കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റുകാലമ്മയ്ക്ക് 40ലക്ഷം സ്ത്രീകളുടെ പൊങ്കാല

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണ ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല നിവേദ്യം നല്‍കാന്‍ എത്തിയത് നാല്‍പ്പത് ലക്ഷം സ്ത്രീകള്‍. ഇന്ന് (16-02-2014, ഞായര്‍) രാവിലെ 10.30ന് ക്ഷേത്രഭണ്ഡാര അടുപ്പില്‍ നിന്ന് സഹമേല്‍ശാന്തിമാര്‍ തീ പകരുന്നതോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കും. 2.30നാണ് പൊങ്കാല നിവേദ്യം. പൊങ്കാലയ്ക്കായി ക്ഷേത്രപരിസരത്തും നഗരത്തിലും അടുപ്പുകള്‍ നിരന്നു കഴിഞ്ഞു. നഗരത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങളിലാണ് അടുപ്പുകൂട്ടിയിരിക്കുന്നത്.

പൊങ്കാലയോടനുബന്ധിച്ച് വന്‍ സുരക്ഷാ സന്നാഹമാണ് തലസ്ഥാന നഗരിയില്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ 5,000ല്‍ അധികം പൊലീസുകാരെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ ആറ്റുകാലമ്മയെ കാണാനെത്തിയിട്ടുണ്ട്. രാത്രി 12.30ന് കുരുതി തര്‍പ്പണത്തോടെ പത്ത് ദിവസം നീണ്ട പൊങ്കാല മഹോത്സവത്തിന് സമാപനമാകും.

ആറ്റുകാല്‍ പൊങ്കാല

ആറ്റുകാല്‍ പൊങ്കാല

തിരുവനന്തപുരം ജില്ലിയിലെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടക്കുന്ന പൊങ്കാലമഹോത്സവമാണ് ആറ്റുകാല്‍ പൊങ്കാല. മകരം കുംഭം മാസങ്ങളിലായി നടക്കുന്ന ക്ഷേത്രോത്സവത്തിന്റെ ഒമ്പതാം ദിവസമാണ് ആറ്റുകാല്‍ പൊങ്കാല നടക്കുന്നത്.

 സ്ത്രീകളുടെ ഉത്സവം

സ്ത്രീകളുടെ ഉത്സവം

ലോകത്തെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിലാണ് ഗിന്നസ്ബുക്കില്‍ ആറ്റുകാല്‍ പൊങ്കാല ഇടം നേടുന്നത്.

 ആറ്റുകാല്‍ പൊങ്കാല ഗിന്നസ് ബുക്കില്‍

ആറ്റുകാല്‍ പൊങ്കാല ഗിന്നസ് ബുക്കില്‍

1997 ഫെബ്രുവരി 23ന് നടന്ന പൊങ്കാലയില്‍ 1.5 മില്യണ്‍ സ്ത്രീകള്‍ പങ്കെടുത്തതു അടിസ്ഥാനമാക്കിയാണ് ഈ ചടങ്ങ് ഗിന്നസ് ബുക്കില്‍ കയറിയത്. 2009ല്‍ പുതുക്കിയ ഗിന്നസ് റെക്കോര്‍ഡ് അനുസരിച്ച് 25 ലക്ഷം പേര്‍ ഈ ഉത്സവത്തില്‍ പങ്കെടുത്തു.

തിരുവനന്തപുരം നഗരത്തില്‍

തിരുവനന്തപുരം നഗരത്തില്‍

പൊങ്കാല സമയത്ത് സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഈ ക്ഷേത്രവും അതിനു പരിസരങ്ങളായ തിരുവനന്തപുരം നഗരവും ജനനിബിഡമാകാറുണ്ട്. ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 4 കി.മീറ്ററോളം റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകള്‍ കൊണ്ട് നിറയും.

എന്താണ് പൊങ്കാല

എന്താണ് പൊങ്കാല

ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. പൊങ്കാല ഒരു ആത്മസമര്‍പ്പണമാണ്. അതിലുപരി അനേകം പുണ്യം നേടിത്തരുന്ന ഒന്നായിട്ടാണ് പൊങ്കാല കരുതിപ്പോരുന്നത്.

ആഗ്രഹങ്ങള്‍ സാധിക്കാന്‍

ആഗ്രഹങ്ങള്‍ സാധിക്കാന്‍

പൊങ്കാല അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ മനസ്സിനുള്ളിലെ ആഗ്രഹങ്ങള്‍ സാധിച്ച് തരും എന്നുള്ള ഉറപ്പുമാണ് പൊങ്കാലയിലേക്ക് സ്ത്രീജനങ്ങളെ ആകര്‍ഷിക്കുന്നത്.

പൊങ്കാലവൃതം

പൊങ്കാലവൃതം

പൊങ്കാലയ്ക്ക് മുമ്പ് ഒരാഴ്ചയെങ്കിലും വ്രതം നോറ്റിരിക്കണം. കൂടാതെ ദിവസത്തില്‍ രണ്ടുനേരം കുളിച്ച്, മല്‍ത്സ്യം, മുട്ട, മാംസം എന്നിവ വെടിഞ്ഞ് സസ്യാഹാരം മാത്രം കഴിച്ച് മനശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാന്‍. അതിനു പുറമെ, പൊങ്കാലയുടെ തലേ ദിവസം ഒരിക്കല്‍െ മാത്രമേ ആഹാരം കഴിക്കാവൂ. ഇപ്പോള്‍ ഇത് ഒരു നേരം അറിഭക്ഷണം എന്നായിട്ടുണ്ട്.

പൊങ്കാല ഇടാന്‍ അനുവാദം ചോദിക്കല്‍

പൊങ്കാല ഇടാന്‍ അനുവാദം ചോദിക്കല്‍

പൊങ്കാലയ്ക്ക് മുന്‍പ് കഴിവതും ക്ഷേത്രദര്‍ശനം നടത്തുക. കാരണം പൊങ്കാല ഇടുവാന്‍ അനുവാദം ചോദിക്കുന്നതായിട്ടാണ് ഇങ്ങനെ ചെയ്യുന്നത്.

ഗണപതിക്ക് വയ്ക്കല്‍

ഗണപതിക്ക് വയ്ക്കല്‍

പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്ക്ക് വയ്ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയില്‍ അവില്‍, മലര്‍, വെറ്റില, പാക്ക്, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയില്‍ വെള്ളം എന്നിവ വയ്ക്കണം.

 പൊങ്കാല മണ്‍കലത്തില്‍

പൊങ്കാല മണ്‍കലത്തില്‍

പുതിയ മണ്‍കലത്തിലാണ് പൊങ്കാല ഇടേണ്ടത്. പ്രപഞ്ചത്തിന്റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കല്പ്പിച്ച്, അതില്‍ അരിയാകുന്ന മനസ്സ് തിളച്ച് അതിന്റെ അഹംബോധം നശിക്കുകയും, ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ ചേര്‍ന്ന് ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുന്നു എന്നാണ് ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഭണ്ഡാരല അടുപ്പ്

ഭണ്ഡാരല അടുപ്പ്

ക്ഷേത്രത്തിനു മുന്‍പിലുള്ള ഭണ്ഡാര (രാജാവിന്റെ പ്രതീകം) അടുപ്പില്‍ തീ കത്തിച്ചതിനു ശേഷം മാത്രമേ മറ്റുള്ള അടുപ്പുകളില്‍ തീ കത്തിക്കാന്‍ പാടുള്ളൂ. പൊങ്കാല അടുപ്പില്‍ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നുമുണ്ട്.

 പൊങ്കാല സമാപാനം

പൊങ്കാല സമാപാനം

നിവേദ്യം തയാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയില്‍ സാധാരണയായി വെള്ള ചോറ്, വെള്ളപായസം, ശര്‍ക്കര പായസം എന്നിവയും തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് മുതലായവ നിവേദ്യം തയ്യാറായതിനു ശേഷവും ഉണ്ടാക്കാം. അതിനു ശേഷം ക്ഷേത്രത്തില്‍ നിന്നും നിയോഗിക്കുന്ന പൂജാരികള്‍ തീര്‍ത്ഥം തളിക്കുന്നതോടെ പൊങ്കാല സമാപിക്കുന്നു.

2014ലെ പൊങ്കാല കാഴ്ച

2014ലെ പൊങ്കാല കാഴ്ച

ക്ഷേത്രത്തില്‍ ദേവിയുടെ മുന്നിലെ വിളക്കില്‍ നിന്ന് തന്ത്രി പകര്‍ന്നു നല്‍കിയ ദീപം മേല്‍ശാന്തി തിടപ്പള്ളിയിലെ ചെറിയ അടുപ്പില്‍ കത്തിച്ചു. അതില്‍ നിന്ന് പകര്‍ന്ന ദീപം കീഴ്ശാന്തി ക്ഷേത്രത്തിനുമുന്നിലെ പണ്ടാരയടുപ്പിലേക്ക് പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്.

 രാഷ്ട്രീയ രംഗത്ത് നിന്ന്

രാഷ്ട്രീയ രംഗത്ത് നിന്ന്

രാഷ്ട്രീയ സിനിമാ രംഗത്തുനിന്നുള്ള പ്രമുഖര്‍ ആറ്റുകാലമ്മയെ ദര്‍ശിക്കാനും പൊങ്കാല ഉത്സവത്തിന് പങ്കെടുക്കാനും എത്തിയിരുന്നു.

ശശി തരൂര്‍

ശശി തരൂര്‍

ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തിന് ശേഷം തരൂര്‍ പൊതു പരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല. എന്നാല്‍ ആറ്റുകാലമ്മയെ കാണാന്‍ തരൂര്‍ എത്തിയിരുന്നു

ശ്രീലേഖ ഐപിഎസ്

ശ്രീലേഖ ഐപിഎസ്

ശ്രീലേഖ ഐപിഎസ് പൊങ്കാലയിടാന്‍ എത്തിയപ്പോള്‍

English summary
Millions of women devotees have arrived here to cook an offering as part of the famed Attukal Pongala festival Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X