Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ദിക് കോണ്‍ഗ്രസിലേയ്ക്ക്!! ആ തീരുമാനം ജനങ്ങള്‍ക്ക് വേണ്ടി, ബിജെപിയ്ക്ക് തിരിച്ചടി!!

അഹമ്മദാബാദ്: പാട്ടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ സന്നദ്ധതയറിയിച്ചതായി സൂചന. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹര്‍ദിക് ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്തില്‍ ആദ്യഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെയാണ് ഹര്‍ദിക് ഇക്കാര്യം വ്യക്തമാക്കിയത്. നല്ലതിന് വേണ്ടിയാണെങ്കില്‍ കോണ്‍ഗ്രസിലേയ്ക് പോകുമെന്നും ജനങ്ങള്‍ അങ്ങനെ തീരുമാനിച്ചാല്‍ താന്‍ അങ്ങനെ ചെയ്യുമെന്നുമാണ് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ദിക് വ്യക്തമാക്കിയത്. താന്‍ കോണ്‍ഗ്രസില്‍ ചേരുന്നത് ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെങ്കില്‍ തീര്‍ച്ചയായും അതിനെക്കുറിച്ച് ചിന്തിക്കുമെന്നും യുവ പാട്ടീദാര്‍ നേതാവ് പറയുന്നു. ഇങ്ങനെ സംഭവിച്ചാല്‍ പാര്‍ട്ടിയില്‍ ചേരുന്നതിനുള്ള രാഹുല്‍ ഗാന്ധിയുടെ ക്ഷണം സ്വീകരിക്കുമെന്നും ഹര്‍ദിക് പറയുന്നു.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിശേഷിപ്പിച്ച നടപടിയ്ക്കെതിരെ നേരത്തെ രംഗത്തെത്തിയ ഹര്‍ദിക് പട്ടേല്‍ മണി ശങ്കര്‍ അയ്യര്‍ പ്രധാനമന്ത്രിയെ നീചനെന്ന് വിശേഷിപ്പിച്ചതുപോലെ തന്നെ മോശമാണെന്നും ചൂണ്ടിക്കാണിച്ചിരുന്നു. രാഹുലിനെ പപ്പുവെന്ന് വിളിച്ച് കളിയാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഹര്‍ദിക് പറയുന്നു. മോദിക്കും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്കും വെല്ലുവിളിയായി മാറാനുള്ള കഴിവ് രാഹുലിനുണ്ടെന്നും ഹര്‍ദിക് പറയുന്നു.

hardik

കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ആരോടും ആവശ്യപ്പെടില്ലെന്നും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് സംസാരിക്കുന്നുണ്ടെന്നും തീരുമാനം ജനങ്ങള്‍ക്ക് വിട്ടുവെന്നും ഹര്‍ദിക് വ്യക്തമാക്കുന്നു. ഗുറാത്ത് ഭരിക്കുന്ന ബിജെപി തിരഞ്ഞെടുപ്പിന് മുന്നോടിയായി കുതിരക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും പാട്ടീദാര്‍ നേതാക്കള്‍ക്ക് ബിജെപി 5൦ ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും ബിജെപിയുടെ തന്ത്രങ്ങള്‍ പരാജയം ഭയന്നാണെന്നും ഹര്‍ദിക് പറയുന്നു. അടുത്ത രണ്ടര വര്‍ഷത്തേയ്ക്ക് പാട്ടീദാര്‍ സംഘടന ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്നും ബിജെപിയുടെ അതിക്രമങ്ങള്‍ക്കെതിരെ പോരാടുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും ഗുജറാത്തിലെ തീപ്പൊരി നേതാവ് പറയുന്നു.

സംവരണം സംബന്ധിച്ച് തങ്ങള്‍ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും കോണ്‍ഗ്രസ് അംഗീകരിച്ചുവെന്നും ഹര്‍ദിക് വ്യക്തമാക്കി. നേരത്തെ രണ്ട് തവണ സംവരണ വിഷയുമായി മാധ്യമങ്ങളെ കാണുമെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും അവസാന നിമിഷത്തില്‍ ഇത് റദ്ദാക്കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പാട്ടീദാര്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് സംവരണം നല്‍കുമെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയെന്നാണ് ഹര്‍ദിക് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+