നിലമ്പൂരില്‍ വെടിയേറ്റുമരിച്ച മാവോയിസ്റ്റുകളുടെ അനുസ്മരണ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു, അനുസ്മരണം ഡിസംബര്‍ 14ന് മാനന്തവാടിയില്‍
മലപ്പുറം: നിലമ്പൂര്‍ വനമേഖലയില്‍ മരിച്ച മാവോയിസ്റ്റുകളുടെ അനുസ്മരണം സംബന്ധിച്ച പോസ്റ്ററുകള്‍ നിലമ്പൂരില്‍ പതിച്ചു. തിങ്കളാഴ്ച രാവിലെ ജില്ലാ ആശുപത്രിയിലേക്ക് പോകുന്ന റോഡിന്റെ വശത്തുള്ള ഗവ.മോഡല്‍ യു.പി.സ്‌കൂളിന്റെ മതിലിലാണ് അനുസ്മരണം നടത്തുന്ന തീയ്യതി വെച്ചുള്ള പോസ്റ്ററുകള്‍ പതിച്ചത് കണ്ടെത്തിയത്. ഈ ഭാഗത്ത് പോസ്റ്ററുകള്‍ വ്യാപകമായി പതിച്ചിട്ടുണ്ട്.
ലത, കുപ്പുദേവരാജ്, അജിത എന്നീ പേരുകള്‍ മുകളില്‍ കൊടുത്തതിനുശേഷം മൂന്ന് പേരുടേയും ചിത്രവും കൊടുത്തിട്ടുണ്ട്. താഴെ രക്തസാക്ഷികളായ ധീര സഖാക്കളുടെ വിപ്ലവ സ്വപ്‌നങ്ങള്‍ക്ക് മരണമില്ല എന്നും രക്തസാക്ഷി അനുസ്മരണം എന്നും എഴുതിയിട്ടുണ്ട്. 2017 ഡിസംബര്‍ 14-ന് വൈകുന്നേരം അഞ്ചുമണിക്ക് മാനന്തവാടി ഗാന്ധി പാര്‍ക്കിലാണ് പരിപാടിയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

നിലമ്പൂര്‍ ആശുപത്രി റോഡിലെ മതിലില്‍ പതിച്ച മാവോയിസ്റ്റ് അനുസ്മരണ പോസ്റ്റര്‍
ആന്ധ്രയിലെ വിപ്ലവ രജയ്തലു സംഘം സെക്രട്ടറി പ്രൊഫ.വരലക്ഷ്മിയാണ് ഉദ്ഘാടനം ചെയ്യുക എന്നും കുറിച്ചിട്ടുണ്ട്. അനുസ്മരണ സമിതിയുടെ പേരിലാണ് പോസ്റ്റര്‍. കഴിഞ്ഞ നവംബര്‍ 24-നാണ് നിലമ്പൂര്‍ ഉള്‍വനത്തിലെ വരയന്‍ മലയുടെ താഴ്‌വാരത്തില്‍ പോലീസിന്റെ വെടിയേറ്റ് മാവോയിസ്റ്റ് കേന്ദ്രക്കമ്മിറ്റി അംഗം കുപ്പുദേവരാജും സംസ്ഥാന നേതാവ് അജിതയും വെടിയേറ്റ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ ലത(മീര)യും മരിച്ചതായി പിന്നീട് മാവോയിസ്റ്റുകള്‍ തന്നെ അറിയിച്ചിരുന്നു.
മാവോയിസ്റ്റുകളുടെ മരണത്തിന് ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് മാവോയിസ്റ്റുകള്‍ അറിയിച്ചിരുന്നെങ്കിലും കനത്ത പോലീസ് ജാഗ്രതയില്‍ മാവോയിസ്റ്റുകള്‍ക്ക് ഒന്നും കഴിഞ്ഞിരുന്നില്ല. എന്നാല്‍ പോലീസ് ഇവര്‍ അനുസ്മരണം നടത്തുമെന്ന് തന്നെയാണ് കണക്കാക്കിയിരുന്നത്. നിലമ്പൂര്‍ മേഖലയില്‍ അനുസ്മരണം നടത്താന്‍ തീവ്രശ്രമം നടത്തിയിരുന്നെങ്കിലും പോലീസിന്റെ ശക്തമായ നിരീക്ഷണം കൊണ്ട് അതിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ മാനന്തവാടിയില്‍ നടക്കുന്ന അനുസ്മരണത്തിന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ അനുമതിയുള്ളതായാണ് വിവരം.












Click it and Unblock the Notifications