Get Updates
Get notified of breaking news, exclusive insights, and must-see stories!

'കത്തി നിൽക്കുന്ന സംഭവങ്ങളുള്ളപ്പോൾ മുഖ്യമന്ത്രി ഒരു സിനിമ കാണുകയാവും', മുഹമ്മദ് റിയാസ് പറയുന്നു

കോഴിക്കോട്: മുഖ്യമന്ത്രി മികച്ചൊരു സിനിമാ ആസ്വാദകനാണെന്ന് അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവും, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ്. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ലൊരു സിനിമാ ആസ്വാദകനാണെന്നും എല്ലാ സിനിമകളുടെ അദ്ദേഹം കാണാറുണ്ടെന്നും റിയാസ് പറഞ്ഞു. കേരളത്തില്‍ കത്തി നില്‍ക്കുന്ന പല സംഭവങ്ങളും നടക്കുമ്പോള്‍ അദ്ദേഹമൊരു സിനിമ കാണുകയായിരിക്കുമെന്നും മുഹമ്മദ് റിയാസ് പറയുന്നു.

1

കാണുന്ന സിനിമകളെക്കുറിച്ച് മുഖ്യമന്ത്രിക്ക് വ്യക്തമായ അഭിപ്രായങ്ങളുണ്ടെന്നും കത്തി നില്‍ക്കുന്ന പല സംഭവങ്ങളും കേരളത്തില്‍ നടക്കുമ്പോള്‍ രാത്രി അദ്ദേഹമൊരു സിനിമ കാണുന്നുണ്ടാകുമെന്നും മുഹമ്മദ് റിയാസ് അഭിമുഖത്തില്‍ പറഞ്ഞു.മുഖ്യമന്ത്രിയും അടക്കം ഞങ്ങള്‍ കുടുംബമായാണ് സിനിമകള്‍ കാണാറുള്ളതെന്നും അതില്‍ അത്ഭുതമൊന്നുമില്ലെന്നും മുഖ്യമന്ത്രിയും ഒരു മനുഷ്യനാണെന്നും അദ്ദേഹം എല്ലാ സിനിമകളും കാണുമെന്നും റിയാസ് പറഞ്ഞു.

2

നല്ലൊരു സിനിമാ ആസ്വാദകന്‍ കൂടിയാണ് അദ്ദേഹമെന്നും ഓരോ സിനിമയെക്കുറിച്ചും അദ്ദേഹത്തിന് കൃത്യമായ അഭിപ്രായങ്ങളുമുണ്ടെന്നും കത്തി നില്‍ക്കുന്ന പല സംഭവങ്ങളും കേരളത്തില്‍ നടക്കുമ്പോള്‍ രാത്രി അദ്ദേഹമൊരു സിനിമ കാണുന്നുണ്ടാകുമെന്നും മുഖ്യന്ത്രിയുടെ സിനിമാ ആസ്വാദനത്തെ കുറിച്ച് പിഎ മുഹമ്മദ് റിയാസ് അഭിമുഖത്തില്‍ പറഞ്ഞു. വ്യക്തിപരമായി തനിക്ക് നേരെ ഉയര്‍ന്ന അധിക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ തനിക്ക് സമയമില്ലെന്നും അദദ്ദേഹം വ്യക്തമാക്കി.

3

വിമര്‍ശനങ്ങള്‍ എന്ത് നിലയിലും വരുമെന്നും അതിനോട് പ്രതികരിക്കാന്‍ നിന്നാല്‍ അതിന് മാത്രമേ നേരം കാണുകയുള്ളുവെന്നം അതിന് നമുക്ക് സമയമില്ലെന്നും രണ്ടു വകുപ്പിന്റെ ചുമതലയുണ്ടെന്നും 24 മണിക്കൂറും ഓരോ ദിവസവും ഓരോ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അതിനിടയില്‍ വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ നിന്നാല്‍ അതിനെ നേരമുണ്ടാകുകയുള്ളുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

4

നമ്മള്‍ നമ്മുടെ ജോലി ചെയ്യുക മറ്റു കാര്യങ്ങളൊക്കെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രിയുടെ മരുമകന്‍ പരാമര്‍ശങ്ങളും വ്യക്തിഹത്യകളും കാര്യമാക്കാറില്ലെന്നും അത്തരം ഫ്രെയിമുകളിലൊന്നും താന്‍ വീഴില്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം നടപ്പാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയല്ല മന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് അഭിമുഖത്തില്‍ പറയുന്നു. എല്ലാ എംഎല്‍എമാരുടെയും മന്ത്രിയാണ് താനെന്നും ഭരണകക്ഷിയുടെ മാത്രമല്ലെന്നും എല്ലാവരെയും തുല്യമായാണ് കാണുന്നതെന്നും140 എംഎല്‍എമാരെയും കേള്‍ക്കാന്‍ പരമാവധി ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

5

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയല്ല നീങ്ങുന്നതെന്നും ഉത്തരവാദിത്വം ഏല്‍പ്പിച്ച പ്രസ്ഥാനം പഠിപ്പിച്ച കാര്യങ്ങളാണ് ചെയ്യുന്നതെന്നും പാര്‍ലിമെന്ററി രംഗത്ത് എത്തുമ്പോള്‍ എല്ലാവരെയും ഒരുപോലെ കാണാന്‍ പഠിപ്പിച്ച പ്രസ്ഥാനമാണ് ഇക്കാര്യത്തില്‍ പിന്‍ബലമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ റോഡ് പരിപാലന കാലാവധി ബോര്‍ഡ് സ്ഥാപിക്കുന്നതില്‍ ഉള്‍പ്പെടെ താന്‍ പിന്തുണനല്‍കിയിരുന്നുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Recommended Video

cmsvideo
    പ്രസംഗത്തിനിടെ മോദി മുമ്പിൽ 2 കുന്തം വെച്ചത് എന്തിന്? ട്രോളിക്കൊന്ന് കോൺഗ്രസ് | Oneindia Malayalam
    6

    സമൂഹമാധ്യമങ്ങളില്‍ അന്ന് മുതല്‍ ഇന്ന് വരെ സന്ദര്‍ശനങ്ങള്‍ പുരോഗതികള്‍ എന്ന സംവിധാനം കൊണ്ട് വരുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. മെയ് 20ന് മുമ്പ് പോയി സന്ദര്‍ശിച്ച സ്ഥലങ്ങളും അവിടത്തെ ഇപ്പോഴത്തെ അവസ്ഥയും കൂടി കോര്‍ത്തിണക്കിയുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി വെളിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. അഞ്ചോ ആറോ പിഡബ്ല്യുഡി റസ്റ്റ് ഹൊസുകളില്‍ പോയത് മാത്രമാണ് ജനങ്ങള്‍ അറിഞ്ഞത്. എന്നാല്‍ 18 ഓളം റസ്‌റ്റോറന്റുകളില്‍ പോയിരുന്നു. അത് ജനങ്ങള്‍ അറിഞ്ഞിട്ടില്ല ചിലത് അറിയിക്കേണ്ടതുണ്ട്. അത് അറിയിച്ചെങ്കില്‍ മാത്രമേ അതിന് മാറ്റം വരുകയുള്ളുവെന്നും ഭാവിയില്‍ അതിന് മാറ്റം കാണാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+