ദമയന്തിയായി അരങ്ങിൽ മന്ത്രി ആർ ബിന്ദു, ഒരു മന്ത്രി ഇങ്ങിനെ ചെയ്യാമോ എന്ന് ചോദിക്കുന്നവർക്ക് മറുപടി
ഇരിങ്ങാലക്കുട: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഒരു രാഷ്ട്രീയ നേതാവ് മാത്രമല്ല, കലാകാരിയും കൂടിയാണ്. അതും കഥകളി കലാകാരി. കഴിഞ്ഞ ദിവസം കൂടല്‍മാണിക്യം ക്ഷേത്ര ഉത്സവത്തിന്റെ അഞ്ചാം ദിവസം വലിയൊരു ഇടവേളയ്ക്ക് ശേഷം ആര്‍ ബിന്ദു അരങ്ങിലെത്തി. ദമയന്തി ആയിരുന്നു വേഷം. മന്ത്രി ഇതൊക്കെ ചെയ്യാമോ എന്ന് ചോദിക്കുന്നവർക്ക് ആർ ബിന്ദുവിന് നൽകാൻ ഉറച്ച മറുപടിയുണ്ട്.
മന്ത്രി ആർ ബിന്ദുവിന്റെ കുറിപ്പ് വായിക്കാം: ' അതേ, ഞാൻ ഒരു ഉറച്ച കമ്മ്യൂണിസ്റ്റാണ്. നിലപാടുകളിൽ ഒരിക്കലും വെള്ളം ചേർക്കാത്ത ഒരു കമ്മ്യൂണിസ്റ്റ്.. അടുപ്പമുള്ളവർക്കെല്ലാം അതറിയാം. പക്ഷേ, അത് എന്റെ കലാസാഹിത്യതാത്പര്യങ്ങളെ ഒരുവിധത്തിലും തളർത്തുന്നില്ല. മാനവികമായ ഒന്നും നമുക്ക് അന്യമല്ല എന്ന് പറഞ്ഞ മാർക്‌സിനെയാണ് എനിക്കിഷ്ടം. പറഞ്ഞുവരുന്നത് എന്റെ കഥകളി അവതരണത്തെ കുറിച്ചാണ്. അതിനെ കുറിച്ച് അന്ന് തന്നെ എഴുതണം എന്ന് കരുതിയതാണ്. ഔദ്യോഗികമായ തിരക്കുകൾക്കിടയിൽ ഇതുവരെ കഴിഞ്ഞില്ല.

Credit: R Bindu facebook Profile
അരങ്ങിൽ സജീവമായിരുന്ന പഴയ കലാകാരിയെ വീണ്ടെടുക്കാൻ ഒരു ശ്രമം നടത്തിയത് സുഹൃത്ത്തുക്കൾക്കും സഖാക്കൾക്കും മറ്റു വേണ്ടപ്പെട്ടവർക്കും ഏറെ സന്തോഷമായിരുന്നു. ഒരു മന്ത്രി ഇങ്ങിനെ ചെയ്യാമോ എന്ന് പുരികം ചുളിച്ചവരും ഉണ്ട്. ഞാൻ എന്റെ ഉള്ളിലെ എന്നോട് നീതി ചെയ്തു എന്നു മാത്രം. മൂന്നാം വയസ്സിൽ നൃത്തം ചെയ്യാൻ ആരംഭിച്ചതാണ് ഞാൻ. നാലാം വയസ്സിൽ കാളിയമർദ്ദനത്തിലെ ഉണ്ണികൃഷ്ണനായി അരങ്ങേറി.
പ്രകടനം കഴിഞ്ഞപ്പോൾ കാഴ്ച്ചക്കാരായ അമ്മമാരെല്ലാം വന്ന് കെട്ടിപ്പിടിച്ച് ഉമ്മ തന്നതോർമ്മയുണ്ട്. പത്ത് വർഷം നൃത്തം പഠിച്ച ശേഷമാണ് കഥകളി പഠിക്കുന്നത്. ചെങ്കൊടി പ്രസ്ഥാനത്തിലേക്ക് കൈ പിടിച്ച് കൊണ്ടുപോയ അച്ഛൻ തന്നെയാണ് കഥകളി പഠിപ്പിക്കാൻ രാഘവൻ ആശാനെ ഏൽപ്പിക്കുന്നത്. പിന്നെ പത്ത് കൊല്ലം ആശാന്റെ നാലു മക്കളോടൊപ്പം അഞ്ചാമത്തെ മകളായി ഞാനും അദ്ദേഹത്തിന്റെ കൂട്ടത്തിൽ കൂടി. അനവധി മറക്കാനാവത്ത അരങ്ങുകൾ, യാത്രകൾ, സ്നേഹസൗഹൃദ മുഹൂർത്തങ്ങൾ ആ കാലത്ത് എന്റെ ജീവിതത്തിലുണ്ടായി.
വിദ്യാഭ്യാസവും വിവാഹവും കഴിഞ്ഞ് കുടുംബജീവിതവും ഔദ്യോഗിക ജീവിതവും രാഷ്ട്രീയസംഘടനാജീവിതവും ഉയർത്തിയ നാനാമുഖ സംഘർഷങ്ങൾക്ക് നടുവിൽ മരവിച്ചു പോയ എന്റെ കലാജീവിതത്തെ വീണ്ടെടുക്കാനായത് വീണ്ടും ജനപ്രതിനിധി ആയി എന്റെ സ്വന്തം, പ്രിയപ്പെട്ട ഇടമായ ഇരിങ്ങാലക്കുടയിൽ എത്തിയത് കൊണ്ടാണ്. പഴയ എസ് എഫ് ഐ ക്കാലത്തെ സഹപ്രവർത്തകൻ കൂടൽമാണിക്യം ദേവസ്വത്തിന്റെ ചെയർമാൻ പ്രദീപും എന്റെ പ്രിയ ഗുരുവും സ്നേഹപൂർവ്വം നിർബന്ധിച്ചപ്പോൾ "നോക്കാം" എന്ന് പറഞ്ഞുപോയി.

Credit: R Bindu facebook Profile
മൂന്നു നാലു ദിവസം ഔദ്യോഗികപരിപാടികൾക്കിടയിൽ ഉച്ച നേരത്തെ ഇടവേളകളിൽ ആശാനോടൊപ്പം ചെയ്തുനോക്കി. ഒന്നും മറന്നിരുന്നില്ല. ആശാന് ആത്മവിശ്വാസമായി. അങ്ങിനെ അത് സംഭവിച്ചു. മുപ്പതു വര്ഷത്തിനു ശേഷം വീണ്ടും ഞാൻ അരങ്ങിൽ എത്തി. ഏറെ പേരോട് നന്ദി രേഖപ്പെടുത്താനുണ്ട്. ബിന്ദുച്ചേച്ചിയുടെ കളി നന്നാവാൻ സർവ്വത്മനാ സഹകരിച്ച എന്റെ ആശാന്റെ മക്കൾ, കലാപ്രതിഭകളായ ജയശ്രീ, ജയന്തി, രാജീവ് എന്ന കുട്ടൻ, ആത്മവിശ്വാസം പകർന്ന് കൂടെ നിന്ന ബീനച്ചേച്ചി, പിന്നണിയിൽ നന്നായി പ്രവർത്തിച്ച ഗായകർ കലാനിലയം രാജീവൻ, വേങ്ങേരി നാരായണൻ,കലാനിലയം പ്രകാശൻ (മദ്ദളം), കലാമണ്ഡലം ശ്രീരാജ് ( ചെണ്ട ), നന്ദകുമാർ (ഇടക്ക) എന്നിവർക്ക് നന്ദി.
ദമയന്തിയാക്കി ഒരുക്കിയ സുരേഷ് തോട്ടറയുടെ അപാരമായ സർഗ്ഗശേഷിയിൽ വലിയ സന്തോഷം, സ്നേഹം. കലാമണ്ഡലം ശ്രീറാം, അണിയറ കൈകാര്യം ചെയ്ത ഊരകം നാരായണേട്ടൻ നായർ എന്ന എം എൻ ചേട്ടൻ, കലാമണ്ഡലം മനേഷ് എന്നിവർക്കും നിറഞ്ഞ നന്ദി. കല ആനന്ദമാണ്, അവതരിപ്പിക്കുന്നവർക്കും അനുഭവിക്കുന്നവർക്കും. ഈ കളി എന്റെ ഗുരുദക്ഷിണയാണ്. എന്റെ പ്രിയ ഗുരുനാഥനും മാതൃകാ വനിതയായ അദ്ദേഹത്തിന്റെ പത്നി സരസ്വതി അമ്മക്കുമുള്ള എന്റെ വിനീതമായ ഗുരുദക്ഷിണ. സാമ്പ്രദായിക സങ്കൽപ്പനങ്ങളുടെ ഊതിവീർപ്പിച്ച കുമിളകൾ പൊട്ടിച്ചു കളയുന്നതിൽ എനിക്കുള്ള കുറുമ്പുകലർന്ന കൗതുകവും ഈ പ്രകടനത്തിൽ ഉൾച്ചേർന്നിട്ടുണ്ട് എന്നും വിനയപൂർവ്വം.....
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications