കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്എഫ്‌ഐക്കെതിരെ ഇ ശ്രീധരന്‍; ക്യാംപസുകള്‍ പേക്കൂത്തുകളുടെ വിളനിലം, മൂല്യങ്ങള്‍ നഷ്ടമായി!

  • By Akshay
Google Oneindia Malayalam News

കൊച്ചി: രാഷ്ട്രീയം പിടിമുറുക്കിയതോടെ ക്യാംപസുകളുടെ മൂല്യം നഷ്ടമായെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. വിക്ടോറിയ കോളേജില്‍ പ്രിന്‍സിപ്പലിന് ശവകുടീരം ഒരുക്കിയതും മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതും അടക്കമുളള പ്രവര്‍ത്തികള്‍ സ്വയം ലജ്ജയുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. ക്യാംപസ് രാഷ്ട്രീയം നിരോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

എഫ്ആര്‍എന്‍വിയുടെ കൊച്ചി ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇത്തരത്തില്‍
പരാമർശം നടത്തിയത്. ജനാധിപത്യ സംരക്ഷണമെന്ന പേരില്‍ കലാലയങ്ങളില്‍ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എസ്എഫ്ഐക്ക് പരോക്ഷ വിമർശനം

എസ്എഫ്ഐക്ക് പരോക്ഷ വിമർശനം

വിക്ടോറിയ കോളേജില്ർ പ്രിന്ർസിപ്പലിന് ശവകുടീരം ഒരുക്കിയതും മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പാളിന്‍റെ കസേര കത്തിച്ചുമായ സംഭവത്തെ അധികരിച്ചായിരുന്നു ഇ ശ്രീധരന്‍ എസ്എഫ്ഐയെ പരോക്ഷമായി വിമർശിച്ചത്.

പേക്കൂത്തുകളുടെ വിളനിലം

പേക്കൂത്തുകളുടെ വിളനിലം

രാഷ്ട്രീയ പേക്കൂത്തുകളുടെ വിളനിലമായി കലാലയങ്ങള്‍ മാറിയതില്‍ ദുഃഖമുണ്ടെന്നും മെട്രോമാന്‍ പറഞ്ഞു.

അക്രമങ്ങളെ സംരക്ഷിക്കുന്ന നിലപാട്

അക്രമങ്ങളെ സംരക്ഷിക്കുന്ന നിലപാട്

ജനാധിപത്യ സംരക്ഷണമെന്ന പേരില്‍ കലാലയങ്ങളില്‍ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അനാവശ്യ ഇടപെടല്‍

അനാവശ്യ ഇടപെടല്‍

രാഷ്ട്രീയക്കാരുടെ അനാവശ്യ ഇടപെടലും സര്‍ക്കാര്‍ സംവിധാനങ്ങളുമാണ് പോലീസുകാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനുള്ള വിലങ്ങുതടിയെന്നും അദ്ദേഹം ആരോപിച്ചു.

സ്വതന്ത്ര്യ ചുമതല

സ്വതന്ത്ര്യ ചുമതല

പോലീസ് സേനയ്ക്ക് സ്വതന്ത്ര്യ ചുമതല നല്‍കണമെന്ന ആവശ്യം എഫ്ആര്‍എന്‍വിയുടെ നേതൃത്വത്തില്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്യാംപസ് രാഷ്ട്രീയം നിരോധിക്കണം

ക്യാംപസ് രാഷ്ട്രീയം നിരോധിക്കണം

ക്യാംപസ് രാഷ്ട്രീയം നിരോധിക്കേണ്ടത് തന്നെയാണെന്നാണ് മെട്രോമാന്‍ ഇ ശ്രീധരന്‍റെ നിലപാട്. ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന് നഗരത്തിലെ വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വാമി ഭൂമാനന്ദ തീര്‍ത്ഥ

സ്വാമി ഭൂമാനന്ദ തീര്‍ത്ഥ

സ്വാമി ഭൂമാനന്ദ തീര്‍ത്ഥയുടെ നേതൃത്വത്തില്‍ 2008ല്‍ രൂപികരിച്ചതാണ് എഫ്ആര്‍എന്‍വി. ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം നഗരങ്ങളില്‍ ഇതിന് ഘടകങ്ങളുണ്ട്.

രാജ്യത്തിന്റെ പരമ്പരാഗത മൂല്യങ്ങള്‍

രാജ്യത്തിന്റെ പരമ്പരാഗത മൂല്യങ്ങള്‍

രാജ്യത്തിന്റെ പരമ്പരാഗത മൂല്യങ്ങളെ മുറുകെ പിടിക്കുന്ന രീതികളെ പ്രോത്സാഹിപ്പിക്കുകയും പുതിയ തലമുറയെ പരിചയപ്പെടുത്തുകയുമാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

ദേശീയ പ്രസിഡന്‍റ്

ദേശീയ പ്രസിഡന്‍റ്

ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഫ്ആര്‍എന്‍വി ( ഫൗണ്ടേഷന്‍ ഫോര്‍ റിസ്‌റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യൂസ്) ന്റെ ദേശീയ പ്രസിഡന്റ് കൂടിയാണ് മെട്രോമാന്‍ ഇ ശ്രീധരന്‍.

English summary
Metro man E Sreedharan against campus politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X