കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യ പ്രവർത്തകർക്കും സൌജന്യ മാസ്ക്: മനം കവർന്ന് മലയാളി വനിത, ആരാണ് രാജി രാധാകൃഷ്ണൻ

Google Oneindia Malayalam News

തിരുവനന്തപുരം: ലോകം കൊറോണ വൈറസിനെതിരായ പോരാട്ടം തുടരുമ്പോൾ മനസ്സ് നിറച്ച് മലയാളി യുവതി. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനത്തിലേർപ്പെട്ട പോലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും മാസ്കുകൾ തയ്ച്ച് നൽകുന്ന തിരക്കിലാണ് രാജിയിപ്പോൾ. രാവും പകലും ഇരുന്ന് മാസ്കുകൾ തുന്നിയെടുക്കുന്ന രാജിയാവട്ടെ ഇപ്പോൾ പ്രതിഫലം വാങ്ങാനും തയ്യാറല്ലെന്നാണ് അമ്മ പ്രഭ പറയുന്നത്. നോട്ടുകൾ ശേഖരിക്കുന്നത് ഇഷ്ടപ്പെടുന്ന ഭിന്നശേഷിക്കാരിയായ രാജിയാണ് ഇപ്പോൾ സൌജന്യമായി മാസ്കുകൾ തയ്ച്ച് നൽകി സമൂഹത്തിന് മാതൃകയായി മാറുന്നത്. നോട്ടുകൾ ശേഖരിക്കാൻ ഇഷ്ടപ്പെടുന്ന രാജി എന്തെങ്കിലും ചെയ്യമ്പോൾ അമ്മ തന്നെയാണ് പണം നൽകാറുള്ളത്. തിരുവന്തപുരത്തെ തിരുമല കുന്നപ്പുഴ സ്വദേശികളായ പ്രഭാ ഉണ്ണിയുടെയും രാധാകൃഷ്ണന്‍ ഉണ്ണിയുടെയും മകളാണ് മലയാളികൾക്ക് പ്രചോദനമായി മാറിക്കഴിഞ്ഞ രാജി രാധാകൃഷ്ണൻ.

'മുഖ്യന്റെ മുഖം മിനുക്കാനുള്ള 'നാം മുന്നോട്ട്' ന് 31.85 കോടി, കോടികളുടെ മാമാങ്കം'; വിമർശനം'മുഖ്യന്റെ മുഖം മിനുക്കാനുള്ള 'നാം മുന്നോട്ട്' ന് 31.85 കോടി, കോടികളുടെ മാമാങ്കം'; വിമർശനം

തയ്യലിനോട് കമ്പം

തയ്യലിനോട് കമ്പം


വ്യാഴാഴ്ച ആരോഗ്യ മന്ത്രി കെ കെ ഷൈലജയാണ് മാനസിക വെല്ലുവിളി നേരിടുന്ന 30 കാരിയായ രാജി രാധാകൃഷ്ണനെക്കുറിച്ചെഴുതുന്നത്. വൈകല്യങ്ങൾ മറികടന്ന് രാജി സംസ്ഥാനത്തെ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കുചേർന്നുവെന്നാണ് ആരോഗ്യമന്ത്രി കുറിച്ചത്. കഴിഞ്ഞ നവംബറിൽ കുറച്ച് ദിവസം മാത്രം സ്പെഷ്യൽ സ്കൂളിൽ പോയ രാജിക്ക് ഇക്കാര്യത്തിൽ വളരെയധികം മടിയുണ്ട്. അവിടെ നിന്നാണ് രാജി തയ്യൽ പഠിക്കുന്നതെന്നാണ് അമ്മ സാക്ഷ്യപ്പെടുത്തുന്നത്. തിരുവനന്തപുരത്ത് വൈകല്യമുള്ളവർക്കായി മദർ ക്വീൻ എന്ന സംഘടന നടത്തിവരികയാണ് രാജിയുടെ അമ്മ.

 സംഘടനാ പ്രവർത്തനം

സംഘടനാ പ്രവർത്തനം


"ഞങ്ങളെപ്പോലെ വൈകല്യങ്ങളുള്ള മക്കളുള്ള രക്ഷിതാക്കളുടെ വേവലാതികൾ ഞാൻ കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് അത്തരം കുട്ടികൾക്ക് വേണ്ടി എനിക്ക് എന്തെങ്കിലും ചെയ്യണമായിരുന്നു. ഇതോടെയാണ് കഴിഞ്ഞ ആറ് വർഷങ്ങളായി ഞങ്ങൾ ഒരു സംഘടന നടത്തിവരുന്നത്. മാസം മുഴുവൻ 20-40 വരെ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ നൽകാനുള്ള ശേഷി ഇന്ന് സംഘടനയ്ക്കുണ്ട്. അതിനൊപ്പം ആശുപത്രികളിലുള്ളവരെയും സഹായിക്കുന്നുണ്ട്. എന്നാൽ കൊറോണ വൈറസ് ഭീതി വർധിച്ചതോടെ ആളുകൾ വീടുകളിൽ തന്നെ കഴിയുകയാണ്. ഈ സാഹചര്യത്തിൽ ഓട്ടോറിക്ഷയിൽ ഭക്ഷണകിറ്റുകൾ അവരുടെ വീട്ടിലെത്തിക്കുകയാണ് ചെയ്യുന്നത്. കയ്യിലുള്ള പണം തീർന്നതോടെ പിന്നീട് എനിക്കത് ചെയ്യാൻ കഴിയാതായി. ഞാൻ മാസ്ക് നിർമിക്കാൻ തുടങ്ങി. രാജിയും അതിൽ പങ്കുചേർന്നു. മാസ്കിന്റെ രണ്ടുവശവും തുന്നിച്ചേർത്ത് അതിൽ വള്ളികൾ ഇടാൻ എന്നെ അനുവദിച്ചു" പ്രഭ പറയുന്നു.

മാസ്ക് നിർമാണം

മാസ്ക് നിർമാണം

രാജിയും അമ്മയും ചേർന്ന് മാസ്കുകൾ തയ്ച്ചെടുക്കാൻ ആരംഭിച്ചതോടെ കുറച്ച് മാസ്കുകൾ ഇവർ കോർപ്പറേഷൻ കൌൺസിലർക്ക് എത്തിച്ചുനൽകി. ഇതിനിടെ തന്നെ രാജിക്കൊപ്പം പ്രഭയ ആരോഗ്യമന്ത്രി ഷൈലജയെ കാണാനും കഴിഞ്ഞു. " അതെന്റെ ജന്മദിനമായിരുന്നു. എനിക്കുള്ള സമ്മാനവും. എല്ലാ സ്ത്രീകൾക്കും പ്രചോദനമായി മാറിയ മന്ത്രി ഷൈലജയെ കാണാൻ കഴിഞ്ഞത് വലിയ പ്രചോദമായി. അവൾ വളരെ ശ്രദ്ധയോടെ നിങ്ങളെ കേൾക്കുകയും ശാന്തയായിരിക്കുകയും ചെയ്തു. ആ വേളയിൽ രാജി വളരെ സന്തോഷവതിയായിരുന്നു" പ്രഭ കൂട്ടിച്ചേർത്തു.

 വെല്ലുവിളികളെ അതിജീവിച്ച്

വെല്ലുവിളികളെ അതിജീവിച്ച്

"കോവിഡ്-19നെ അതിജീവിക്കാനുള്ള വലിയ പ്രയത്‌നത്തിലാണ് കേരളം. സംസ്ഥാനത്തുടനീളം ചെറുതും വലുതുമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വെല്ലുവിളികളെ അതിജീവിച്ച് തിരുമല കുന്നപ്പുഴ സ്വദേശികളായ പ്രഭാ ഉണ്ണിയുടെയും രാധാകൃഷ്ണന്‍ ഉണ്ണിയുടെയും മകളായ രാജി രാധാകൃഷ്ണനും കോവിഡ് പ്രതിരോധത്തില്‍ പങ്കാളിയാകുകയാണ്. കോവിഡ് കാലത്ത് എല്ലാവരും മാസ്‌ക് ധരിച്ച് പുറത്തിറങ്ങണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് മാസ്‌ക് നിര്‍മ്മാണത്തിന് സ്വയം തയ്യാറായി മുന്നോട്ട് വരികയായിരുന്നു ഭിന്നശേഷിക്കാരിയായ രാജി'' എന്നാണ് ആരോഗ്യമന്ത്രി കെകെ ഷൈലജ ഫേസ്ബുക്കിൽ കുറിച്ചത്.

 മുന്നോട്ടുവരാൻ ആഹ്വാനം

മുന്നോട്ടുവരാൻ ആഹ്വാനം

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഇതിനകം ആയിരക്കണക്കിന് മാസ്‌കുകള്‍ രാജി സ്വയം നിര്‍മ്മിച്ച് പോലീസുകാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൗജന്യമായി വിതരണം നടത്തിയിട്ടുണ്ട്. ഇനിയും കഴിയുന്നത്രയും മാസ്‌കുകള്‍ നിര്‍മ്മിച്ച് സൗജന്യമായി ആരോഗ്യ മേഖയിലെ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിനും രാജി തയ്യാറാണെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന രാജി തന്റെ അമ്മയില്‍ നിന്നുമാണ് തയ്യല്‍ കണ്ടുപഠിച്ചതെന്നും മന്ത്രി കൂട്ടിച്ചേർക്കുന്നു. സ്വന്തമായി തയ്യാറാക്കിയ മാസ്‌കുകളുമായി രാജി, എന്നെ കാണുകയും അത് കൈമാറുകയും ചെയ്തു. രാജിയുടെ ഈയൊരു പരിശ്രമത്തെ അഭിനന്ദിക്കുന്നു. വീട്ടിലിരിക്കുന്ന രാജിയെപ്പോലുള്ള തയ്യലറിയാവുന്നവര്‍ ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള മാസ്‌ക് നിര്‍മ്മാണവുമായി മുന്നോട്ട് വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

English summary
Intellectually- disabled Kerala woman stiches masks to health workers for free
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X