വാട്സ്ആപ്പ് നിശ്ചലമായതിന് പിന്നില്‍ സുരക്ഷാ വീഴ്ച! ഒടുവില്‍ മാപ്പപേക്ഷയും ക്ഷമാപണവും, സംഭവിച്ചത്!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഓണ്‍ലൈന്‍ മെസേജിംഗ് സര്‍വീസ് വാട്സ്ആപ്പ് നിശ്ചലമായി തിരിച്ചുവന്നെങ്കിലും നിശ്ചലമായതിന്‍റെ കാരണങ്ങളാണ് ഉപഭോക്താക്കള്‍ അന്വേഷിക്കുന്നത്.  വാട്സ്ആപ്പ് വഴി മെസേജ് അയയ്ക്കാനോ മെസേജ് സ്വീകരിക്കാനോ കഴിയാതെ വന്നതോടെയാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വാട്സ്ആപ്പ് ഉപഭോക്താക്കള്‍ ഈ പ്രശ്നം ട്വിറ്ററില്‍ ചൂണ്ടിക്കാണിച്ചത്. ഇന്ത്യയില്‍ അനുഭവപ്പെട്ട സാങ്കേതിക തകരാര്‍ യൂറോപ്പിലാണ് ഏറ്റവുമധികം പ്രകടമായത്. ഇന്ത്യയിലും ഇന്തോനേഷ്യയിലുമുള്ള വാട്സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് തടസ്സം നേരിട്ടതിനൊപ്പം വിയറ്റ്നാമില്‍ നിന്നും സമാന പ്രശ്നം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെര്‍വര്‍ തകരാര്‍ മൂലമാണ് ഈ പ്രതിസന്ധിയുണ്ടായതെന്നാണ് വാട്സ്ആപ്പില്‍നിന്നുള്ള വിവരം.

വാട്സ്ആപ്പ് നിശ്ചലം: കാരണമറിയാതെ ലോകം, സംഭവിച്ചത് ഇങ്ങനെ... കമ്പനിയും സമ്മതിച്ചു!!

മൂന്ന് മണിക്കൂര്‍ കൂട്ടബലാത്സംഗം: പരാതി നല്‍കാനെത്തിയപ്പോള്‍ എസ്ഐയുടെ നാടകം, പിന്നീട് സംഭവിച്ചത്!

വാട്സ്ആപ്പ് അരമണിക്കൂര്‍ നിശ്ചലമായതിനെക്കുറിച്ച് വാട്സ്ആപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്തുകൊണ്ടാണ് നിശ്ചലമായത് എന്നത് സംബന്ധിച്ച വിവരവും ലഭ്യമല്ല. ഇന്ത്യയ്ക്ക് പുറമേ മലേഷ്യ, ഇന്തോനേഷ്യ, യൂറോപ്പിലെ പലപ്രദേശങ്ങളിലും വാട്സ്ആപ്പ് നിശ്ചലമായിട്ടുണ്ട്. #whatsappdown എന്നപേരില്‍ ഹാഷ് ടാഗ് പ്രചാരണവും നടന്നുവരുന്നുണ്ട്. ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധിക്കുന്നില്ലെന്നും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ഉപഭോക്താക്കള്‍ ട്വിറ്ററില്‍ കുറിച്ചിട്ടുള്ളത്. ഈ വര്‍ഷത്തില്‍ വാട്സ്ആപ്പ് മൂന്നാം തവണയാണ് ഇത്തരത്തില്‍ നിശ്ചലമാകുന്നത്. നേരത്തെ മെയ് മാസത്തില്‍ രണ്ട് തവണയും ആഗസ്റ്റില്‍ ഒരു തവണയും വാട്സ്ആപ്പ് നിശ്ചലമായിരുന്നു.

 ഹാഷ് ടാഗ് പ്രചാരണം ‌‌

ഹാഷ് ടാഗ് പ്രചാരണം ‌‌

#whatsappdown എന്നപേരില്‍ ഹാഷ് ടാഗ് പ്രചാരണവും ട്വിറ്ററില്‍ നടന്നുവരുന്നുണ്ട്. ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധിക്കുന്നില്ലെന്നും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ഉപഭോക്താക്കള്‍ ട്വിറ്ററില്‍ കുറിച്ചിട്ടുള്ളത്.
ഈ വര്‍ഷത്തില്‍ വാട്സ്ആപ്പ് മൂന്നാം തവണയാണ് ഇത്തരത്തില്‍ നിശ്ചലമാകുന്നത്. നേരത്തെ മെയ് മാസത്തില്‍ രണ്ട് തവണയും ആഗസ്റ്റില്‍ ഒരു തവണയും വാട്സ്ആപ്പ് നിശ്ചലമായിരുന്നു.

മെയ് മാസത്തില്‍ സംഭവിച്ചത്

മെയ് മാസത്തില്‍ സംഭവിച്ചത്

മെയ് മൂന്നിനും വാട്സ്ആപ്പ് സമാന രീതിയില്‍ പണിമുടക്കിയിരുന്നു.
വാട്സ്ആപ്പിനെ തൽസ്ഥിതിയിലെത്തിക്കാൻ പലരും നിരവധി തവണ ഫോൺ റീസ്റ്റാർട്ട് ചെയ്യുകയും അപ്ലിക്കേഷൻ മാറ്റി ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു നോക്കിയെങ്കിലും ഒരു തന്ത്രവും ഫലിച്ചില്ല. എന്നാൽ മണിക്കൂറുകള്‍ക്ക് ശേഷം വാട്സ്ആപ്പ് പഴയതുപോലെ തിരിച്ചുവരികയും ചെയ്തെങ്കിലും എന്താണ് സംഭവിച്ചതെന്ന ആശങ്ക പരിഹരിക്കപ്പെട്ടതുമില്ല. കുറച്ച് മണിക്കൂറുകൾ വാട്സ്ആപ്പ് ലഭിക്കാതിരുന്നതായിരുന്നു ലോകമെമ്പാടുമുള്ള വാട്ആപ് ഉപയോക്താക്കൾ ഒരേ സമയം നേരിട്ട പ്രശ്നം. എന്നാൽ പ്രശ്നം തിരിച്ചറിഞ്ഞ ഫേസ്ബുക്കിന്റ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് വീഴ്ച നേരിട്ടതില്‍ ഉപയോക്തളോട് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

‌ ഇന്ത്യയിലും അമേരിക്കയിലും പ്രശ്നം

‌ ഇന്ത്യയിലും അമേരിക്കയിലും പ്രശ്നം

ഇന്ത്യയുടെ പല ഭാഗങ്ങളിലും ബുധനാഴ്ച വാട്സ്ആപ്പ് ഡൗണാണെന്ന് പരാതി ഉയർന്നിരുന്നു. ഇതിന് പുറമേ ബ്രസീൽ, കാനഡ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വാട്സ്ആപ്പ് ഉപയോക്താക്കൾക്കും വാട്സ്ആപ്പില്‍ സമാന പ്രശ്നമാണ് അനുഭവപ്പെട്ടത്.
ആപ്പിളിൻറെ ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവർക്കും ആൽഫബെറ്റ് ഇന്‍കിന്‍റെ ആന്‍ഡ്രോയ്ഡ്, മൈക്രോസോഫ്റ്റ് കോര്‍പ്പിന്‍റെ വിൻഡോസ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്ററ്റത്തിൽ പ്രവർത്തിയ്ക്കുന്നവർക്കും മണിക്കൂറുകൾ വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.

ഖേദം പ്രകടിപ്പിച്ച് വാട്സ്ആപ്പ്

ഖേദം പ്രകടിപ്പിച്ച് വാട്സ്ആപ്പ്


ലോകമെമ്പാടുമുള്ള വാട്സ്ആപ്പ് ഉപയോക്താക്കളെ മണിക്കൂറുകളോളം ആശങ്കയിലാക്കിയ വാട്സ്ആപ്പ് വാട്സ്ആപ്പിന് സംഭവിച്ച തകരാര്‍ കണ്ടെത്തിയതോടെ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു. ഇമെയിലിലായിരുന്നു ഖേദപ്രകടനം.

ടെലഗ്രാമിന് ലോട്ടറി

ടെലഗ്രാമിന് ലോട്ടറി


വാട്സ്ആപ്പ് രണ്ടര മണിക്കൂറോളം പണിമുടക്കിയതിനെ തുടർന്ന് വാട്സ്ആപ്പിനെ മാത്രം ആശ്രയിക്കുന്ന പല ഉപയോക്താക്കളും എതിരാളിയായ മെസേജിംഗ് പ്ലാറ്റ്ഫോം ടെലഗ്രാമിനെ ആശ്രയിയ്ക്കുകയായിരുന്നു. വാട്സ്ആപ്പിനെ പ്രധാനമായി ആശ്രയിക്കുന്ന ബ്രസീലിലെ പ്രൊഷണലുകളെയാണ് ഈ പ്രതിസന്ധി ഏറെ ആശങ്കയിലാക്കിയത്. വാട്സ്ആപ്പ് നിശ്ചലമായതിന്റെ പ്രതിഷേധം തീര്‍ക്കാൻ വാട്സ്ആപ്പ് ഉപയോക്താക്കൾ ഉപയോഗിച്ചത് ട്വിറ്ററിനേയാണ്.

ഫേസ്ബുക്കിന് സ്വന്തം

ഫേസ്ബുക്കിന് സ്വന്തം

ലോകത്തെ 1.2 ബില്യൺ ജനങ്ങള്‍ ആശയവിനിമയത്തിന് വേണ്ടി ആശ്രയിക്കുന്ന പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ലോകത്തെ മിക്ക രാജ്യങ്ങളിലും മറ്റ് മെസേജിംഗ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് സ്വാധീനം ചെലുത്താൻ വാട്സ്ആപ്പിന് കഴിഞ്ഞിട്ടുണ്ട്. 2014ലാണ് 19 ബില്യണ്‍ യുഎസ് ഡോളറിന് ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡി പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് വാട്സ്ആപ്പിനെ സ്വന്തമാക്കുന്നത്.

 പണിതന്നത് 30 മിനിറ്റ്

പണിതന്നത് 30 മിനിറ്റ്


യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫേസ്ബുക്കിന് പ്രതിമാസം രണ്ട് ബില്യണ്‍ സജീവ ഉപയോക്താക്കളാണുള്ളത്. ലോകത്തെ ഏറ്റവും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമെന്ന റെക്കോര്‍ഡും മാര്‍ക് സക്കര്‍ബര്‍ഗിന്‍റെ ഫേസ്ബുക്കിന് സ്വന്തമാണ്. നേരത്തെയും ഇത്തരം പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ഫേസ്ബുക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടിരുന്നു.

ഫേസ്ബുക്കിനും ഇന്‍സ്റ്റയ്ക്കുമെതിരെ

ഫേസ്ബുക്കിനും ഇന്‍സ്റ്റയ്ക്കുമെതിരെ

ഫേസ്ബുക്കും ഫേസ്ബുക്കിന്‍റെ ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമും പണിമുടക്കിയതോടെ ആയിരക്കണക്കിന് പേരാണ് പ്രശ്നം ഫേസ്ബുക്കിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് ഫേസ്ബുക്കിന് മെയിലയച്ചത്. എന്നാല്‍ ചിലര്‍ക്ക് ഫേസ്ബുക്കിലോ ഇന്‍സ്റ്റഗ്രാമിലോ ഇത്തരം പ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ലോകത്തുള്ള ഫേസ്ബുക്ക്- ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളെ വച്ച അരമണിക്കൂര്‍ നീണ്ട സാങ്കേതിക പ്രശ്നത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. പ്രശ്നം നേരിട്ട പലരും ട്വിറ്ററിലും ഇക്കാര്യം വ്യക്തമാക്കി.

 പണി കിട്ടുന്നത് പതിവോ

പണി കിട്ടുന്നത് പതിവോ

നേരത്തെ 2014ലും ഫേസ്ബുക്ക് ഇത്തരത്തില്‍ 30 മിനിറ്റ് നേരം നിശ്ചലമായിരുന്നു. ഇതോടെ 130 കോടി ഫേസ്ബുക്ക് ഉപയോക്താക്കളാണ് നിസ്സഹായരായത്. ഫേസ്ബുക്ക് ഉപയോക്താക്കള്‍ നിരാശ പ്രകടിപ്പിക്കാന്‍ തിരഞ്ഞെടുത്തത് ട്വിറ്ററിനെയായിരുന്നുവെന്ന് മാത്രം.

English summary
People couldn't send or receive messages using the Facebook-owned app, apparently because of a server problem. Whatsapp service recovered after 30 minutes and server issues may be the reason for down.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്