മൂന്നു കിലോമീറ്ററിനിടെ മിഷേലിനു സംഭവിച്ചത്!! ചിലര്‍ പിന്തുടര്‍ന്നു ? പോലീസ് തേടുന്നു ആ ദൃശ്യങ്ങള്‍!!

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടേത് ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിലേക്ക് അന്വേഷണം സംഘം ഏറെക്കുറെ എത്തിക്കഴിഞ്ഞെങ്കിലും ഇതിനായി ചില കാര്യങ്ങള്‍ കൂടി വ്യക്തമാവുന്നുണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം.

കൂടുതല്‍ ദൃശ്യങ്ങള്‍ വേണം

മരണം ആത്മഹത്യ തന്നെയെന്ന് ഉറപ്പിക്കാന്‍ കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിക്കുകയെന്ന വഴിയാണ് ഇനി അന്വേഷണസംഘത്തിന് മുന്നിലുള്ളത്. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ഇതിനായി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

ഇതിനിടെ സംഭവിച്ചത്

വൈകീട്ട് അഞ്ചു മണിക്ക് കലൂര്‍ പള്ളിയില്‍ പ്രാര്‍ഥിക്കുന്ന മിഷേലിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിരുന്നു. പിന്നീട് രാത്രി ഏഴോടെ ഹൈക്കോടതി ജംക്ഷനില്‍ നിന്ന് ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ നടക്കുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിരുന്നു. ഇതിനിടെയുള്ള മൂന്നു കിലോമീറ്ററില്‍ സംഭവിച്ചത് എന്താണെന്നാണ് ഇനി അന്വേഷിക്കുന്നത്.

പിന്തുടര്‍ന്നത് ആര് ?

ഈ മൂന്നു കിലോമീറ്ററിനിടെ മിഷേലിനെ ആരെങ്കിലും പിന്തുടര്‍ന്നിട്ടുണ്ടോയെന്നും അവരുടെ സമ്മര്‍ദ്ദം മൂലമാണോ മിഷേല്‍ ആത്മഹത്യ ചെയ്തത് എന്നുമാണ് അന്വേഷണസംഘം സംശയിക്കുന്നത്.

ഛത്തീസ്ഗഡിലേക്കില്ല

കേസുമായി ബന്ധപ്പെട്ടു നേരത്തേ അറസ്റ്റിലായ ക്രോണിനെ താമസസ്ഥലമായ ഛത്തീസ്ഗഡിലേക്ക് കൊണ്ടു പോവുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലന്നാണ് പോലീസ് പറയുന്നത്. മിഷേലുമായി ആശയയവിനിമയം നടത്തുന്നതിന് വേറെയേതെങ്കിലും ഫോണോ സിം കാര്‍ഡോ ഇയാള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്നും മിഷേലിന്റെ എന്തെങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്തി ഇയാള്‍ സൂക്ഷിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കാനായിരുന്നു പോലീസ് ഛത്തീസ്ഗഡിലേക്ക് പോവാനിരുന്നത്.

സുഹൃത്ത് പറഞ്ഞത്

മിഷേല്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് നേരത്തേ സുഹൃത്ത് പോലീസിനു മൊഴി നല്‍കിയത്. ഇതിനേക്കാല്‍ വലിയ മാനസിക സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോയിട്ടും അവള്‍ അതിനെ അതീജിവിച്ചിട്ടുണ്ടെന്നും കൂട്ടുകാരി പറഞ്ഞിരുന്നു. ക്രോണിന്‍ തന്നെ ഉപദ്രവിച്ചതായി മിഷേല്‍ പറഞ്ഞിരുന്നുവെന്നും ഇവര്‍ പോലീസിനോടു വ്യക്തമാക്കി.

ദൃക്‌സാക്ഷികള്‍ പറഞ്ഞത്

രാത്രി ഏഴു മണിയോടെ മിഷേലുമായി സാമ്യമുള്ള പെണ്‍കുട്ടിയെ ഗോശ്രീ പാലത്തില്‍ കണ്ടിരുന്നുവെന്നും പെട്ടെന്ന് ഇവിടെ നിന്ന് ഇവരെ കാണാതായെന്നും ദൃക്‌സാക്ഷികള്‍ പോലീസിനോടു പറഞ്ഞിരുന്നു.

മാതാപിതാക്കളുടെ ആരോപണം

പള്ളിയില്‍ നിന്നു പുറത്തിറങ്ങിയ ശേഷം മിഷേലിനെ രണ്ടു പേര്‍ പിന്തുടര്‍ന്നിരുന്നതായി മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് പോലീസിനു തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എങ്കിലും ഇതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

 ദൃശ്യങ്ങള്‍ തേടി പോലീസ്

പള്ളിയില്‍ നിന്നു പുറത്തിറങ്ങിയ മിഷേല്‍ ഹൈക്കോടതി ജംക്ഷനില്‍ എത്തുന്നതുവരെ എന്തു സംഭവിച്ചുവെന്നാണ് ഇനി പോലീസിന് അറിയേണ്ടത്. റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

ഫോണ്‍ തിരയുന്നു

മിഷേലിന്റെ മൊബൈല്‍ ഫോണ്‍ പോലീസിന് ഇതുവരെ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതു ലഭിച്ചാല്‍ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഫോണ്‍ കൊച്ചി കായലില്‍ നഷ്ടപ്പെട്ടിട്ടുണ്ടാവാമെന്നാണ് പോലീസ് കരുതുന്നത്. കേസ് ഇപ്പോള്‍ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഇത് മുങ്ങിത്തപ്പിയെടുക്കാനുള്ള ഒരുക്കത്തിലാണ്.

ഡിലീറ്റ് ചെയ്യപ്പെട്ടു

മിഷേലുമായി അടുപ്പത്തായിരുന്നുവെന്ന് ക്രോണിന്‍ പോലീസിനു മൊഴി നല്‍കിയിരുന്നുവെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘം തേടുന്നുണ്ട്. മരണത്തിനു മുമ്പ് മിഷേല്‍ ക്രോണിന് അയച്ച മെസേജുകള്‍ മിഷേലിന്‍റെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ടതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതു വീണ്ടെുക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്.

English summary
police searching mor cctv visuals of michael shaji.
Please Wait while comments are loading...