കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചി മെട്രോ സോളാർ പവർ പ്ലാന്റിന്റെ ഉദ്ഘാടനം മാറ്റി വെച്ചുു; കാരണം അൻവർ സാദത്ത് എംഎൽഎ?

  • By Akshay
Google Oneindia Malayalam News

കൊച്ചി: കൊച്ചി മെട്രോയിലെ സൗരോര്‍ജ വൈദ്യുതി സംവിധാനങ്ങളുടെ ഉദ്ഘാടനം മാറ്റിവെച്ചു. അൻവർ സാദത്ത് എംഎൽഎയെ ക്ഷണിക്കാത്തത് വിവാദമായിരുന്നു. ആലുവ എംഎൽഎയാണ് അൻവർ സാദത്ത്.

എന്നാൽ കൊച്ചി മെട്രോ അധികൃതർ മെട്രോയിലെ സൗരോർജ്ജ പവർ പ്ലാന്റിന്റെ ഉദ്ഘാടനം അൻവർ സാദത്തിനെ അറിയിച്ചില്ല. രാവിലെ പത്രത്തിലൂടെയാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നാണ് എംഎൽഎ പറയുന്നത്. ഈ കാര്യം സബന്ധിച്ച് മുഖ്യമന്ത്രിക്ക് എംഎൽഎ പരാതിയും നൽകി. ഇതിനെതിരെ കടുത്ത രോക്ഷം മുഖ്യമന്ത്രി രേഖപ്പെടുത്തി.

Kochi Metro

ജൂണ്‍ 17ന് കൊച്ചി മെട്രോ യാത്രാ സര്‍വീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശന വേളയിലാണ് ഉദ്ഘാടന പരിപാടി തയ്യാറാക്കിയത്. എന്നാൽ എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്ഘാടനം മാറ്റിവെക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.

കൊച്ചി മെട്രോയ്ക്ക് സാങ്കേതിക സഹായം നല്‍കുന്ന അല്‍സ്‌റ്റോമില്‍ നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തില്‍ സിഗ്നല്‍, ശബ്ദം, വൈദ്യുതി, സാങ്കേതിക, അനൗണ്‍സ്‌മെന്റ് സംവിധാനകളെല്ലാം പരിശോധന നടത്തി സജ്ജമാക്കിയിട്ടുണ്ട് . വൈദ്യുതി, സാങ്കേതിക സജ്ജീകരണങ്ങളുടെ ജോലികളും പൂർത്തിയായി.

മൂന്നുകോച്ചുളള ആറു ട്രെയിനാകും തുടക്കത്തില്‍ മെട്രോ സര്‍വീസ് നടത്തുക. രാവിലെ ആറുമുതല്‍ രാത്രി പതിനൊന്നുവരെ പത്ത് മിനിറ്റ് ഇടവിട്ടാകും സര്‍വീസ്. തിരക്ക് കുറവുളള സമയങ്ങളില്‍ ഈ ഇടവേള ദീര്‍ഘിപ്പിക്കുന്നതും പരിഗണനയിലുണ്ട്. ആലുവ മുതല്‍ പാലാരിവട്ടം വരെ 13 കിലോമീറ്ററാണ് ഉദ്ഘാടന സജ്ജമായത്.

English summary
Metro Station solar power plant inaguration postpond
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X