ആലപ്പുഴയില്‍ മാനസിക രോഗികള്‍ കൂടുന്നു
ആലപ്പുഴ: ജില്ലയില്‍ മാനസിക അസ്വാസ്ഥ്യമുള്ളവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മന:ശാസ്ത്ര വിഭാഗം നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
2013 ല്‍ ജില്ലയില്‍ 15,728 മാനിക രോഗകളെ കണ്ടെത്തിയതായി മന:ശസ്ത്ര വിഭാഗം മേധാവി ഡോ. വര്‍ഗ്ഗീസ് പുന്നൂസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പേര്‍ട്ട് ചെയ്യുന്നു. ഇതില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. 2008 ല്‍ 9,569 പേരെയാണ് നാസലിക പ്രശ്‌നങ്ങളുിടെ പേരില്‍ ചികിത്സകള്‍ക്ക് വിധേയരാക്കിയത്.

മദ്യത്തിന്റേയും മറ്റ് മയക്കുമരുന്നുകളുടേയും ഉപയോഗം, ജോലി സമ്മര്‍ദ്ദം, കുടുംബ പ്രശ്‌നങ്ങള്‍, ദാമ്പത്യ പ്രശ്‌നങ്ങള്‍ , ജീവിത ശൈലി മാറ്റം എന്നിവയാണ് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പ്രധാന കാരണങ്ങളായി വിലയിരുത്തുന്നത്.
ജില്ലയില്‍ മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും ഉപയോഗം ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഓരോ വര്‍ഷവും മൂന്ന് സ്ത്രീകളെയെങ്കിലും മദ്യമോ മയക്കുമരുന്നോ ഉപയോഗിക്കുന്നതുകൊണ്ടുള്ള മാനസിക രോഗങ്ങളുമായി ആശുപത്രിയില്‍ എത്താറുണ്ടത്രെ.
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ മന:ശാസ്ത്ര വിഭാഗം ആരോഗ്യ ബോധവത്കരണത്തിനായി വലിയ പദ്ധതികള്‍ ഒരുക്കുന്നുണ്ട്.ലോക മാനസികാരോഗ്യ ദിനത്തിലെ പരിപാടികള്‍ ജി സുധാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications