്വപ്നത്തിന്‍റെ സാക്ഷാല്‍ക്കാരമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ആശുപത്രി ചെയര്‍മാന്‍ പി.കെ അഹമ്മദ്, ഡയറക്ടര്‍ ഡോ അലി ഫൈസല്‍, ബോണ്‍ ആന്‍ഡ് കെയര്‍ ചെയര്‍മാന്‍ ഡോ. ജോര്ജ്എബ്രഹാം ഉള്‍പ്പടെ പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു

നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്

Recommended Video

cmsvideo
Ronald wants to meet Mammootty | Oneindia Malayalam

English summary
Megastar Mammootty talks openly about his leg injury 21 years ago
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X