കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മില്‍മ പാലിന് 5രൂപ കൂട്ടാനൊരുങ്ങുന്നു

  • By Aswathi
Google Oneindia Malayalam News

കൊച്ചി: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ജനങ്ങളുടെ സ്ഥിതി പഴയതു പോലെ തന്നെ. തിരഞ്ഞെടുപ്പ് ചൂടു കുറയുമ്പോള്‍ വിലക്കയറ്റത്തിന്റെ തീ വീണ്ടും കത്തുന്നു. മില്‍ പാലിന് ലിറ്ററിന് ഒറ്റയടിക്ക് അഞ്ച് രൂപ കൂട്ടാനൊരുങ്ങുകയാണ്.

രണ്ടു മാസം മമ്പ് ചേര്‍ന്ന മില്‍മ എറണാകുളം മേഖല യൂണിയനാണ് ഒരു ലിറ്റര്‍ പാലിന് അഞ്ചുരൂപ കൂട്ടണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. അടുത്ത മാസം പകുതിയോടെ തീരുമാനം നിലവില്‍ വരുമെന്നാണ് സൂചന.

Milma

ക്ഷീര കര്‍ഷകരെ സഹായിക്കാന്‍ വിലകൂട്ടുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് അധികൃതര്‍ പറയുന്നു. 2012 ഒക്ടോബറിലാണ് ഒടുവില്‍ പാലിന് വില കൂട്ടിയത്. അതിന് ശേഷം കാലിത്തീറ്റയുടെ വിലയും കൂടി.

ഏപ്രില്‍ 25ന് കണ്ണൂരില്‍ ചേരുന്ന മില്‍മയുടെ നയരൂപീകരണ കമ്മിറ്റിയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. അതിനുശേഷം സര്‍ക്കാറിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. തീരുമാനം ഏത്രയും പെട്ടന്നത് നടപ്പിലാക്കണം എന്നാണ് മില്‍മയുടെ ആവശ്യം.

പുതിയ വില നിലവില്‍ വരുന്നതോടെ നീല കവറില്‍ വരുന്ന പാലിന് 20 രൂപയാകും. പാല്‍വില കൂടുന്നതോടെ മില്‍മയുടെ മറ്റ് ഉത്പന്നങ്ങളുടെ വിലയും കൂടും.

English summary
Milma price may be hike in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X