മരിച്ചാലും നാലഞ്ച് ദിവസം വെന്റിലേറ്ററിലിടും! മന്ത്രി ജി സുധാകരന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

  • By: Afeef
Subscribe to Oneindia Malayalam

ആലപ്പുഴ: കൊച്ചിയിലെ വൻകിട സ്വകാര്യ ആശുപത്രികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ജി സുധാകരൻ. ആളുകൾ മരിച്ചാലും നാലഞ്ച് ദിവസം വെന്റിലേറ്ററിലിട്ട് കൃത്രിമ ശ്വാസം നൽകുന്ന ആശുപത്രികളെ തനിക്കറിയാമെന്നാണ് മന്ത്രി പറഞ്ഞത്.

നടി ലഹരിയുടെ ആലസ്യത്തില്‍ ആയിരുന്നുവെന്ന് എഴുതിവച്ചവരെയൊന്നും ഭാവന വെറുതേവിടില്ല...വെളിപ്പെടുത്തലുകൾ

ബിജെപിയെ അക്രമിച്ചാൽ കൂടുതൽ താമരകൾ വിരിയും!അമിത് ഷാ തറക്കല്ലിട്ടത് കേരളത്തിലെ 'എൻഡിഎ സർക്കാരിന്'...

എറണാകുളത്തെ ചില വൻകിട ആശുപത്രികളാണ് ഇത്തരത്തിൽ പണം തട്ടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആശുപത്രികൾ ഈ രീതിയിൽ പണം തട്ടുന്നതായുള്ള നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു.

gsudhakaran

അതേസമയം, ആശുപത്രികളുടെ പേര് വെളിപ്പെടുത്താൻ മന്ത്രി തയ്യാറായില്ല. ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച ആരോഗ്യ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇങ്ങനെയുള്ള സംഭവങ്ങളിൽ ആളു മരിച്ചാലും ആരുമറിയില്ല, വെന്റിലേറ്ററിലാണെന്ന് പറഞ്ഞ് ആശുപത്രികൾ പണം തട്ടുകയും ചെയ്യും-സുധാകരൻ പറഞ്ഞു.

വേര്‍പിരിഞ്ഞ ഭര്‍ത്താവ് മറ്റൊരു ബന്ധത്തിന് ഒരുങ്ങുന്നു! നടിയുടെ ഹൃദയം തകര്‍ത്ത് മുന്‍ ഭര്‍ത്താവ്!!!

സമ്പൂർണ്ണ സൗജന്യ ചികിത്സയാണ് കേരളത്തിന് ആവശ്യമെന്നും, സർക്കാർ അത് നടപ്പാക്കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. ഒരു കാലത്ത് ഒരു രൂപ പോലും ഫീസ് വാങ്ങാതിരുന്ന സർക്കാർ മെഡിക്കൽ കോളേജുകളിൽ വരെ ഇന്ന് വിവിധയിനത്തിൽ ഫീസുകൾ ഈടാക്കുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നടപ്പാക്കിയാലേ സ്വകാര്യ ആശുപത്രികളുടെ തട്ടിപ്പ് അവസാനിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

English summary
minister g sudhakaran allegation against private hospitals.
Please Wait while comments are loading...