മന്ത്രി മേഴ്സിക്കുട്ടിഅമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം; ഐസിയുവിൽ പ്രവേശിപ്പിച്ചു...

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാന ഫീഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ആരെയും വേദനിപ്പിക്കേണ്ടെന്ന് കരുതി... ആ രാത്രിയിലെ തീരുമാനം പിന്നീട് മാറ്റി; ഷാൻ റഹ്മാൻ

നീരവ് മോദിയും നരേന്ദ്രമോദിയും തമ്മിൽ എന്താണ് ബന്ധം? ചിത്രം പുറത്തുവിട്ട് യെച്ചൂരി... അന്നേ മുങ്ങി...

ആശുപത്രിയിൽ എത്തിച്ച മന്ത്രിയെ ഉടൻതന്നെ ന്യൂറോ ഐസിയുവിലേക്ക് മാറ്റിയതായി ഡോക്ടർമാർ അറിയിച്ചു. കൂടുതൽ പരിശോധനകൾ നടത്താൻ വേണ്ടിയാണ് മന്ത്രിയെ ഐസിയുവിലേക്ക് മാറ്റിയത്. വിദഗ്ദ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുന്ന മന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ എംഎസ് ഷർമ്മദ് അറിയിച്ചു.

mercykuttyamma

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന മന്ത്രിക്ക് ഉടൻതന്നെ ആശുപത്രി വിടാനാകുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ. എന്നാൽ വിദഗ്ദ പരിശോധനകൾ നടത്തിയശേഷം മാത്രമേ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നത് സംബന്ധിച്ച് ഡോക്ടർമാർ തീരുമാനമെടുക്കുകയുള്ളു.

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് പിണറായി! ആദ്യം നിരോധിക്കേണ്ടത് ആർഎസ്എസിനെ..

അന്ന് ശുഹൈബിനെ രക്ഷിച്ചത് ശ്രീലേഖയുടെ ഇടപെടൽ! നിർണ്ണായക വെളിപ്പെടുത്തലുമായി കെ സുധാകരൻ...

English summary
minister j mercykutty amma hospitalized in trivandrum.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്