കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളമൊരുക്കാന്‍ മിനി പമ്പ നവംബര്‍ 14 നകം പൂര്‍ണസജ്ജമാക്കും: മന്ത്രി കെടിജലീല്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ശബരിമല തീര്‍ത്ഥാടന കാലത്ത് ഇടത്താവളമായി ഉപയോഗിക്കുന്ന മിനി പമ്പ നവംബര്‍ 14 നകം ഭക്തന്‍മാരെ സ്വീകരിക്കാന്‍ പൂര്‍ണ സജ്ജമാക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.

വാട്സ്ആപ്പ് നിശ്ചലമായതിന് പിന്നില്‍ സുരക്ഷാ വീഴ്ച! ഒടുവില്‍ മാപ്പപേക്ഷയും ക്ഷമാപണവും, സംഭവിച്ചത്!
കുറ്റിപ്പുറം മിനി പമ്പയില്‍ വിളിച്ചു ചേര്‍ത്ത ഉദേ്യാഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രവര്‍ത്തനങ്ങളുടെ മേല്‍ നോട്ടത്തിനായി ദേശിയ പാത വിഭാഗം ഡപ്യുട്ടി കലക്ടര്‍ ജയശങ്കര്‍ പ്രസാദിന് ചുമതല നല്‍കി. മേഖലയിലെ താല്‍ക്കാലിക വൈദ്യുതികരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേത്യത്വത്തിലായിരിക്കും നടക്കുക. പ്രവര്‍ത്തി കള്‍ അതി വേഗം നടത്തുന്നതിനായി ഷോര്‍ട്ട് ടെണ്ടര്‍ വിളിക്കും. എന്നാല്‍ മേഖലയിലെ സ്ഥിരം വൈദ്യതീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിയുടെ എം.എല്‍.എ. ഫണ്ടില്‍ നിന്ന് 12 ലക്ഷം രൂപ വകയിരുത്തിയതായി മന്ത്രി പറഞ്ഞു.

ktjaleel

മിനി പമ്പയില്‍ കെ.എസ്.ആര്‍.ടി.സി യുടെ എല്ലാ വാഹനങ്ങള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും സ്റ്റോപ്പ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനു പുറമെ ശബരി മലയിലേക്ക് മലപ്പുറം കെ.എസ്.ആര്‍.ടി.സി.ഡിപ്പോയില്‍ നിന്ന് അതി രാവിലെ പുറപ്പെടുന്ന രീതിയില്‍ ബസ് അനുവദിക്കും. ബസ് രാവിലെ ഏകദേശം ഏഴുമണിക്ക് മിനി പമ്പയിലെത്തും. തിരക്കുള്ള ദിവസങ്ങളില്‍ മൂന്ന് ഷിഫ്റ്റുകളിലായി ഡോക്ടര്‍മാരുടെ മുഴുവന്‍ സമയ സേവനം ഉറപ്പാക്കും. തിരക്ക് കുറഞ്ഞ ദിവസങ്ങളില്‍ രാവിലെ ആറു മുതല്‍ ഒമ്പതുമണി വരെയും വൈകിട്ട് അഞ്ചുമണി മുതല്‍ എട്ടുമണി വരെയും ഡോക്ടര്‍മാരുടെ സേവനം ഉണ്ടാകും. എം.ഇ.എസ്. ടമഡിക്കല്‍ കേളേജുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ഇതിനു പുറമെ കുറ്റിപ്പുറം പി.എച്ച്.സി. മുഴുവന്‍ സമയവും അടിയന്തിര സഹായം ലഭ്യമാക്കുന്നതിന് സജ്ജീകരിക്കും.

മേഖലയില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന ഭക്തന്‍മാര്‍ക്ക് മനസിലാക്കുന്നതിന് എല്ലാ ഭാഷയിലും തയ്യാറാക്കിയ സ്ഥിരം ബോഡുകള്‍ സ്ഥാപിക്കും.പഞ്ചായത്തുമായി സഹകരിച്ച് കടവിലെ ചളി നീക്കം ചെയ്യും. പൂര്‍ണമായും ഹരിത നിയമാവലി നടപ്പിലാക്കുന്നതിന് ശുചിത്വമിഷന്റെ നേത്യത്വത്തില്‍ പഞ്ചായത്തുമായി സഹകരിച്ച് പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി ഭക്ഷണം കഴിക്കുന്നതിന് കഴുകി ഉപയോഗിക്കാവുന്ന രീതിയില്‍ സ്റ്റീല്‍ പ്ലെയിറ്റുകള്‍ നല്‍കും.

ഭക്തന്‍മാരുടെ സുരക്ഷയുടെ ഭാഗമായി നിയോഗിച്ച ലൈഫ് ഗാഡുകള്‍ക്കുള്ള വേതനം 400 രൂപയില്‍ നിന്ന് 500 രൂപയാക്കി വര്‍ധിപ്പിച്ചു. സുരക്ഷക്കും ട്രാഫിക് നിയന്ത്രണത്തിനുമായി ഒരെ സമയം 10 പോലിസുകാരെ മേഖലയില്‍ വ്യന്യസിക്കും. 24 മണിക്കൂറും പോലീസിന്റെ സേവനം ലഭ്യമാക്കും. പെതുസ്ഥലത്ത് താല്‍ക്കാലിക കടകള്‍ യാതൊരു കാരണവശാലും അനുവദിക്കില്ല. നിലവിലുള്ള അന്നദാനം അതെ പോലെ തുടരും. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് നവംബര്‍ 13 ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ വിണ്ടും യോഗം ചേരും.

യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍. എ, ജില്ല പഞ്ചായത്ത് അംഗം എം.ബി.ഫൈസല്‍, ആര്‍.ഡി.ഒ. ടി.വി.സുഹാഷ്, ഡപ്യുട്ടി കലക്ടര്‍ സി. അബ്ദുല്‍ റഷീദ്,പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മി, ഡപ്യുട്ടി ഡി.എം.ഒ. മുഹമ്മദ് ഇസ്മായില്‍, ഡി.ടി.പി.സി സെക്രട്ടറി ബിനിഷ് കുഞ്ഞപ്പന്‍, തവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുബ്രമ്ഹണ്യന്‍ കെ.പി.,ത്യപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കുമാരന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.വി ശിവദാസ്, അബ്ദുല്‍ നാസര്‍ കെ.പി തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Mini Pamba for Pilgrims will be provided for recreation; KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X