കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറുനാടന്‍ തൊഴിലാളികള്‍ക്ക് കരാര്‍ എടുക്കാന്‍ അസോസിയേഷന്റെ വിലക്ക്; സംഭവം പാര്‍ട്ടി ശക്തികേന്ദ്രത്തില്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മറുനാടന്‍ തൊഴിലാളികള്‍ കെട്ടിട നിര്‍മാണ ജോലികള്‍ കരാര്‍ എടുക്കുന്നതിന് അസോസിയേഷന്റെ വിലക്ക്. പ്രൈവറ്റ് ബില്‍ഡിങ് കോട്രാക്‌റ്റേഴ്‌സ് അസോസിയേഷനാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ വളയത്ത് പോസ്റ്റര്‍ പതിച്ചത്. ഇതര സംസ്ഥാന തൊഴിലാളികള്‍ കെട്ട്, വാര്‍പ്പ്, തേപ്പ് എന്നീ പണികള്‍ കരാര്‍ എടുത്താല്‍ തടയുമെന്ന് പോസ്റ്ററില്‍ പറയുന്നു. മനുഷ്യാവകാശദിനമായ ഡിസംബര്‍ 10 മുതലാണ് ഈ അവകാശനിഷേധം എന്ന കൗതുകവുമുണ്ട്. സിപിഎമ്മിന്റെ പിന്‍ബലമുള്ള സംഘടനയാണ് പിബിസിഎ. കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത വളയം പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണ്.

ഹര്‍ദിക് കോണ്‍ഗ്രസിലേയ്ക്ക്!! ആ തീരുമാനം ജനങ്ങള്‍ക്ക് വേണ്ടി, ബിജെപിയ്ക്ക് തിരിച്ചടി!!
ഇതരസംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ലോകമെങ്ങും തൊഴിലെടുക്കുന്നവരാണ് മലയാളികള്‍. കേരളത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസുതന്നെ പ്രവാസികള്‍ അയക്കുന്ന പണമാണ്. എന്നിരിക്കെ മറുനാടന്‍ തൊഴിലാളികളെ തടയുമെന്ന പ്രഖ്യാപനം വെറും കോമഡി മാത്രമാണെന്ന് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്ു.

migrants

തൊഴില്‍ എടുക്കുന്നതിന് വിലക്കില്ല, മറിച്ച് കരാര്‍ എടുക്കുന്നതിനാണ് വിലക്ക് എന്ന കൗതുകവും ഉണ്ട്. തൊഴിലുകള്‍ കരാര്‍ എടുത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ചെറിയ പ്രതിഫലം നല്‍കി അവരെക്കൊണ്ട് ആ ജോലി ചെയ്യിക്കുക എന്നതാണ് കരാറുകാരുടെ രീതി. ഈ ഇടനില സമ്പ്രദായമാണ് നേരിട്ട് കരാര്‍ എടുക്കുന്നതിലൂടെ മറുനാടന്‍ തൊഴിലാളികള്‍ ഇല്ലാതാക്കുന്നത്. ഒരേസമയം കരാര്‍ കൊടുക്കുന്നവര്‍ക്കും തൊഴിലാളികള്‍ക്കും ലാഭകരമാണ് ഈ സംവിധാനം. ഇതിനെതിരെയാണ് അസോസിയേഷന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

English summary
Migramt labours are restricted to take contract
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X