Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിരിയാണിയിലെ കോഴിക്കാൽ തിരയുന്നതിനിടയിൽ നേരം കിട്ടാഞ്ഞത്; കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് എംഎം മണി

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ ബിജെപിയല്ല സിപിഎമ്മാണ് പ്രധാന ശത്രുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവനയെ പരിഹസിച്ച് മന്ത്രി എംഎ മണി. 'മുത്തലാക്കിൽ വോട്ട് ചെയ്യാനോ യു.എ.പി.എ ഭേദഗതിയെ എതിർക്കാനോ ഒന്നും ബിരിയാണിയിലെ കോഴിക്കാൽ തിരയുന്നതിനിടയിൽ നേരം കിട്ടാഞ്ഞത് മറ്റൊന്നും കൊണ്ടല്ല, ബിജെപി എതിർക്കാൻ മാത്രം വലിയ ശത്രു അല്ലെന്ന് കണ്ടെത്തിയതിനാലായിരുന്നു. ഇപ്പോൾ കുഞ്ഞാപ്പക്ക് ഒരു ഉൾവിളി ഉണ്ടായി; ശത്രു അങ്ങ് കേരളത്തിലാണ്'- കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ചു കൊണ്ട് എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചു.

zmmma

എംഎം മണിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

കുഞ്ഞാലിക്കുട്ടി എന്ന കുഞ്ഞാപ്പ ഒരു വലിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നു. 'ബി.ജെ.പിയല്ലാ ശത്രു" എന്നാണത്.

ബി.ജെ.പിയെ മുട്ടുകുത്തിക്കാൻ പ്രവർത്തന മണ്ഡലം ഡൽഹിയിലേക്ക് മാറ്റിയ കുഞ്ഞാപ്പ, എം. പി. സ്ഥാനത്തിനൊപ്പം ഒരു മന്ത്രിക്കുപ്പായം കൂടി കിനാവ് കണ്ടിരുന്നു. പക്ഷേ ഡൽഹിയിലെ ജുദ്ധം പെട്ടെന്നു തന്നെ തീർന്നു. മുത്തലാക്കിൽ വോട്ട് ചെയ്യാനോ യു.എ.പി.എ ഭേദഗതിയെ എതിർക്കാനോ ഒന്നും ബിരിയാണിയിലെ കോഴിക്കാൽ തിരയുന്നതിനിടയിൽ നേരം കിട്ടാഞ്ഞത് മറ്റൊന്നും കൊണ്ടല്ല, ബിജെപി എതിർക്കാൻ മാത്രം വലിയ ശത്രു അല്ലെന്ന് കണ്ടെത്തിയതിനാലായിരുന്നു.

ഇപ്പോൾ കുഞ്ഞാപ്പക്ക് ഒരു ഉൾവിളി ഉണ്ടായി; ശത്രു അങ്ങ് കേരളത്തിലാണ്, ഉടനെ അവിടെയെത്തണം. പിന്നെ ഒട്ടും താമസിച്ചില്ല, പെട്ടിയും പ്രമാണവുമായി വണ്ടി കയറി. അത്രയേ ഉള്ളൂ....... പുതിയ കണ്ടുപിടുത്തം വെറും വെറുതേ അല്ല... കിനാവിലെ കസേരക്കു വേണ്ടി തന്നെയാണ്.

#വാൽക്കഷണം: കുഞ്ഞാപ്പയുടെ ഈ വരവ്, പ്രതിപക്ഷ നേതാവിന്റെ കസേര കണ്ടാണെന്ന ഭീതിയിൽ ആർക്കൊക്കെയോ മുട്ടിടിക്കുന്നതായും പറഞ്ഞു കേൾക്കുന്നുണ്ട്.

Recommended Video

cmsvideo
    KT jaleel's whatsapp message from nia office | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+