കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാല്‍ക്ഷാമം രൂക്ഷമാകുന്നു, മില്‍മ ജീവനക്കാര്‍ പണിമുടക്ക് അവസാനിപ്പിക്കണമെന്ന് മന്ത്രി

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: പെന്‍ഷനും ക്ഷേമനിധിയും നടപ്പാക്കുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക തുടങ്ങിയ അവശ്യങ്ങള്‍ ഉന്നയിച്ച് മില്‍മ ജീവനക്കാര്‍ നടത്തുന്ന പണിമുടക്കിനെ തുടര്‍ന്ന് പാല്‍ക്ഷാമം രൂക്ഷം. എന്നാല്‍ സമരം നടത്തുന്ന ജീവനക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി കെസി ജോസഫ് അറിയിച്ചു. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക് ആരംഭിച്ചത്.

ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകളുടെ മാതൃകയില്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക, ക്ഷേമനിധി നടപ്പാക്കുക, പെന്‍ഷന്‍ പ്രായം 60 ആയി വര്‍ദ്ധിപ്പിക്കുക, വെട്ടിക്കുറച്ച തസ്തിക പുനസ്ഥാപിക്കുക, നിയമനം പൂര്‍ണമായി പിഎസ്‌സിക്ക് വിടുക എന്നീ അവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ പണിമുടക്കിനിറങ്ങിയത്.

milma

നേരത്തേ മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ സമവായം കാണാത്തതിനെതുടര്‍ന്നാണ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിനിറങ്ങിയത്. ഇതോടെ സംസ്ഥാനത്ത് കടുത്ത പാല്‍ക്ഷാമം രൂപപ്പെട്ടിട്ടുണ്ട്. മില്‍മ ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ പാല്‍ സംഭരണം നിര്‍ത്തിയതോടെ പ്രതിസന്ധിയില്‍ അകപ്പെട്ടത് ക്ഷീര കര്‍ഷകരാണ്.

അവര്‍ പണിമുടക്കിനെതിരെ റോഡിലേക്ക് പാലൊഴിച്ച് പ്രതിഷേധിച്ചു. കോഴിക്കോട് മില്‍മയുടെ പാല്‍ സംഭരണ കേന്ദ്രത്തിനുമുന്നിലാണ് ക്ഷീര കര്‍ഷകരുടെ പ്രതിഷേധം അരങ്ങേറിയത്.

English summary
The employees of Kerala Cooperative Milk Marketing Federation Ltd. (Milma) went on a strike on Thursday, raising various demands including implementation of government recognised pension and welfare fund.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X