Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂടുതല്‍ വിശദീകരിക്കേണ്ട... മന്ത്രി ജി സുധാകരന്‍ ഉദ്യോഗസ്ഥരെ വീട്ടില്‍ നിന്ന് ഇറക്കി വിട്ടു...

തിരുവനന്തപുരം: ഗതാഗതവകുപ്പില്‍ എന്തെങ്കിലുമൊക്കെ ശരിയാക്കാനുറച്ചാണ് മന്ത്രി ജി സുധാകരന്റെ പ്ലാന്‍. ദേശീയ പാത അറ്റകുറ്റപണി നടക്കുന്നിടത്ത് മേല്‍നോട്ടം വഹിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്താതിന് വിശദീകരണവുമായി വീട്ടിലെത്തിയ ഉദ്യോഗസ്ഥരെ മന്ത്രി ഇറക്കി വിട്ടു. ചീഫ് എഞ്ചിനിയറോടാണ് വിശദീകരണം ആവശ്യപ്പെട്ടത്. ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വിശദീകരണം ചീഫ് എഞ്ചീനിയര്‍ക്ക് നല്‍കിയാല്‍ മതി. അതിന് മന്ത്രിമാരുടെ വീട് കയറേണ്ടെന്നാണ് സുധാകരന്‍ പറയുന്നത്.

കുറച്ച് ദിവസം മുന്‍പ് ഹരിപ്പാട് റോഡ് പണി നടക്കുന്നിടത്ത് മിന്നല്‍ മന്ത്രി പരിശോധന നടത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെയാണ് ദേശീയപാതയിലെ അറ്റകുറ്റ പണികള്‍ നടന്നിരുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ലാതെ ചട്ടം ലംഘിച്ച് റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതാണ് റോഡുകള്‍ പെട്ടന്ന് നശിക്കാന്‍ കാരണം. ഇത്തരം വെള്ളാനകളെ വച്ചു പൊറുപ്പിക്കാനാകില്ലെന്ന്‌ പറഞ്ഞ മന്ത്രി ദേശീയപാത വിഭാഗത്തിലെ ചീഫ് എഞ്ചിനിയറോട് വിശദീകരണം ചോദിക്കുകയായിരുന്നു.

G Sudhakaran

ചീഫ് എഞ്ചിനിയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷം മന്ത്രിയെകൂടി കാര്യങ്ങള്‍ ധരിപ്പിക്കാനാണ് വീട്ടില്‍ പോയതെന്നാണ് ജില്ലയിലെ ദേശീയപാതവിഭാഗത്തിലെ ഉ്‌ദ്യോഗസ്ഥര്‍ പറയുന്നത്. പക്ഷെ മന്ത്രി പ്രകോപിതനായി ഇറക്കിവിടുകയായിരുന്നുവത്രേ. റിപ്പോര്‍ട്ട് ചോദിച്ചാല്‍ അത് സമര്‍പ്പിക്കാന്‍ ശരിയായ മാര്‍ഗമുണ്ട്. ഉദ്യോഗസ്ഥര്‍ അത് പാലിക്കണം. അല്ലാതെ മന്ത്രിയുടെ വീട്ടിലല്ല റിപ്പോര്‍ട്ട് എത്തിക്കേണ്ടത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്ന കീഴ് വഴക്കം ഉദ്യോഗസ്ഥര്‍ മാറ്റണം. പഴയ ഓര്‍മ വച്ച് വീട്ടില്‍ കയറിപ്പോകരുതെന്നാണ് സുധാകരന്‍ പറയുന്നത്.

റോഡിലെ അറ്റകുറ്റപണികള്‍ നടക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് ദേശീയപാതവിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. മന്ത്രിയെത്തുന്നതിന് തൊട്ടുമുമ്പ് മറ്റിടങ്ങളില്‍ മേല്‍ നോട്ടം വഹിക്കാനായി പോയതാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഉദ്യോഗസ്ഥര്‍ തിരിച്ചെത്തുന്നതിന് മുമ്പ് മന്ത്രി മടങ്ങിയെന്നുമാണ് വിശദീകരണം. എന്തായാലും ചട്ടം ലംഘിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+